Month: August 2022
-
India
രാജ്യത്തിന് ലഭിക്കാതെ പോയ രാഷ്ട്രപതിയെന്നായിരിക്കും വെങ്കയ്യ നായിഡുവിനെ ചരിത്രം രേഖപ്പെടുത്തുകയെന്നു ജോൺ ബ്രിട്ടാസ് എം പി
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്റെ ദ്രാവിഡ വേഷത്തിലൂടെ ഇന്ത്യയുടെ സംസ്കാര വൈവിധ്യത്തിനാണ് അടിവരയിടുന്നത് എന്ന് ജോൺ ബ്രിട്ടാസ് എംപി. രാജ്യത്ത് ഏകമാനമായ സംസ്കാരവും ഭാഷയും ജീവിതരീതിയും വേണമെന്ന വാദഗതി ഉയരുമ്പോഴും ബഹൂസ്വരതയ്ക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഉപരാഷ്ട്രപതിയെ ബഹുമാനിക്കണം. വെങ്കയ്യ നായിഡുവിന് രാജ്യസഭ നൽകിയ യാത്രയപ്പിൽ സിപിഐ(എം)നെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. മികച്ച രാഷ്ട്രതന്ത്രജ്ഞനും തനതും ജൈവികവുമായ ചിന്താസരണിക്ക് ഉടമയുമാണ് വെങ്കയ്യ നായിഡു. ഈ കെട്ടകാലത്ത് രാജ്യത്തിന്റെ വിവിധകോണുകളിൽ ഏകശിലാമാതൃകയിലുള്ള സംസ്കാരവും ആഹാരരീതികളും ഭാഷയും പെരുമാറ്റരീതികളും നടപ്പിലാക്കുവാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുമ്പോൾ അദ്ദേഹം രാജ്യത്തിന്റെ വൈവിധ്യത്തിനു വേണ്ടി നിലകൊണ്ടു എന്നത് പറയാതിരിക്കാനാവില്ല. അദ്ദേഹത്തിന്റെ കറകളഞ്ഞ ദ്രാവിഡ വേഷവിധാനം തന്നെ അതിന് മകുടോദാഹരണമാണ്. വെങ്കയ്യ നായിഡു ബിജെപി പ്രസിഡന്റായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും വച്ച് നടന്നിരുന്ന പരിപാടികളിൽ മാംസാഹാരം ഉൾപ്പെടെയുള്ള വിഭവങ്ങൾ നൽകിയിരുന്നു എന്നത് ഇന്നത്തെ തലമുറയിലെ മാധ്യമപ്രവർത്തകരെ അത്ഭുത പരതന്ത്രരാക്കുകയാണ്. ബിജെപി ഓഫീസിലെ മെനുവിൽ മാംസാഹാരം…
Read More » -
Kerala
ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം സംഘടനകള്‍; ലിബറല്‍ ആശയം നടപ്പാക്കുന്നത് ഫാസിസമെന്ന്
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം സംഘടനകള്‍. കേരളത്തില്‍ ഭൂരിപക്ഷം മതവിശ്വാസികളേയും കണക്കിലെടുക്കാതെ ലിബറല്‍ ആശയം നടപ്പാക്കുന്നത് ഫാസിസമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കോഴിക്കോട് ലീഗ് വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള മാര്‍ഗം ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആണെന്ന സിദ്ധാന്തം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല. ഇടത് സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമെന്നും പിന്‍വാങ്ങണമെന്നും യോഗത്തിന് ശേഷം ലീഗ് നേതാവ് റഷീദ് അലി തങ്ങള്‍ പറഞ്ഞു. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം ഡോ.എം.കെ മുനീര്‍ (മുസ്ലിം ലീഗ്) ഡോ മുഹമ്മദ് ബഹാഉദ്ദീന്‍ നദ്വി (സമസ്ത) പ്രാഫ.എ.കെ അബ്ദുല്‍ ഹമീദ് (കേരള മുസ്ലിം ജമാഅത്ത് ) ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി) പി.എന്‍ അബ്ദുല്ലത്വീഫ് മദനി, ടി.കെ അഷ്റഫ്…
Read More » -
Crime
ടിക്ടോക് താരം വിനീതിനെതിരെ പുതിയ പരാതിയുമായി വീട്ടമ്മ; സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡി പാസ്വേര്‍ഡുകള്‍ കൈക്കലാക്കി
തിരുവനന്തപുരം: അറസ്റ്റിലായ ടിക്ടോക് താരം വിനീതിനെതിരെ പുതിയ പരാതി. ശനിയാഴ്ചയാണ് വെള്ളല്ലൂര്‍ കീട്ടുവാര്യത്ത് വീട്ടില്‍ വിനീതിനെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത കേസില്‍ അറസ്റ്റിലായത്. അതിന് പിന്നാലെയാണ് പുതിയ പരാതി വരുന്നത്. ഒരു വീട്ടമ്മയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയത്. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും. ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡി പാസ്വേര്‍ഡുകള്‍ കൈക്കലാക്കിയെന്നും കാണിച്ചാണ് പരാതി. ഇതില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നത്. ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ എത്തുകയാണ്. സോഷ്യല്‍ മീഡിയയിലെ പരിചയത്തില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനീത് പിന്നീട് വിവാഹിതയായ തന്നെ ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് യുവതി പറയുന്നത്. വിനീതില്‍ നിന്നും മോശം അനുഭവം ഉണ്ടായതോടെ ഇയാളെ അവഗണിക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍ കോളുകള്‍ എടുത്തില്ല. എന്നാല്‍ ഇതിനകം യുവതിയുടെ സാമൂഹ്യമാധ്യമ അക്കൌണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്ത വിനീത്. യുവതിയുടെ സമ്മതം ഇല്ലാതെ അവയില്‍…
Read More » -
Kerala
സാങ്കേതിക സർവകലാശാല ബി.ആർക്ക് പരീക്ഷ: 58.11 % വിജയം; വിജയിച്ച 222 പേരിൽ 153 പേരും പെൺകുട്ടികൾ
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ആർക്ക് (ആർക്കിട്ടെക്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2015-ൽ പ്രവർത്തനം ആരംഭിച്ച സർവകലാശാലയിലെ രണ്ടാമത്തെ ആർക്കിടെക്ചർ ബാച്ചാണിത്. 2017 ഓഗസ്റ്റിലാണ് ആദ്യ സെമെസ്റ്റർ ക്ളാസുകൾ ഔദ്യോഗികമായി ആരംഭിച്ചത്. നീണ്ട പത്തു സെമസ്റ്ററുകളിലായി അഞ്ചുവർഷത്തെ പഠനവും പ്രവർത്തിപരിചയവും വിജയകരമായി പൂർത്തിയാക്കിയാണ് ഈ ബാച്ചിലെ 222 വിദ്യാർത്ഥികളാണ് ആർകിടെക്ടുകൾ ആകുവാൻ അർഹത നേടിയത്. എട്ട് കോളേജുകളിൽ നിന്നായി 382 വിദ്യാർത്ഥികളാണ് പത്താം സെമെസ്റെർ പരീക്ഷയെഴുതിയത്. വിജയശതമാനം 58.11. 419 വിദ്യാർത്ഥികളാണ് 2017 ൽ ഒന്നാം സെമെസ്റ്ററിൽ ഈ ബാച്ചിൽ പ്രവേശനം നേടിയിരുന്നത്. ഇതിൽ 8 എഞ്ചിനീയറിംഗ് കോളേജുകളിലായി 399 വിദ്യാർത്ഥികളാണ് അവസാനവർഷ പരീക്ഷയെഴുതുവാൻ അർഹരായത്. ഈ ബാച്ചിൽ പഠനം തുടങ്ങിയവരിൽ 37 പേർക്ക് പത്താം സെമെസ്റെർ വരെ എത്തുവാനായില്ല. വിജയിച്ച 222 പേരിൽ 153 പേരും പെൺകുട്ടികളാണ്. പരീക്ഷയെഴുതിയ 220 പെൺകുട്ടികളിൽ 153 പേർ വിജയിച്ചു; വിജയശതമാനം 69.55%. എന്നാൽ 162 ആൺകുട്ടികളിൽ 69 പേർക്കേ ജയിക്കുവാൻ…
Read More » -
NEWS
യുഎഇയില്‍ 24 മണിക്കൂറിനിടെ പുതിയ മരണങ്ങളില്ല; 923 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 923 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. രാജ്യത്ത് ചികിത്സയിലായിരുന്ന 895 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 1,42,798 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,99,637 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,78,503 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,337 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,797 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read More » -
LIFE
അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്എഫ്‌കെയ്ക്കായി ഒരുക്കുന്നത്. ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്.…
Read More » -
ആശുപത്രിക്ക് എതിരെ നിരന്തരം പരാതികൾ വന്നിരുന്നു; തിരുവല്ല ആശുപത്രിയിലെ നടപടിയിൽ മറുപടിയുമായി മന്ത്രി
തിരുവനന്തപുരം: പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രിയിലെ നടപടിയിൽ കെ.ജി.എം.ഒ. എയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടർമാരുടെത് സ്വാഭാവിക പ്രതികരണമാണ്. ആശുപത്രിക്ക് എതിരെ നിരന്തരം പരാതികൾ വന്നിരുന്നു. മാത്യു ടി തോമസ് തിരുവല്ല താലൂക്ക് ആശുപത്രിയ്ക്കെതിരെ പരാതി പറഞ്ഞിരുന്നു എന്നും വീണാ ജോര്‍ജ് പ്രതികരിച്ചു. ഡോക്ടർമാർ സ്വന്തം ചെലവിൽ മരുന്ന് വാങ്ങണമെന്ന നിര്‍ദ്ദേശം താന്‍ നല്‍കിയിട്ടില്ല. ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തുന്നുണ്ട്. അത് അറിഞ്ഞ ശേഷമാണ് അങ്ങോട്ട് പോയത്. രോഗിയെ ചികിത്സിക്കണമെങ്കിൽ വീട്ടിൽ വന്നു കാണണമെന്ന് തിരുവല്ലയിലെ ഒരു ഡോക്ടർ പറഞ്ഞു എന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ സന്ദർശന ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു. ആശുപത്രി സൂപ്രണ്ടാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ച ആരോഗ്യ മന്ത്രി ആശുപത്രിയിൽ എത്തിയപ്പോൾ രണ്ട് ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഡ്യൂട്ടി രജിസ്റ്ററിൽ ഒപ്പിട്ടിരുന്ന 8 ഡോക്ടർമാർ അന്ന് ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഈ…
Read More » -
Kerala
ചേര്‍ത്തലയില്‍ ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: ചേര്‍ത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകൻ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഓഫീസ് അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാർക്കാണ് പരിക്കേറ്റത്. കുടുംബ ക്ഷേത്രമായ ഇവിടെ നാളെ സപ്താഹയജ്ഞത്തിന് വേണ്ടി സൂക്ഷിച്ച കതിനയ്ക്കാണ് തീപിടിച്ചത്. ഓഫീസ് അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. ഗ്രിൽ വെൽഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകടകാരണം. ഓഫീസിന് ഒരു മീറ്റർ അകലെയാണ് വെടിമരുന്ന് സൂക്ഷിച്ച മുറി.
Read More » -
Kerala
ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള സംഘടനയുടെ പരിപാടിയില്‍ കോഴിക്കോട് മേയര്‍; ശിശുപരിപാലനത്തില്‍ കേരളം ഉത്തരേന്ത്യയേക്കാളും പിന്നിലാണെന്ന് വിമര്‍ശനവും: അംഗീകരിക്കില്ല, പരസ്യമായി തള്ളുന്നെന്നു സി.പി.എം.
കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പങ്കെടുത്തത് വന്‍ രാഷ്ട്രീയ വിവാദമായി. പരിപാടിയില്‍ പങ്കെടുത്തു എന്നു മാത്രമല്ല, കേരളത്തെക്കാള്‍ ശിശുപരിപാലനത്തില്‍ മുന്നില്‍ യു.പി.ആണ് എന്ന് പരിപാടിയില്‍ മേയര്‍ പ്രസംഗിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മേയര്‍ക്കെതിരേയും ബി.ജെ.പി. മേയറെ പിന്തുണച്ചും രംഗത്തെത്തി. മേയറെ തള്ളി പ്രസ്താവന ഇറക്കി സി.പി.എമ്മും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബാലഗോകുലം സംഘടിപ്പിക്കുന്ന മാതൃസംഗമങ്ങളുടെ ഭാഗമായി കോഴിക്കോട്ട് നടന്ന ബാലഗോകുലം സ്വത്വ 2022 മാതൃസമ്മേളനത്തിലാണ് മേയര്‍ പങ്കെടുത്തത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മേയര്‍ പരാമര്‍ശിച്ചു. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം. കേരളീയര്‍ കുട്ടികളെ സ്‌നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു. സംഭവം വിവാദമായതോടെ, മേയര്‍ക്കെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. സിപിഎം- ആര്‍എസ്എസ് ബാന്ധവം ശരി വയ്ക്കുന്ന…
Read More » -
Kerala
ശക്തമായ മഴ, ജലനിരപ്പ് ഉയരുന്നു; പല ഡാമുകളിലും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; മറ്റ് അണക്കെട്ടുകളും തുറക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പല ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. ഇതേ തുടർന്ന് ഇതിനോടകം ജലം പുറത്തേക്ക് ഒഴുക്കിവിടുന്ന പല ഡാമുകളിലും ഷട്ടറുകൾ കൂടുതൽ ഉയർത്തി. പുതുതായി ചില ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനും തീരുമാനിച്ചു. പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുകയാണ്. ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് – 253 മീറ്ററാണ്. ഡാമിലെ പരമാവധി ജലനിരപ്പും 253 മീറ്ററാണ്. ജൂലൈ 14 മുതൽ മുൻകരുതൽ എന്ന നിലയിൽ പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി പരമാവധി 750 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ടായിരുന്നു. ഇന്നല മുതൽ ചെറുതോണി ഡാമിൽ നിന്നുളള ജലം തുറന്നു വിടുന്ന സാഹചര്യത്തിലും, കല്ലാർകുട്ടി ഡാമിൽ നിന്നും തുടർച്ചയായി അധിക ജലം ഒഴുക്കി വിടുന്നതിനാലും പാംബ്ല അണക്കെട്ടുകൾ കൂടുതൽ തുറക്കും. ഇന്ന് വൈകിട്ട് 5.00 മണി മുതൽ…
Read More »