Month: August 2022
-
Kerala
പാളം മുറിച്ചു കടക്കുമ്പോൾ റെയിൽവേ റിപ്പയർ വാൻ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം, ഇന്ന് രാവിലെ അങ്കമാലിയിലാണ് സംഭവം
അങ്കമാലി ഫയർ സ്റ്റേഷന് സമീപം വിദ്യാർത്ഥിനി ട്രെയിൻ ഇടിച്ചു മരിച്ചു. പീച്ചാനിക്കാട് തേലപ്പിള്ളി വീട്ടിൽ സാജന്റെ മകൾ അനു സാജൻ (21)ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ഇന്ന് (വെള്ളി) രാവിലെ ട്രെയിൻ തട്ടുകയായിരുന്നു. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിൽ ബി.എസ്.സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ്. ആലുവ ഭാഗത്തു നിന്നു ട്രെയിൻ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നിൽക്കവെ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന റെയിൽവേ റിപ്പയർ വാൻ ഇടിക്കുകയായിരുന്നു. തെറിച്ചു പോയ അനു ഇരുമ്പുകമ്പിയിൽ ഇടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസിറങ്ങുന്ന വിദ്യാർഥികൾ റെയിൽവേ ട്രാക്ക് കുറുകെ കടന്നു സമീപത്തെ കോളജുകളിലേക്കു പോകുന്ന പതിവുണ്ട്. കുറച്ചു നാൾ മുൻപും സമാനമായി ഒരു വിദ്യാർഥിനി ട്രെയിനിടിച്ചു മരിച്ചിരുന്നു.
Read More » -
Crime
ചിത്രംകണ്ട് പടവെട്ടില്‍ നായികയാക്കാമെന്ന് പറഞ്ഞ് ഓഡിഷന് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു; ഇനി മലയാളത്തിലേക്കില്ലെന്ന് തമിഴ്‌നടി
കൊച്ചി: പടവെട്ട് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും പീഡന പരാതി. തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന നടിയാണ് പടവെട്ടിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെതിരെ മീടു ആരോപണവുമായി രംഗത്തെത്തിയത്. തന്റെ സ്റ്റില്‍ ചിത്രങ്ങള്‍ കണ്ട് പടവെട്ടിലെ നായികവേഷത്തിനായി മട്ടന്നൂരിലേക്ക് ഓഡിഷന് വരാന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് പുലര്‍ച്ചെ റൂമിലെത്തി ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്നും നടി വെളിപ്പെടുത്തി. ബിബിന്‍ പോളും സംവിധായകന്‍ ലിജു കൃഷ്ണയും പങ്കുചേര്‍ന്ന് പെണ്‍കുട്ടികളെ സിനിമ എന്ന പേരില്‍ കബളിപ്പിക്കുകയാണെന്ന് മനസ്സിലായെന്നും നടി പറയുന്നു. വുമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് നടിയുടെ വെളിപ്പെടുത്തല്‍. നേരത്തെ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെയും പീഡന പരാതി ഉയരുകയും തുടര്‍ന്ന് അയാള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. നടിയുടെ വാക്കുകള്‍ ഞാനൊരു നടിയാണ്, ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിക്കുന്നു. പടവെട്ട് എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളുമായി എനിക്കുണ്ടായ ഏറെ മോശപ്പെട്ട അനുഭവം പങ്കുവെക്കാനാണ് ഞാന്‍ ഇത് എഴുതുന്നത്. എന്റെ…
Read More » -
NEWS
സ്കൂൾ ബസിൽ നിന്നും വീണുമരിച്ചു
ഇടുക്കി: ഉടുമ്ബന്നൂരില്‍ സകൂള്‍ ബസിലെ ജീവനക്കാരന്‍ ബസില്‍ നിന്ന് വീണ് മരിച്ചു . മലയിഞ്ചി ആള്‍ക്കല്ല് സ്വദേശി ജിജോ ജോര്‍ജ് പടിഞ്ഞാറയി (44)ലാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ഏഴാനി കൂട്ടംഭാഗത്ത് ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റി കഴിഞ്ഞ് സഹായിയായി ജിജോ കയറുന്നതിനു മുമ്ബ് ബസ് മുന്നോട്ട് എടുത്തു. ഇതോടെ ജീജോ ബസില്‍ ചാടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ താഴെ വീഴുകയായിരുന്നു. മങ്കുഴി സെന്റ് ജോര്‍ജ്ഹൈ സ്കൂള്‍ ബസിലെ ജീവനക്കാരനായിരുന്നു.
Read More » -
NEWS
തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി
തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . വീടിന്റെ മേല്‍ക്കൂര പറന്ന് തൊട്ടടുത്ത സ്‌കൂളിലേക്ക് വീണു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തൃശ്ശൂരിൽ ചുഴലിക്കാറ്റ് വീശുന്നത്.
Read More » -
India
വിചാരണ അതിജീവിതയ്ക്ക് പീഡനമാകരുത്; മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസുകളിലെ വിചാരണ മാന്യമായിട്ടായിരിക്കണമെന്ന് സുപ്രീം കോടതി. വിചാരണ അതിജീവിതയ്ക്ക് ഉപദ്രവമാകരുത്. പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണക്കോടതി കണക്കിലെടുക്കണം. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ജെ.ബി. പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. പീഡനക്കേസുകളിലെ വിചാരണ സംബന്ധിച്ച സുപ്രധാന നിര്‍ദേശങ്ങളാണ് സുപ്രീം കോടതി നടത്തിയത്. നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നില്‍ നടപടികള്‍ കഠിനമാകുന്ന നിലയുണ്ടാവാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. രഹസ്യ വിചാരണയാണ് നടക്കുന്നതെന്ന് വിചാരണക്കോടതികള്‍ ഉറപ്പ് വരുത്തണം. വിസ്താരത്തില്‍ എതിര്‍ഭാഗം അഭിഭാഷകര്‍ മാന്യതയോടെ കൂടി വേണം വിസ്താരം നടത്താന്‍ . ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ വിസ്താരത്തില്‍ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതിരിക്കാന്‍ വേണ്ട നടപടികള്‍ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി ഒരു സ്‌ക്രീന്‍ വയ്ക്കണം. അതിന് സാധിക്കുന്നില്ലങ്കില്‍ അതിജീവിത മൊഴി നല്‍കുമ്പോള്‍ പ്രതിയോട് കോടതി മുറിക്ക് പുറത്ത് നില്‍ക്കാന്‍ നിര്‍ദേശിക്കണമെന്നും കോടതി നിര്‍ദേശിച്ചു.…
Read More » -
NEWS
ക്രിസ്തീയ വിശ്വാസത്തിലേക്ക് മാറി; യുവാവിനെ ജീവനോടെ കത്തിച്ചു
കൊൽക്കത്ത: ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയ യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്നു. പശ്ചിമബംഗാൾ സ്വദേശി മാധബ്(42) ആണ് കൊല്ലപ്പെട്ടത്.സംഘപരിവാറുകാരാണ് ക്രൂരമായ കൊലയ്ക്ക് പിന്നിൽ.ഇതിന് ഇയാളുടെ ഭാര്യയും കൂട്ടുനിന്നു.ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു വിശ്വാസത്തിലേക്ക് മാറിയതോടെ കുടുംബത്തിൽ പോലും ഇയാൾ ഒറ്റപ്പെട്ടിരുന്നു. സ്വന്തം കുഞ്ഞിന്റെ വിവാഹ വേദിയിൽ പോലും അവകാശം നിഷേധിക്കപ്പെട്ടു. ഒടുവിൽ സംഘപരിവാറുകാരോടൊപ്പം ചേർന്ന് അയാളെ കൊല്ലാൻ ജീവിതപങ്കാളി തന്നെ സമ്മതം മൂളുകയായിരുന്നു. കൊലയ്ക്ക് ശേഷം ഒളിവിൽ പോയവർക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
NEWS
സ്കൂള്‍ ബസിന്റെ അടിയില്‍പ്പെട്ട് വർക്ക്ഷോപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: സ്കൂള്‍ ബസിന്റെ അടിയില്‍ കിടന്ന് ജോലിചെയ്യവെ ബസ് മുന്നോട്ട് നീങ്ങി വര്‍ക്ക്ഷോപ്പിലെ ഇലക്‌ട്രീഷന് ദാരുണാന്ത്യം. ചൂളയിലെ ടി.പി. ഇലക്‌ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരന്‍ കെ.ജിബിന്‍ ദേവ് (31) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴുമണിക്കാണ് അപകടം. അറ്റകുറ്റപ്പണിക്കിടെ സ്കൂള്‍ ബസ് അബദ്ധത്തില്‍ മുന്‍പോട്ട് നീങ്ങുകയും ജിബിന്‍്റെ ശരീരത്തില്‍ കൂടി കയറിയിറങ്ങുകയുമായിരുന്നു.
Read More » -
NEWS
യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു
അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കാടാമ്ബുഴ മാറാക്കട പറപ്പൂര്‍ മുക്രിയന്‍ ഷിഹാബുദ്ദീന്‍ (40) ആണ് മരിച്ചത്. അബുദാബി നാഷണല്‍ ഓയില്‍ കമ്ബനി ജീവനക്കാരനായ ഷിഹാബുദ്ദീന്‍ ജോലി സ്ഥലത്തേക്ക് പോകവെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഭാര്യ – റൈഹാനത്ത്. മക്കള്‍ – ഷബൂബ (8), സിയ ഫാത്തിമ (5), ഷിഹാന്‍ മുഹമ്മദ് (2).
Read More » -
NEWS
ആസ്ബറ്റോസ് മിശ്രിതം; ജോൺസൺ ആൻഡ് ജോൺസൺ ടാല്‍ക്കം അധിഷ്ടിത ബേബി പൗഡറിന്റെ വില്‍പന അവസാനിപ്പിക്കുന്നു
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 2023 ഓടെ ടാല്‍ക്കം അധിഷ്ടിത ബേബി പൗഡറിന്റെ വിൽപ്പന ആഗോള തലത്തില്‍ അവസാനിപ്പിക്കും. നിയമപ്രശ്‌നങ്ങള്‍ മൂലം യുഎസില്‍ രണ്ട് വര്‍ഷത്തോളമായി ഇതിന്റെ വില്‍പന അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോളതലത്തില്‍ ബേബി പൗഡര്‍ വില്‍പന നിര്‍ത്തുന്നതായി കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്ബനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി 38000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. ഇതേ തുടര്‍ന്നുണ്ടായ പ്രചാരണങ്ങളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്. അതേസമയം ഉത്പന്നം ആഗോള തലത്തില്‍ അവസാനിപ്പിക്കുന്നതായുള്ള അറിയിപ്പിലും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആരോപണങ്ങള്‍ നിഷേധിച്ചു.പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്ക് സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
Read More » -
NEWS
ഇടുക്കിയിൽ കുടുംബശ്രീ വിതരണത്തിന് എത്തിച്ച ഒരു ലക്ഷത്തിലേറെ ദേശീയ പതാകകള്‍ ഉപയോഗ ശൂന്യം
ഇടുക്കി:ജില്ലയില്‍ കുടുംബശ്രീ വിതരണത്തിന് എത്തിച്ച ഒരു ലക്ഷത്തിലേറെ ദേശീയ പതാകകള്‍ ഉപയോഗ ശൂന്യമായി. പതാകയുടെ അളവിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം പാലിക്കാതിരുന്നതോടെയാണ് ഇത്രയധികം ദേശീയ പതാകകള്‍ പാഴായത്. കുടുംബശ്രീ കരാര്‍ മറിച്ചുനല്‍കിയെന്നും ആക്ഷേപമുണ്ട്. 30 ലക്ഷത്തിലേറെ രൂപ ചെലവാക്കിയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. പതാകകള്‍ നിര്‍മിച്ച് പഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു. ജില്ലയിലെ 20 അപ്പാരല്‍ കുടുംബശ്രീ യൂണിറ്റുകള്‍ യോഗംവിളിച്ച് കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവര്‍ക്ക് കരാര്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഈ കുടുംബശ്രീ യൂണിറ്റുകള്‍ സ്വന്തമായി ദേശീയ പതാകകള്‍ നിര്‍മിക്കുന്നതിന് പകരം കേരളത്തിന് പുറത്ത് ബെംഗളൂരു ആസ്ഥാനമായുള്ള രണ്ടു കമ്ബനികളെ ചുമതല ഏല്‍പ്പിച്ചു. അവര്‍ നല്‍കിയ ദേശീയ പതാകകളാണ് മാനദണ്ഡം പാലിക്കാത്തതിനാല്‍ ഉപയോഗശൂന്യമായത്. ഒരു ദേശീയ പതാക നിര്‍മിക്കാന്‍ 28 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ അത്രയൊന്നും മൂല്യം വരാത്ത ദേശീയ പതാകകളാണ് ഇടുക്കി ജില്ലയില്‍ വിതരണത്തിന് എത്തിച്ചത്.ഇതോടെ കരാര്‍ നല്‍കുന്നതില്‍ കമ്മീഷന്‍ ഉള്‍പ്പെടെ…
Read More »