CrimeNEWS

ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഫാമില്‍ 40 കിലോയിലേറെ ഹാഷിഷ് ഉള്‍പ്പെടെ പിടികൂടി

മസ്‌കറ്റ്: ഒമാനില്‍ 40 കിലോഗ്രാമിലേറെ ഹാഷിഷ് പിടിച്ചെടുത്തു. മുസന്ദം ഗവര്‍ണറേറ്റിലെ ഒരു ഫാമില്‍ നിന്നാണ് ലഹരിമരുന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തത്. മുസന്ദം ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍ ചേര്‍ന്ന് 43 കിലോഗ്രാം ഹാഷിഷ്, ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഹെറോയിന്‍, ലഹരിഗുളികകള്‍, തോക്കുകള്‍ എന്നിവ ഫാമില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

Back to top button
error: