Month: August 2022
-
India
വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നു
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. വോട്ടർ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നത്. വോട്ടർപട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തൻ്റെ ആധാർ നമ്പർ തെരഞ്ഞെടുപ്പു കമ്മിഷൻ്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവർക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താമെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.
Read More » -
Crime
മോദിയെയും യോഗിയെയും പിന്തുണച്ചതിന് വിവാഹമോചനം തേടിയെന്ന് യുവതിയുടെ പരാതി; ഭർത്താവ് അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പിന്തുണച്ചതിന് പീഡിപ്പിക്കുകയും വിവാഹബന്ധത്തിൽ നിന്ന് പിന്മാറുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊറാദാബാദ് സ്വദേശിയായ നദീം എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. Moradabad, UP | A woman alleged that her husband & in-laws gave her triple talaq for supporting a specific party. Her husband, Nadeem, has been arrested & sent to jail. Further investigation underway: Akhilesh Bhaduria, SP city pic.twitter.com/y5VArCMYO1 — ANI UP/Uttarakhand (@ANINewsUP) July 31, 2022 മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പിന്തുണച്ചതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാർച്ച് മൂന്നിനാണ് യുവതി പൊലീസിൽ പരാതിയുമായി എത്തിയത്. ഭർത്താവ് നേരത്തെ തന്നെ മുത്തലാഖ് ചൊല്ലി ഭാര്യയെ…
Read More » -
Crime
ലക്ഷങ്ങള്‍ വിലമതിക്കുന്ന കറുപ്പുമായി യുവാവ് പാലക്കാട്ട് പിടിയില്‍
പാലക്കാട്: എഴര ലക്ഷത്തിലേറെ വിലമതിക്കുന്ന കറുപ്പുമായി രാജസ്ഥാൻ സ്വദേശി പാലക്കാട് അറസ്റ്റിലായി. ആർ പി എഫും എക്‌സൈസ് സർക്കിലും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 75 ഗ്രാം ഒപിയമ്മുമായാണ് രാജസ്ഥാൻ സ്വദേശി നാരു റാം ( 24 )പിടിയിലായത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ൽ വന്നു ചേർന്ന ഹിസാർ എക്സ്പ്രസിൽ പരിശോധിക്കവേ ട്രെയിനിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ് ഫോമിൽ വച്ചു പിടിക്കുക ആയിരുന്നു. രാജസ്ഥാൻ നിലെ ജോദ്പൂർ നിന്നും കറുപ് വാങ്ങി കോയമ്പത്തൂരിലേക്ക് കടത്താൻ തയ്യാർ എടുക്കുന്നതിനിടെ പിടിയിൽ ആവുകയായിരുന്നു. പ്രതി സമാനമായ കുറ്റം മുൻപ് ചെയ്തിട്ടുണ്ടോ എന്നും, മറ്റു സ്ഥലങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടിട്ട് ഉണ്ടോ എന്നും എക്സൈസ് അന്വേഷണം നടത്തുന്നുണ്ട്. റെയിൽവേസ്റ്റേഷനുകളിലും , ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്ന് ആർ പി എഫ് കമാൻഡന്‍റ് ജെതിൻ ബി രാജ് അറിയിച്ചു. പരിശോധനയിൽ ആർ പി എഫ് സി ഐ കേശവദാസ് എൻ…
Read More » -
Crime
രണ്ടിടങ്ങില്‍ മയക്കുമരുന്ന് വേട്ട: എംഡിഎംഎയും കഞ്ചാവും ബ്രൗണ് ഷുഗറും പിടിച്ചെടുത്തു
കാസര്‍കോട്: രണ്ടിടങ്ങില്‍ മയക്കുമരുന്ന് വേട്ട. നീലേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവും പിടികൂടി. നീര്‍ച്ചാലില്‍ നിന്ന് ബ്രൗണ് ഷുഗറാണ് പിടിച്ചെടുത്തത്. നാല് കണ്ണൂര് സ്വദേശികള്‍ അറസ്റ്റിലായി. നീലേശ്വരം പള്ളിക്കര റെയില് ഗേറ്റിനടുത്ത് വച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന മയക്ക് മരുന്ന് പിടികൂടിയത്. 25 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാടായി സ്വദേശി എ നിഷാം, എടക്കാട് സ്വദേശി മുഹമ്മദ് ത്വാഹ എന്നിവരാണ് അറസ്റ്റിലായത്. ത്വാഹ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. നിഷാം നിരവധി തവണ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെങ്കിലും പിടിയിലാവുന്നത് ആദ്യം. നീര്‍ച്ചാല്‍ കന്യാപ്പാടിയില്‍ നിന്ന് 10.51 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എക്‌സൈസ് സംഘമാണ് പിടികൂടിയത്. കണ്ണൂര്‍ ചിറക്കല്‍ കാട്ടപ്പള്ളി സ്വദേശി റഹീം, മറക്കല്‍ ചിറയിലെ ബഷീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയില്‍ എക്‌സൈസ് നടത്തുന്ന ആദ്യ ബ്രൗണ്‍ഷുഗര്‍ വേട്ടയാണിത്. ഉത്സവം പ്രമാണിച്ച് കൂടുതല്‍ മയക്കുമരുന്ന് എത്താന്‍…
Read More » -
Kerala
ഹരിയാനയില ട്രക്കിടിച്ച് മരിച്ച സ്‌കേറ്റിംഗ് താരം അനസ് അജാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്കുള്ള സ്‌കേറ്റിംഗ് യാത്രക്കിടെ ഹരിയാനയില്‍വെച്ച് ട്രക്കിടിച്ച് മരിച്ച അനസ് അജാസിന്റെ മൃതദേഹം ജന്മനാടായ തിരുവനന്തപുരം വെഞ്ഞാറമൂട് എത്തിച്ചു. ഉച്ചക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം തുടര്‍ന്ന് വെഞ്ഞാറമൂട് എത്തിച്ച് പുല്ലമ്പാറ പഞ്ചായത്ത് മൈതാനത്ത് പൊതുദര്‍ശനത്തിനുവെച്ചു. നൂറുകണക്കിന് ആളുകളാണ് അനസിനെ അവസാനമായി ഒരുനോക്ക് കാണാനെത്തെിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനസ് അജാസ് ഹരിയാനയിലെ കല്‍ക്കയില്‍വെച്ച് ട്രക്കിടിച്ച് മരിച്ചത്. കഴിഞ്ഞ മെയ് 23നാണ് സ്‌കേറ്റിംഗ് ബോര്‍ഡില്‍ അനസ് കശ്മീരിലേക്ക് യാത്ര തുടങ്ങിയത്. യാത്ര അവസാനിക്കാന്‍ പതിനഞ്ച് ദിവസം ബാക്കി നില്‍ക്കെയായിരുന്നു ദാരുണാന്ത്യം. സഞ്ചാര പ്രിയനായ അനസ് ഇതിനുമുമ്പും രാജ്യത്തുടനീളം യാത്രകള്‍ നടത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി തന്റെ യാത്രാ വിശേഷങ്ങള്‍ അനസ് പങ്കുവെക്കാറുണ്ടായിരുന്നു.
Read More » -
Kerala
മലയാളിയായ ശ്രീശങ്കറിന്റെ നേട്ടം ഭാവിക്ക് ശുഭപ്രതീക്ഷ നൽകുന്നുവെന്ന് പ്രധാനമന്ത്രി, നിരവധി പേർക്ക് പ്രചോദനമെന്ന് മുഖ്യമന്ത്രി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതിയ മലയാളി താരം മുരളി ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവിക്ക് ശുഭസൂചകമാണ് ശ്രീശങ്കറിന്റെ പ്രകടനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘കോമൺവെൽത്ത് ഗെയിംസിൽ എം ശ്രീശങ്കറിന്റെ വെള്ളി മെഡൽ പ്രത്യേകതയുള്ളതാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി.ഡബ്ല്യു.ജിയിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ ഇന്ത്യ മെഡൽ നേടുന്നത്. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഭാവിക്ക് ശുഭപ്രതീക്ഷ നൽകുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരും കാലങ്ങളിലും അവൻ മികവ് പുലർത്തട്ടെ.’ പ്രധാനമനന്ത്രി ട്വീറ്ററിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ശ്രീശങ്കറിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ‘ഈ ഇനത്തിൽ നമ്മുടെ ആദ്യ മെഡൽ നേടിയതിലൂടെ അദ്ദേഹം കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായി. അദ്ദേഹത്തിന്റെ കുതിപ്പ് നിരവധി യുവാക്കൾക്ക് പ്രചോദനമാകും. അദ്ദേഹത്തിന് തുടർന്നും വിജയം ആശംസിക്കുന്നു.’മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ച നടന്ന ഫൈനലില്‍ 8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ബര്‍മിങ്ങാമില്‍ വെള്ളി മെഡൽ നേടിയത്. 1978-ലെ കാനഡ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ സുരേഷ് ബാബുവിന് ശേഷം കോമണ്‍വെല്‍ത്ത്…
Read More » -
Kerala
കേരള സർവ്വകലാശാല വെെസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കേരള സർവ്വകലാശാല വെെസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി സി നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്താനുളള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് നടപടി. സർവ്വകലാശാലയുടെ നോമിനിയെ ഉൾപ്പെടുത്താതെയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഗവർണറുടെ നോമിനിയായ കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയും യുജിസിയുടെ നോമിനിയായ കർണ്ണാടകയിലെ കേന്ദ്ര സർവ്വകലാശാല വിസി പ്രൊഫസർ ബട്ടു സത്യനാരായണയും മാത്രമാണ് കമ്മിറ്റിയിലുള്ളത്. സർവ്വകലാശാല നോമിനിയായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അദ്ദേഹം സ്വയം ഒഴിവായതായാണ് നിലവിൽ ഗവർണറെ സർവ്വകലാശാല അറിയിച്ചിരിക്കുന്നത്.
Read More » -
Crime
ഒമാനില്‍ 13 കിലോ ഹാഷിഷുമായി രണ്ടുപേര്‍ പിടിയില്‍
മസ്‌കറ്റ്: ഒമാനില്‍ 13 കിലോഗ്രാം ഹാഷിഷ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്ന് റോയല്‍ ഒമാന്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ നാര്‍കോട്ടിക്‌സ ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കണ്‍ട്രോള്‍ വിഭാഗമാണ് 13 കിലോ ഹാഷിഷുമായി രണ്ട് ആഫ്രിക്കന്‍ വംശജരെ പിടികൂടിയത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. إدارة مكافحة المخدرات و المؤثرات العقلية بقيادة شرطة محافظة ظفار تتمكن من الإطاحة بمهربين اثنين من جنسية أفريقية وبحوزتهم ١٣ كيلوجرام من مخدر الحشيش، وتستكمل الإجراءات القانونية بحقهم.#شرطة_عمان_السلطانية pic.twitter.com/crpD6LwrBy — شرطة عُمان السلطانية (@RoyalOmanPolice) August 4, 2022
Read More » -
Kerala
മധുവിന്റെ കേസ്: ഇടത് സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവിനെ ക്രൂരമായി കൊല ചെയ്ത കേസ് സർക്കാർ അട്ടിമറിക്കുകയാണെന്നും ഇതിലൂടെ സംസ്ഥാന സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ സ്പോൺസർ ചെയ്താണ് കേസിലെ സാക്ഷികളെ കൂറുമാറ്റുന്നത്. നേരത്തെ കേസിലെ പ്രതിക്ക് സിപിഎം പാർട്ടി ചുമതല നൽകി മലയാളികളെ മുഴുവൻ വെല്ലുവിളിച്ചിരുന്നു. ഇതിന്റെ തുടർച്ച തന്നെയാണ് കേസ് അട്ടിമറിയിൽ എത്തി നിൽക്കുന്നത്. കേരളത്തിലെ ആദിവാസി വിഭാഗം സംഘടിത വോട്ട്ബാങ്ക് അല്ലാത്തതു കൊണ്ടാണ് പിണറായി സർക്കാർ മധുവിന് നീതിനിഷേധിക്കുന്നത്. സംഘടിത മതവിഭാഗത്തിന് സംസ്ഥാനത്ത് എന്തുമാവാം എന്നത് ആലപ്പുഴ കളക്ടറെ മാറ്റിയതോടെ കേരളത്തിന് മനസിലായെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാളായറിന് സമാനമായ രീതിയിലാണ് മധു കേസും സർക്കാർ അട്ടിമറിക്കുന്നത്. അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന് നീതി ലഭിക്കാതിരിക്കാൻ ആസൂത്രിതമായ ഗൂഢാലോചനയാണ് സിപിഎം നടത്തുന്നത്. മധുവധ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെ എന്തുവില കൊടുത്തും ബിജെപി പ്രതിരോധിക്കും.
Read More » -
Kerala
ബസിലെ യാത്രക്കാരിയെ വിരട്ടി കവര്‍ച്ചയ്ക്ക് ശ്രമിച്ച നാടോടി സ്ത്രീകൾ പിടിയിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഭയപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകളെ തിരുവനന്തപുരം കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ, വിജയനഗർ കോളനിയിൽ ശാന്തി, ലക്ഷ്മി, എന്നിവരെയാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് ആറാംന്താനത്ത് വച്ചായിരുന്നു സംഭവം. മുതുവിളയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന കല്ലറ സ്വദേശി എസ്. റോഷിക കുമാരിയുടെ ർ ബാഗും പണമടങ്ങിയ പഴ്സും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകൾ ഭയപ്പെടുത്തി തട്ടിയെടുത്തശേഷം ബസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. ബാഗ് നഷ്ടപ്പെട്ട സ്ത്രീ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരും കണ്ടക്ടറും ചേർന്ന് യുവതികളെ തടഞ്ഞുവച്ച ശേഷം പോലീസിൽ വിവരമറിയിയ്ക്കുകയുമായിരുന്നു. തുടർന്ന് പണം നഷ്ടപ്പെട്ട സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും ബാഗും, പഴ്സും, പണവും പോലീസ് കണ്ടെടുത്തു.
Read More »