IndiaNEWS

കേരളത്തിലൂടെയുള്ള ആറ് ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ നാഗ്പൂര്‍ ഡിവിഷനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെയുള്ള ആറ് സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി.

തീയതിയും റദ്ദാക്കിയ ട്രെയിനുകളും: നാളെ: തിരുനെല്‍വേലി-ബിലാസ്പൂര്‍ ജങ്ഷന്‍ വീക്ക്ലി എക്സ്പ്രസ് (22620). ഓഗസ്റ്റ് 8: ബിലാസ്പൂര്‍-എറണാകുളം ജങ്ഷന്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് (22815), കൊച്ചുവേളി-കോര്‍ബ സൂപ്പര്‍ഫാസ്റ്റ് (22648). ഓഗസ്റ്റ് 9: ബിലാസ്പൂര്‍-തിരുനെല്‍വേലി ജങ്ഷന്‍ വീക്ക്ലി എക്സ്പ്രസ് (22619). ഓഗസ്റ്റ്-10 എറണാകുളം ജങ്ഷന്‍-ബിലാസ്പൂര്‍ സൂപ്പര്‍ഫാസ്റ്റ് (22816), കോര്‍ബ-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (22647). ഓഗസ്റ്റ് 11: കൊച്ചുവേളി-കോര്‍ബ സൂപ്പര്‍ഫാസ്റ്റ് (22648). ഓഗസ്റ്റ്-13: കോര്‍ബ-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (22647).

Back to top button
error: