Month: August 2022
-
India
രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനോട് സഭയിൽ പരസ്യമായി മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ മലയാള മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന ജോണ്‍ ബ്രിട്ടാസ് എം പിയുടെ പരാമർശത്തിൽ രാജ്യസഭയിൽ പരസ്യമായി മാപ്പ് പറഞ്ഞ് മന്ത്രി അനുരാഗ് ഠാക്കൂര്‍. മലയാള മാധ്യമ സ്ഥാപന മേധാവികളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചത്. ഇത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ബി.ജെ.പി. അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയില്‍ നിന്ന് ഒഴിവാക്കി എന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു. കൈരളി ടി വിയുടെ ചീഫ് എഡിറ്റർ & എം ഡി എന്നതിനൊപ്പം തന്നെ ഐ.ടി. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയാണ് താൻ. ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെ പ്രധാനപ്പെട്ട സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷനില്‍ (IBDF) ബോര്‍ഡ് അംഗവുമാണ്. ഇത്തരമൊരു കൂടിക്കാഴ്ചയില്‍ തന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ചായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പി മന്ത്രിയോട് ആരാഞ്ഞിരുന്നത്. ഇതിനു…
Read More » -
NEWS
പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
പത്തനംതിട്ട: ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ച ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് നാലിന്(4-08-22) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. നേരത്തെ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു.
Read More » -
Kerala
മഴക്കെടുതി രൂക്ഷം; വൈദ്യുത ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടങ്ങൾ
കേരളത്തില്‍ ജൂലൈ 31 മുതൽ അനുഭവപ്പെടുന്ന കനത്ത മഴയെയും കാറ്റിനെയും തുടർന്ന് കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ സംവിധാനത്തിന് വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടായി. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1062 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപെട്ടു. 2,04,488ൽ അധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. 13 വിതരണ ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുണ്ടായി. ഹൈ ടെൻഷൻ ലൈനുകളിൽ 124 പോസ്റ്റുകളും ലോ ടെൻഷൻ ലൈനുകളിൽ 682 പോസ്റ്റുകളും തകർന്നു. ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 115 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 2820സ്ഥലങ്ങളിലും പൊട്ടിവീണു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണ ശൃംഖല പൂർവസ്ഥിതിയിൽ എത്തിക്കാൻ മാത്രം ഏകദേശം 7.43 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നു. വൈദ്യുതി വിതരണം പൂർണമായി തടസ്സപെട്ട 1062 ട്രാൻസ്ഫോർമറുകളിൽ 387എണ്ണം കണ്ണൂർ ജില്ലയിലും 100 എണ്ണം കാസർഗോഡ് ജില്ലയിലും, 20 എണ്ണം ഇടുക്കി ജില്ലയിലും, 124 എണ്ണം എറണാകുളം ജില്ലയിലും,…
Read More » -
Kerala
ഒരു ലക്ഷം കൃഷിയിടങ്ങളിൽ കൃഷി ആരംഭിച്ച് കർഷക ദിനാഘോഷം
ഇത്തവണത്തെ ചിങ്ങം 1 കർഷകദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം കൃഷിയിടങ്ങളിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഒരു ലക്ഷം പ്രാദേശിക തല ഉത്ഘാടനങ്ങളും നടക്കുന്നതാണ്. കാലാവസ്ഥയും ഓരോ പ്രദേശത്തിന്റെ സാധ്യതകളെയും കണക്കിലെടുത്ത് അതാതു സ്ഥലങ്ങളിലുള്ള പ്രാദേശികമായ കൃഷി തെരഞ്ഞെടുക്കാം. മികച്ച രീതിയിൽ കർഷക ദിനാഘോഷം സംഘടിപ്പിക്കുന്ന കൃഷി ഭവനുകളെ ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുക്കണമെന്നും ഇന്നു ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൃഷി കൂട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഈ കൃഷി കൂട്ടങ്ങളുടെയും മറ്റു കർഷകരുടേയും നേതൃത്വത്തിലായിരിക്കും പുതുതായി കൃഷിയിറക്കുക. സംസ്ഥാന കർഷക ദിനാഘോഷത്തിന്റെയും കർഷക അവാർഡ് വിതരണത്തിന്റെയും ഒരുലക്ഷം കാർഷിക പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും ആഗസ്റ്റ് 17ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നിർവ്വഹിക്കും. ഇതോടൊപ്പം ബ്ലോക്ക് തലത്തിൽ പുതുതായി ആരംഭിക്കുന്ന കൃഷിമന്ത്രിയുടെ കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശൻന്റെയും ഉദ്ഘാടനം…
Read More » -
Kerala
‘സമന്‍സ് കിട്ടിയവർ ബന്ധപ്പെടുക’; പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കുമെന്ന് കെപിസിസി
തിരുവനന്തപുരം: സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുമെന്ന് പ്രഖ്യാപിച്ച് കെപിസിസി. ഇതിന്‍റെ ഭാഗമായി 13 – 8 – 22 ല്‍ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. കെ പി സി സിയുടെ വാർത്താക്കുറിപ്പ് : വിവിധ ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കക എന്ന മഹത്തായ ലക്ഷ്യം കെപിസിസി നടപ്പാക്കും. ഇതിന്‍റെ ഭാഗമായി 13 – 8 – 22 ല്‍ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണം.…
Read More » -
Kerala
പോക്സോ പീഡന കേസിന് പിന്നിൽ ‘സർക്കാരിൽ സ്വാധീനമുള്ള വിഐപി വനിത’: മോൻസൻ മാവുങ്കൽ
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിനായി തട്ടിപ്പ് കേസിലെ പ്രതി മോന്‍സൻ മാവുങ്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മോന്‍സന്റെ നീക്കം. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ കേരള സർക്കാരിൽ ഉന്നത സ്വാധീനമുള്ള വിഐപി വനിതയാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീൽ ഹർജിയിൽ മോൻസൻ മാവുങ്കൽ ആരോപിക്കുന്നത്. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത മുന്നിൽ കണ്ട്, തന്നെ ജയിലിനുള്ളില്‍ തന്നെ കിടത്താന്‍ ഉന്നത തലത്തിൽ ഗൂഢാലോചന നടക്കുന്നുവെന്നാണ് മോൻസന്റെ ഹർജിയിലെ വാദം. താൻ ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അവര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചില രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാരില്‍ ഉന്നത സ്വാധീനം ഉള്ള വി ഐ പി വനിത കാരണമാണ് തനിക്ക് എതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നും മോന്‍സൻ ഹർജിയിൽ ആരോപിക്കുന്നുണ്ട്. തനിക്കെതിരെ മൂന്ന് പീഡന കേസുകള്‍ വന്നതും അതുകൊണ്ടാണെന്നാണ്…
Read More » -
Crime
”ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായെന്നും രക്ഷപ്പെടാന്‍ മറ്റ് വഴിയില്ലെന്നു”… തമിഴ്‌നാട്ടില്‍ ഒരു യുവാവ് കൂടി ജീവനൊടുക്കി
ചെന്നൈ: ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ കടബാധ്യത താങ്ങാനാകാതെ തമിഴ്‌നാട്ടില്‍ ഒരു യുവാവ് കൂടി ജീവനൊടുക്കി. നാമക്കല്‍ രാസപുരം സ്വദേശി സുരേഷാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായെന്നും രക്ഷപ്പെടാന്‍ മറ്റ് വഴിയില്ലെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയാണ് ഇദ്ദേഹം റമ്മി കളിച്ച് ഉണ്ടാക്കിയത്. ബികോം വിജയിച്ച ശേഷം സുരേഷ് വിദേശത്ത് ജോലിയ്ക്കായി ശ്രമിക്കുകയായിരുന്നു. ഇതിനായി കരുതിവച്ച പണവും സുഹൃത്തുക്കളുടെ കയ്യില്‍ നിന്ന് കടംവാങ്ങിയ പണവും ചൂതാട്ടത്തില്‍ നഷ്ടമായി. രാസപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസവും സമാനമായ സംഭവം ഉണ്ടായിരുന്നു. ധര്‍മപുരി അരൂര്‍ മുത്തന്നൂര്‍ സ്വദേശി പ്രഭുവാണ് മരിച്ചത്. ഓണ്‍ലൈന്‍ റമ്മിയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം നഷ്ടപ്പെടുത്തിയത്. ഈ ബാധ്യത തീര്‍ക്കാന്‍ മൂന്ന് ലക്ഷം രൂപയ്ക്ക് കേരള ലോട്ടറിയെടുത്ത് അതും നഷ്ടപ്പെടുത്തി. വീട് വില്‍ക്കാന്‍ അഡ്വാന്‍സ് വാങ്ങിയ തുകയും റമ്മിയില്‍ നഷ്ടപ്പെടുത്തി. കടം…
Read More » -
NEWS
വിമാന ടിക്കറ്റ് നിരക്ക് കുറയും, ഇന്ത്യ 116 രാജ്യങ്ങളുമായി കരാറില്‍ ഒപ്പുവെച്ചു. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവും യാത്രാ നിരക്കു കുറയാൻ കാരണമാകും
പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്നുനില്‍ക്കുന്ന രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടന്‍ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് 116 വിദേശ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി കരാറില്‍ ഒപ്പിട്ടതായി കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിങ് അറിയിച്ചു. ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായാണ് കരാറില്‍ ഒപ്പുവെച്ചത്. കരാറില്‍ ഒപ്പുവെച്ചതോടെ, വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സാധിക്കും. മെട്രോ നഗരങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് അനുമതി . ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട് അവിടെ തന്നെ തിരിച്ചിറങ്ങുന്ന തരത്തിലുള്ള പോയിന്റ് ഓഫ് കോള്‍ അനുവദിച്ചിട്ടുള്ള വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്നതിനാണ് അനുമതി നല്‍കുക. അതേസമയം നോണ്‍ മെട്രോ എയര്‍പോര്‍ട്ടുകളില്‍ നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല. സര്‍വീസുകള്‍ വര്‍ധിക്കുന്നതോടെ, നിരക്ക് കുറയും എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സീറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വിമാന കമ്പനികള്‍ തമ്മില്‍ മത്സരം മുറുകും.…
Read More » -
NEWS
അമേരിക്കയുടെ കടുത്ത നടപടിയില്‍ പുട്ടിന്റെ വിവാദ കാമുകിയും കുടുങ്ങി; യു.എസിലെ സ്വത്തുക്കള്‍ മരവിപ്പിച്ചു!
യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക സ്വീകരിച്ച കടുത്ത നടപടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ വിവാദ കാമുകിയും കുടുങ്ങി. പുടിനുമായി ബന്ധപ്പെട്ട നിരവധി പ്രമുഖര്‍ക്കെതിരെ യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഏര്‍പ്പെടുത്തിയ ഉപരോധമാണ് പുടിന്റെ കാമുകിക്ക് വിനയായത്. ഒളിംപിക്‌സ് മെഡല്‍ നേടിയ പ്രമുഖ ജിംനാസ്റ്റിക്‌സ് താരവും റഷ്യന്‍ പാര്‍ലമെന്റ് അംഗവുമായ അലിന മാരതോവ്‌ന കബായെവയ്ക്ക് എതിരെയാണ് യു എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കയില്‍ സ്വത്തുക്കളുള്ള അലിനയുടെ യുഎസിലെ ആസ്തികള്‍ ഇതോടെ മരവിപ്പിക്കപ്പെട്ടു. ഇവരുമായി ഇടപഴകുന്നതില്‍നിന്നും സ്വന്തം പൗരന്‍മാരെ യുഎസ് വിലക്കുകയും ചെയ്തു. പുടിനുമായി ബന്ധമുള്ള നിരവധി റഷ്യന്‍ പ്രമുഖരും പുതുതായി പുറത്തിറക്കിയ ഉപരോധ പട്ടികയിലുണ്ട്. അമേരിക്കയില്‍ വമ്പന്‍ ബിസിനസുകളുള്ള, കോടീശ്വരന്‍മാരും പട്ടികയില്‍ പെടുന്നു. പുടിന്‍ ഭരണകൂടത്തിനു വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റഷ്യയിലെ വമ്പന്‍ മാധ്യമസ്ഥാപനത്തിന്റെ മേധാവിയാണ് അലിന. യുക്രൈന്‍ അധിനിവേശത്തില്‍ പുടിന് അനുകൂലമായ കാമ്പെയിനുകള്‍ നടത്തുന്ന മാധ്യമ സ്ഥാപനമാണ് ഇവരുടെ ചുമതലയിലുള്ള നാഷനല്‍ മീഡിയ ഗ്രൂപ്പ്. രണ്ടു മാസം മുമ്പേ ്രബിട്ടനും…
Read More » -
NEWS
ക്ലിക്ക് ആന്റ് ഡ്രൈവ് സൗകര്യവുമായി ആര്‍ടിഎ; ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ ലളിതമാക്കി
ദുബൈ: ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതവും സൗകര്യപ്രദവുമാക്കി റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയുടെ നൂതന പദ്ധതികള്‍. ക്ലിക്ക് ആന്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ണമായി ഡിജിറ്റല്‍വത്കരിക്കുകയാണ്. ഒപ്പം ഓരോ ഉപഭോക്താവിന്റെയും അടുത്തെത്തി കാഴ്ച പരിശോധന നടത്തുന്ന മൊബൈല്‍ ഐ സൈറ്റ് ടെസ്റ്റിങ് സംവിധാനത്തിനും തുടക്കമായിട്ടുണ്ട്. ദുബൈയിലെ ഡൈവിങ് ലൈസന്‍സ്, വാഹന ലൈസന്‍സ് സംവിധാനങ്ങള്‍ ഡിജിറ്റല്‍, സ്‍മാര്‍ട്ട് പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണെന്നും അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികളുടെ 92 ശതമാനം ഡിജിറ്റല്‍വത്കരണം നടപ്പാക്കുന്ന പദ്ധതിയാണിത്. സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയത്തില്‍ 75 ശതമാനം കുറവ് വരും. നിലവിലുള്ള 20 മിനിറ്റില്‍ നിന്ന് അഞ്ച് മിനിറ്റിലേക്ക് സേവനങ്ങളുടെ സമയ പരിധി എത്തിക്കുകയാണ് ലക്ഷ്യം. നേരത്തെ 12…
Read More »