NEWS

തിരുവനന്തപുരം-ഭുവനേശ്വർ-കത്തിഹാർ സ്പെഷൽ ട്രെയിൻ

തിരുവനന്തപുരത്തു നിന്ന് ഭുവനേശ്വർ വഴി കിഴക്കന്‍ ബീഹാറിലെ കാത്തിഹാറിലേക്ക് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍(05795/05796) സര്‍വീസ് ആരംഭിച്ചു.

 വെള്ളിയാഴ്ചകളില്‍ വൈകിട്ട് 7.40ന് തിരുവനന്തപുരത്തു നിന്നും ചൊവ്വാഴ്ചകളില്‍ വൈകിട്ട് 5ന് കാത്തിഹാറില്‍ നിന്നും സര്‍വീസ് ആരംഭിക്കും.

കൊല്ലം,ചെങ്ങന്നൂർ,കോട്ടയം, എറണാകുളം,ആലുവ, തൃശൂർ, പാലക്കാട്, കോയമ്ബത്തൂര്‍,കാട്പാടി,റെനിഗുണ്ട, വിജയവാഡ, വിശാഖപട്ടണം,കുർധ റോഡ്, ഭുവനേശ്വര്‍, കട്ടക്ക്,ബലാസോർ,ബർധമാൻ,രാംപൂർഹട്ട്,മാൾഡ ടൗൺ വഴിയാണ് സര്‍വീസ്.

കേരളത്തില്‍ കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം,ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. കോട്ടയത്ത് രാത്രി 10-നും പാലക്കാട് പുലർച്ചെ 2:30-നും എത്തും.രണ്ടാം ദിവസം രാവിലെ 6:25-ന് ഭുവനേശ്വറിലും രാത്രി 10:30-ന് കത്തിഹാറിലും എത്തിച്ചേരും.

 

 

 

കത്തിഹാറിൽ നിന്നും തിരികെയുള്ള വണ്ടി എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 5-ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 8:55-ന് ഭുവനേശ്വറിലും രണ്ടാം ദിവസം രാവിലെ 11:50- ന് പാലക്കാട്ടും ഉച്ചയ്ക്ക് ശേഷം 4:10-ന് കോട്ടയത്തും വൈകിട്ട് 7:25 ന് തിരുവനന്തപുരത്തും എത്തിച്ചേരും.

Back to top button
error: