NEWSWorld

മത്സ്യബന്ധനത്തെക്കുറിച്ച് പ്രോഗ്രാം ചെയ്യന്ന മലയാളി വ്ളോഗർ കാനഡയില്‍ വെള്ളത്തിൽ വീണു മരിച്ചു വ്ളോഗർ

മലയാളി വ്ളോഗർ കാനഡയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് കാളിയാമ്പുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന്‍ രാജേഷ് ജോണ്‍ (35) ആണ് മരിച്ചത്. മീന്‍പിടിത്തത്തെ കേന്ദ്രീകരിച്ചാണ് രാജേഷ് വ്ളോഗ് ചെയ്തിരുന്നത്. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ വീട്ടില്‍ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് രാജേഷ് ജോണിനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ഭാര്യ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.

Signature-ad

കയ്യില്‍ നിന്നും പോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നി വീഴുകയായിരുന്നു എന്നാണ് നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: വത്സമ്മ. ഭാര്യ: അനു. മകന്‍: ഏദന്‍.

Back to top button
error: