NEWS

കാസര്‍കോട് ഒഴുക്കില്‍പ്പെട്ട റിട്ടയേഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി 

കാസര്‍കോട്: ഒഴുക്കില്‍പ്പെട്ട റിട്ടയേഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. ഭീമനടി കൂരാംകുണ്ടില്‍ ഒഴുക്കില്‍പ്പെട്ട ലത(57)യുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്.

കുരാംകുണ്ടിലെ രവീന്ദ്രന്‍റെ ഭാര്യയാണ് ലത.പ്ലാച്ചിക്കര വനത്തിനുള്ളിലെ തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ ദുരന്തനിവാരണ സേനയാണ് മൃതദേഹം കണ്ടെത്തിയത്.ബുധനാഴ്ച ഉച്ചയോടെയാണ് ലതയെ വീടിന് സമീപത്തെ തോട്ടില്‍ കുത്തൊഴുക്കില്‍പ്പെട്ട് കാണാതായത്.

Back to top button
error: