കാബൂള്‍: അല്‍-ക്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയെ വധിച്ച അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് താലിബാൻ.
അഫ്ഗാന്റെ മണ്ണിലെത്തി യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്നെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും നഗ്‌നമായ ലംഘനമാണെന്നും താലിബാന്‍ നേതാവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി.
അമേരിക്കന്‍ ഡ്രോണാണ് കാബൂളില്‍ ആക്രമണം നടത്തിയത്.ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ നടപടി അമേരിക്കയുടെയും അഫ്ഗാനിസ്ഥാന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിലവിലുള്ള അവസരങ്ങളെ മോശമായി ബാധിച്ചേക്കാം മുജാഹിദ് പറഞ്ഞു.
കാബൂളിലെ ഷെര്‍പൂര്‍ മേഖലയില്‍ ശനിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് ബിന്‍ലാദന്റെ പിന്‍ഗാമിയായിരുന്ന അല്‍-ക്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയെ അമേരിക്ക വധിച്ചത്.