KeralaNEWS

ആലുവ മണപ്പുറത്തെ ബലിത്തറകള്‍ ലേലം ചെയ്യാം, യാതൊരു നിയമവിരുദ്ധയും ആചാരവിരുദ്ധതയും ഇല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലേലം ചെയ്യാമെന്ന് സുപ്രീം കോടതി. ബലിത്തറകള്‍ ലേലം ചെയ്യുന്നത് ദേവസ്വം ബോര്‍ഡുകള്‍ക്ക് വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം കൂടിയാണെന്നും കോടതി.

കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നേരത്തെ ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലേലം ചെയ്ത് കൈമാറാമെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ആര്‍ച്ചക് പുരോഹിത് സഭയുടെ ആലുവ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണ വാധ്യാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആലുവ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട പൗരാണികവും, ആചാരപരവുമായതാണ് ബലിയര്‍പ്പിക്കലെന്നും ലേലത്തിന് പകരം നറുക്കെടുപ്പിലൂടെ ബലിത്തറ ശാന്തിമാര്‍ക്കും, പുരോഹിതന്മാര്‍ക്കും കൈമാറണമെന്നുമായിരുന്നു സഭയുടെ ആവശ്യം.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് തയ്യാറായില്ല. ബലിത്തറകള്‍ ലേലം ചെയ്യുന്നതില്‍ ഒരു നിയമവിരുദ്ധതയും ആചാര വിരുദ്ധതയുമില്ലെന്ന നിരീക്ഷണത്തോടെ സുപ്രീം കോടതി ഹര്‍ജി തള്ളി.

Back to top button
error: