KeralaNEWS

പാളം മുറിച്ചു കടക്കുമ്പോൾ റെയിൽവേ റിപ്പയർ വാൻ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം, ഇന്ന് രാവിലെ അങ്കമാലിയിലാണ് സംഭവം

അങ്കമാലി ഫയർ സ്റ്റേഷന് സമീപം വിദ്യാർത്ഥിനി ട്രെയിൻ ഇടിച്ചു മരിച്ചു.  പീച്ചാനിക്കാട് തേലപ്പിള്ളി വീട്ടിൽ സാജന്റെ മകൾ അനു സാജൻ (21)ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ഇന്ന് (വെള്ളി) രാവിലെ ട്രെയിൻ തട്ടുകയായിരുന്നു. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിൽ ബി.എസ്.സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ്.

ആലുവ ഭാഗത്തു നിന്നു ട്രെയിൻ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നിൽക്കവെ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന റെയിൽവേ റിപ്പയർ വാൻ ഇടിക്കുകയായിരുന്നു. തെറിച്ചു പോയ അനു ഇരുമ്പുകമ്പിയിൽ ഇടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു.

Signature-ad

മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസിറങ്ങുന്ന വിദ്യാർഥികൾ റെയിൽവേ ട്രാക്ക് കുറുകെ കടന്നു സമീപത്തെ കോളജുകളിലേക്കു പോകുന്ന പതിവുണ്ട്. കുറച്ചു നാൾ മുൻപും സമാനമായി ഒരു വിദ്യാർഥിനി ട്രെയിനിടിച്ചു മരിച്ചിരുന്നു.

Back to top button
error: