CrimeNEWS

ബസിറങ്ങി വീട്ടിലേക്കു നടന്ന വീട്ടമ്മയുടെ മാലകവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍

ഇലവുംതിട്ട: ബസിറങ്ങി വീട്ടിലേക്ക് നടന്ന വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. കൊല്ലം താഴത്തുതല ഡീസന്റ് മുക്ക് അന്‍വര്‍ഷാമന്‍സിലില്‍ ഷാഫി (24), താഴത്തുതല തൃക്കോവില്‍ വട്ടം ഉമ്മയനല്ലൂര്‍ പേരയം ഫാത്തിമ മന്‍സിലില്‍ സെയ്ത് അലി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇളമ്പള്ളൂര്‍ കുറിയപ്പള്ളി കശുവണ്ടി ഫാക്ടറിക്കു സമീപം വാടകയ്ക്കു താമസിക്കുകയാണ് ഷാഫി.

കഴിഞ്ഞ 11 ന് ഉച്ചയ്ക്ക് ശേഷം കണിയാരേത്തുപടിയില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയ അമ്പലക്കടവ് കണിയാരേത്തുപടി മണ്ണില്‍ മേലേ മുറി വീട്ടില്‍ മനോര്‍മണിയമ്മയുടെ കഴുത്തില്‍ കിടന്ന രണ്ടേമുക്കാല്‍ പവന്റെ മാല െബെക്കില്‍ വന്ന പ്രതികള്‍ കവരുകയായിരുന്നു. പ്രതികള്‍ കൂടെക്കൂടെ മൊെബെല്‍ ഫോണുകള്‍ മാറ്റിയത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പല സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റുമാണ് കണ്ടെത്തിയത്.

Signature-ad

ഷാഫിയെ പേരയത്തും സെയ്തലിയെ തൃക്കോവില്‍വട്ടം കുരിയപ്പള്ളിയില്‍ നിന്നുമാണ് പിടികൂടിയത്. അടൂര്‍, പത്തനാപുരം ഉള്‍പ്പെടെ പല പോലീസ് സ്റ്റേഷനുകളിലെയും മോഷണക്കേസുകളില്‍ പ്രതികളാണ് ഇവര്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കള്‍ കുടുങ്ങിയത്.

ഇന്‍സ്പെക്ടര്‍ ഡി. ദീപു, എസ്.ഐ. ആര്‍. വിഷ്ണു, എസ്.സി.പി.ഓമാരായ സന്തോഷ് കുമാര്‍, ബിന്ദുലാല്‍, സുരേഷ് കുമാര്‍, ധനൂപ്, സി.പി.ഓ അമല്‍, െസെബര്‍ സെല്ലിലെ ഉദ്യോഗസ്ഥരായ രാജേഷ്, അനൂപ് മുരളി, ഷാഡോ പോലീസിലെ സുജിത് കുമാര്‍, ഷഫീക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: