LIFEMovie

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, 11 മുതല്‍ ആമസോണ്‍ പ്രൈമില്‍

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. ഓഗസ്റ്റ് 11 മുതലാണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. വിക്രം കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

Signature-ad

എസ് തമൻ ആണ് സംഗീത സംവിധായകൻ. വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്‍ക്കും മാളവിക നായര്‍ക്കും പുറമേ അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിക്കുന്നു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു ഇചത്.മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിച്ചത്. നവീൻ നൂലി ആണ് ചിത്രത്തിന്റെ ചിത്ര സംയോജകൻ. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ.

നാഗ ചൈതന്യയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ആമിര്‍ ഖാൻ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗ ചൈതന്യയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. ‘ബലരാജു’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നാഗ ചൈതന്യ അഭിനയിക്കുന്നത്. മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് നാഗ ചൈതന്യയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. ടോം ഹാങ്ക്‍സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്. കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസ് ചെയ്യുക.

Back to top button
error: