ദുബായ് :ദുബായ് ഡ്യൂട്ട് ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം.
പത്തനംതിട്ട സ്വദേശി കോശി വര്‍ഗീസ് എന്ന നല്‍പ്പത്തിയെട്ടുകാരനാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു ദശലക്ഷം യുഎസ് ഡോളര്‍ (7.91 കോടി രൂപ) അടിച്ചിരിക്കുന്നത്. ഏതാനും ആഴ്ച മുന്‍പ് കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള യാത്രാമധ്യേയായിരുന്നു കോശീ വര്‍ഗീസ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുത്തത്. 0844 എന്ന നമ്ബറിലെ ടിക്കറ്റിനായിരുന്നു കോശി വര്‍ഗീസിന് ഒന്നാം സമ്മാനം ലഭിച്ചത്.
1999 ലാണ് മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിക്കുന്നത്. ഇതിനോടകം ഒരു ദശലക്ഷം യിഎസ് ഡോളര്‍ സ്വന്തമാക്കിയ 195-ാമത്തെ ഇന്ത്യക്കാരനാണ് കോശി വര്‍ഗീസ്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരാണ് കൂടതലും ടിക്കറ്റുകള്‍ എടുക്കുന്നത് എന്നതിനാലാണ് വിജയികളുടെ എണ്ണത്തിലും ഇന്ത്യക്കാരെ കൂടുതല്‍ കാണാന്‍ സാധിക്കുന്നത്. ഇന്ത്യക്കാരില്‍ തന്നെ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്.