Month: August 2022

  • India

    കാമുകിക്ക് കാർ വാങ്ങാനായി ഭാര്യയുടെ 200 പവൻ സ്വര്‍ണം കവര്‍ന്ന വിരുതൻ കുടുങ്ങി

    ചെന്നൈ: കാമുകിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി കാറു വാങ്ങാൻ സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവാവ് ചെന്നൈയിൽ അറസ്റ്റില്‍. പൂനമല്ലിയില്‍ താമസിക്കുന്ന ശേഖർ എന്ന നാല്‍പതുകാരനാണു പിടിയിലായത്. ശേഖറും ഭാര്യയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കുറച്ചു കാലം  മുന്‍പ് ഭാര്യ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി. അടുത്തിടെ അവര്‍ ഭർതൃവീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമെടുക്കാൻ പൂനമല്ലിയിലെ വീട്ടിലെത്തി. മുന്നൂറു പവന്‍ സ്വര്‍ണമാണ് ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 200 പവന്‍ സ്വര്‍ണം കാണാനില്ല. ഉടൻ ശേഖറിന്റെ ഭാര്യ സ്വര്‍ണം മോഷണം പോയതായി കാണിച്ചു പൊലീസില്‍ പരാതി നല്‍കി. സ്വര്‍ണത്തെ കുറിച്ച് അറിയില്ല എന്നായിരുന്നു ശേഖര്‍ ആദ്യം പൊലീസിനു നല്‍കിയ മൊഴി. വിശദമായ അന്വേഷണത്തിലാണു മോഷണത്തിനു തുമ്പുണ്ടായത്. ഭാര്യ പിണങ്ങിപ്പോയതിനു പുറകെ ശേഖറിനു പുതിയ കൂട്ടുകാരിയെ കിട്ടി. 22 വയസ് മാത്രമുള്ള സ്വാതിയെന്ന യുവതിയുമായാണ് ശേഖര്‍ പ്രണയത്തിലായത്. വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാമുകിക്ക് സമ്മാനമായി നല്‍കിയെന്നാണു ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചത്. കാമുകിക്ക് സ്വര്‍ണം…

    Read More »
  • Kerala

    പണം വാങ്ങിയത് കടമായി, പോലീസുകാര്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുള്ളതായി തെളിവില്ല; മോന്‍സണ്‍ കേസില്‍ ഉന്നതരെ വെള്ളപൂശി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

    കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുളളതായി തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പില്‍ ഐജി ലക്ഷ്മണയടക്കമുളളവരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. ഉദ്യോഗസ്ഥര്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പണം വാങ്ങിയത് കടമായിട്ടാണ്. മോന്‍സന്‍ മാവുങ്കലിന്റെ വീടിനു പോലീസ് സംരക്ഷണം നല്‍കിയതു സ്വാഭാവിക നടപടിയാണെന്നും ക്രൈംബ്രാഞ്ച് ന്യായീകരിച്ചു. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കു വ്യക്തമാകുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണു ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. ഐ.ജി. ജി. ലക്ഷ്മണ്‍, മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, സി.ഐ: എ. അനന്തലാല്‍, എസ്.ഐ: എ.ബി. വിബിന്‍, മുന്‍ സി.ഐ. പി.ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ തെളിവില്ല. മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രനും കുടുംബത്തിനും മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ തട്ടിപ്പുകേസില്‍ പ്രതിയാക്കാനുള്ള തെളിവു ലഭിച്ചില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.…

    Read More »
  • Kerala

    മനോഹരൻ്റെ ജീവിതം മാതൃക, വാർക്കപണിക്കാരനായ ഈ യുവാവിന് സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി; ഗവേഷണ കാലത്ത് ഓട്ടോറിക്ഷാ ഡ്രൈവറുടെ കുപ്പായവും അണിഞ്ഞു

    ചെളിയിൽ വിരിഞ്ഞ ചെന്താമര എന്ന വിശേഷണമാണ് മുണ്ടക്കയം സ്വദേശി എന്‍.കെ മനോഹരന് ഏറ്റവും അനുയോജ്യം. കൂലിപ്പണി ചെയ്തും ഓട്ടോറിക്ഷ ഓടിച്ചും പണമുണ്ടാക്കി പഠിച്ച് ഉന്നത ബിരുദം നേടിയ ഈ ചെറുപ്പക്കാരൻ താണ്ടിയ വഴികൾ ചെറുതല്ല. പാവപ്പെട്ട പട്ടികജാതി കുടുംബത്തിലെ അംഗമായ എന്‍.കെ മനോഹരന്‍ (36) കേരള സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കി. കൂലിപ്പണിക്കാരനായ മനോഹരന് ഗവേഷണ പണ്ഡിതനാകാനുള്ള വഴി അത്ര എളുപ്പമല്ലായിരുന്നു. കാര്യവട്ടം കാമ്പസിലെ ഗവേഷണ കാലയളവിലെ ഇടവേളകളില്‍ ഓട്ടോറിക്ഷാ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. പഠിക്കാനും ജീവിതം പുലർത്താനും പണമുണ്ടാക്കുകയെന്നത് സ്‌കൂള്‍ കാലം മുതലേ മനോഹരന്റെ മുദ്രാവാക്യമാണ്. മെച്ചപ്പെട്ട കൂലിയും വിഭവസമൃദ്ധമായ ഭക്ഷണവും ലഭിക്കുന്ന കോൺക്രീറ്റ് പണി മനോഹരന് ഏറെ ഇഷ്ടപ്പെട്ടു. കൊത്തുപണിക്ക് സ്ഥിരമായി പോകാൻ കഴിഞ്ഞിട്ടില്ലെന്ന് മനോഹരന്‍ പറയുന്നു. എന്നാല്‍ കാര്യവട്ടം കാംപസില്‍ നിന്നും ജന്മനാടായ മുണ്ടക്കയം പുലിക്കുന്നിലേക്ക് പോകുമ്പോഴെല്ലാം കെട്ടിട -കോൺക്രീറ്റ് തൊഴിലാളിയായി ജോലി കിട്ടുമെന്ന് മനോഹരന് ഉറപ്പായിരുന്നു. കുഞ്ഞുചെറുക്കന്റെയും അമ്മിണിയുടെയും മകനായ മനോഹരന്‍ തന്റെ…

    Read More »
  • Crime

    ഭര്‍ത്താവിൻ്റെ പരസ്ത്രീ ബന്ധം, പത്തനാപുരത്ത് യുവതി ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പും ശബ്ദസന്ദേശവും തെളിവായി; ഭര്‍ത്താവ് അറസ്റ്റില്‍

       പത്തനംതിട്ട: ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. കേവലം ആത്മഹത്യയായി ആദ്യം പൊലീസ് പരിഗണിച്ച സംഭവത്തില്‍ യുവതിയുടെ ഫോണില്‍ നിന്നുള്ള തെളിവുകളാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ ഇടയാക്കിയത്. പത്തനാപുരം മാങ്കോട് ശ്രീനിലയത്തില്‍ അജീഷ് കൃഷ്ണ(40)യെയാണ് ഭാര്യ വിനീത(34)യുടെ മരണവുമായി ബന്ധപ്പെട്ട് കൂടല്‍ ഇന്‍സ്‌പെക്ടര്‍ ജി. പുഷ്പകുമാര്‍ അറസ്റ്റ് ചെയ്തത്. ജൂലൈ 30 ന് രാവിലെ പത്തരയോടെയാണ് വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ വിനീത തൂങ്ങി മരിച്ചത്. ശരീരത്തില്‍ ആത്മഹത്യാക്കുറിപ്പ് ഒളിപ്പിച്ചാണ് യുവതി ജീവനൊടുക്കിയത്. തൂങ്ങി നിന്ന വിനീതയെ അഴിച്ചിറക്കിയപ്പോള്‍ ആത്മഹത്യാക്കുറിപ്പ് ലഭിച്ച ഭര്‍ത്താവ് അജീഷ് അതൊളിപ്പിച്ചു. ഇതു മൂലം വെറും ആത്മഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. പിന്നീട് യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂട്ടുകാരിക്ക് അയച്ച ആത്മഹത്യാക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് കൂട്ടുകാരിയുടെ മൊഴിയെടുത്തു. അപ്പോഴാണ് ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തിയത്. അജീഷ് കഞ്ചാവ് കച്ചവടമടക്കം പല കേസുകളിലും പ്രതിയായിരുന്നു. ചീട്ടുകളി,…

    Read More »
  • India

    ബിഹാറിൽ പുതിയ സർക്കാർ നാളെ; എട്ടാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാർ

    പട്ന: ബിഹാറിൽ പുതിയ സർക്കാർ ബുധനാഴ്ച അധികാരമേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ജനതാദൾ യുനൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ് കുമാർ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്.  ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. ചതി ജനം പൊറുക്കില്ലെന്നും, നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചത്. ആര്‍ജെഡിയുടെയും കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പിന്തുണയോടെ നിതീഷിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ നാളെ അധികാരത്തിലേറും.

    Read More »
  • LIFE

    സൂപ്പര്‍ഹിറ്റ് പടം പടയപ്പയ്ക്ക് ശേഷം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നു

    രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് ‘ജെയിലര്‍’‍. ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. നെല്‍സണും രജനികാന്തും ആദ്യമായി ഒന്നിക്കുന്നുവെന്നതിനാല്‍ പ്രേക്ഷക ശ്രദ്ധയുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ‘ജെയില’റിനെ കുറിച്ച് ഒരു വൻ അപ്‍ഡേറ്റ് വന്നിരിക്കുന്നു. രമ്യാ കൃഷ്ണനും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനിടയില്‍ രമ്യാ കൃഷ്‍ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗ്സറ്റ് 10ന് ആണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. രമ്യാ കൃഷ്‍ണന്‍ അഭിനയിച്ച് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് ‘ലൈഗറാണ്’‍. വിജയ് ദേവെരകൊണ്ടയാണ് ‘ലൈഗര്‍’ എന്ന ചിത്രത്തില്‍ നായകനാകുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നു. യുഎ സര്‍ട്ടിഫിക്കറ്റാണ് ‘ലൈഗര്‍’ എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലാസ് വെഗാസിലെ ‘മിക്സഡ്…

    Read More »
  • India

    നിതീഷിന്റെ രാജി ബിജെപിയുടെ ഏകാധിപത്യ നയത്തിന് ഏറ്റ തിരിച്ചടി: കെ.സി. വേണുഗോപാല്‍

    ദില്ലി: നിതീഷ് കുമാറിന്‍റെ വരവ് വിശാല പ്രതിപക്ഷ സഖ്യത്തിന് കരുത്ത് പകരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിയുടെ ഏകാധിപത്യ നയത്തിന് ഏറ്റ തിരിച്ചടിയാണ് നിതീഷിന്‍റെ രാജിയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ജനാധിപത്യമില്ലാത്തിടത്ത് എത്ര നാൾ ഒരു രാഷ്ട്രീയ കക്ഷിക്ക് നിലനിൽക്കാനാകുമെന്ന് ചോദിച്ച കെ സി വേണുഗോപാൽ, കോൺഗ്രസിന് മന്ത്രി സ്ഥാനം അടക്കം ചർച്ച നടക്കുകയാണെന്നും അറിയിച്ചു. ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ആര്‍ജെഡിയുടെയും കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പിന്തുണയോടെ നിതീഷിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഉടന്‍ അധികാരത്തിലെത്തും എന്നാണ് വിവരം. ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. ബിഹാര്‍ ജനത നിതീഷിന് മാപ്പ് കൊടുക്കില്ലെന്ന് ബിജെപി തിരിച്ചടിച്ചു. ഒരു വര്‍ഷവും ഒന്‍പത് മാസവും മാത്രം പ്രായമായ ബിഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ വീണത് ബിജെപിക്ക് വന്‍ ആഘാതമാണ് സൃഷ്ടിച്ചത്. അധികാരമേറ്റത് മുതല്‍…

    Read More »
  • LIFE

    ബിക്കിനി സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി; സര്‍വകലാശാല അധ്യാപികയുടെ പണി പോയി!

    ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ധരിച്ച ചിത്രങ്ങളിട്ടതിന്റെ പേരില്‍ അധ്യാപികയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ച് സര്‍വകലാശാല. കൊല്‍ക്കത്തയിലെ പ്രശസ്തമായ സെന്റ് സേവിയേഴ്‌സ് സര്‍വകലാശാല അധികൃതരാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായിട്ട ഫോട്ടോകള്‍ സ്ഥാപനത്തിന്റെ അന്തസ്സിനും സല്‍പ്പേരിനും കളങ്കം ചാര്‍ത്തി എന്നാരോപിച്ച് അസി. പ്രൊഫസറായ യുവതിയെ നിര്‍ബന്ധിച്ചു രാജിവെപ്പിച്ചത്. അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സിനു പഠിക്കുന്ന ഒരാണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ മറവിലാണ് നടപടി. തന്റെ മകന്‍ അധ്യാപികയുടെ നീന്തല്‍ വേഷത്തിലുള്ള ഫോട്ടോകള്‍ നോക്കിയിരുന്നു എന്നു പറഞ്ഞാണ് രക്ഷിതാവ് സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന്, അധികൃതര്‍ അധ്യാപികയെ വിളിച്ചു വരുത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധമുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും രാജി ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് അധ്യാപിക നല്‍കിയ പരാതിയില്‍ പൊലീസ് അധികൃതര്‍ നടപടി എടുക്കാതെ വൈകിപ്പിക്കുകയാണ്. വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷമാണ് മാസങ്ങള്‍ക്കു ശേഷം പൊലീസ് നടപടി എടുക്കാന്‍ തയ്യാറായതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വിദേശ സര്‍വകലാശാലകളില്‍നിന്നായി പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും എടുത്തതിനു ശേഷം കൊല്‍ക്കത്തയിലെ…

    Read More »
  • India

    വണ്ടിയില്ല, 1.73 ലക്ഷം രൂപ വിലമതിക്കുന്ന 4 സ്വര്‍ണ മോതിരമുണ്ട്, സ്വത്തുക്കളില്‍ വര്‍ധനയും; പ്രധാനമന്ത്രി മോദിയുടെ പുതിയ ആസ്തി വിവരങ്ങള്‍…

    ദില്ലി: പ്രധാനമന്ത്രി മോദിയുടെ ജംഗമ സ്വത്തുക്കളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26.13 ലക്ഷം രൂപയുടെ വര്‍ധനവുണ്ടായെന്ന് ആസ്തി വിവരക്കണക്കുകള്‍. പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട രേഖകളലാണ് ഇക്കാര്യം പറയുന്നത്. നരേന്ദ്ര മോദിക്ക് ആകെ 2.23 കോടിയിലധികം മൂല്യമുള്ള ആസ്തിയുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 2022 മാര്‍ച്ച് 31 വരെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടുതലും ബാങ്ക് നിക്ഷേപമായിട്ടാണ് പ്രധാനമന്ത്രിയുടെ ആസ്തി. അദ്ദേഹത്തിന് ബോണ്ടിലോ ഷെയറിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപമില്ല. സ്വന്തമായി വാഹനവുമില്ല. എന്നാല്‍ 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ മോതിരങ്ങളുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ അദ്ദേഹത്തിന് വിഹിതമായി ലഭിച്ച ഭൂമി ദാനം ചെയ്തതിനാല്‍ സ്ഥാവര സ്വത്തുക്കളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വത്തുക്കളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായെങ്കിലും 2021 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് നേരത്തെയുണ്ടായിരുന്ന 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കള്‍ അദ്ദേഹത്തിന് ഇനി സ്വന്തമല്ല. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വിശദാംശങ്ങള്‍ പ്രകാരം, 2022 മാര്‍ച്ച് 31 വരെ…

    Read More »
  • LIFE

    നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, 11 മുതല്‍ ആമസോണ്‍ പ്രൈമില്‍

    നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. ഓഗസ്റ്റ് 11 മുതലാണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. വിക്രം കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. Naga Chaitanya Starrer Telugu Romantic Drama #ThankYou to stream on @PrimeVideoIN from Aug 11#ThankYouOnPrime https://t.co/aARyQcDsy8 — Ramesh Bala (@rameshlaus) August 9, 2022 എസ് തമൻ ആണ് സംഗീത സംവിധായകൻ. വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്‍ക്കും മാളവിക നായര്‍ക്കും പുറമേ അവിക…

    Read More »
Back to top button
error: