Month: August 2022

  • NEWS

    തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലായിരുന്ന കുടുംബത്തിന് ആശ്വാസവുമായി കേരള ഭാ​ഗ്യക്കുറി

    തൊടുപുഴ: വീട് വെയ്ക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലായിരുന്ന കുടുംബത്തിന് ആശ്വാസവുമായി കേരള സംസ്ഥാന ഭാ​ഗ്യക്കുറി. ഹോട്ടല്‍ ഉടമയായ വെട്ടിമറ്റം തടിയില്‍ അനൂപിനാണ് കഴിഞ്ഞ ദിവസത്തെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്. ഹോട്ടലിലെ പാചകക്കാരനായാണ് അനൂപിന്റെ തുടക്കം.പിന്നീട് ഹോട്ടല്‍ ഏറ്റെടുത്ത് നടത്തിയെങ്കിലും കോവിഡ് പ്രതിസന്ധിയില്‍ നഷ്ടമുണ്ടായി. ഇതിനിടെ വീടുപണിക്കായി 12 ലക്ഷം രൂപ ബാങ്കില്‍നിന്ന് കടമെടുത്തിരുന്നു. അതിന്റെ തിരിച്ചടവ് മുടങ്ങി. പലിശ സഹിതം 17 ലക്ഷമായി ഇപ്പോള്‍ ജപ്തിയുടെ വക്കിലായിരുന്നു.ഭാര്യയും മകളുമായി വീടുവിട്ടിറങ്ങേണ്ടി വന്ന അവസ്ഥയിലാണ് ‘പി.വൈ. 156579’ എന്ന നമ്ബരിലുള്ള ലോട്ടറി ടിക്കറ്റിന്റെ രൂപത്തില്‍ ഭാഗ്യം തേടിയെത്തിയത്.       കടയിൽ പതിവായിവരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ മേത്തൊട്ടി സ്വദേശി ശശിധരന്‍ നായരില്‍നിന്നാണ് അനൂപ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

    Read More »
  • Local

    പിണങ്ങിപ്പോയ ഭാര്യയേയും മക്കളേയും കാണാനെത്തിയ മരുമകൻ ഭാര്യാപിതാവിനെ കുത്തിപ്പരിക്കേച്ചു, തടയാനെത്തിയ ഭാര്യാമാതാവിനും പരിക്ക്

    ഇടുക്കി: പിണങ്ങിപ്പോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യാഗൃഹത്തിലെത്തിയ യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്പിച്ചു. കരിമ്പന്‍ സ്വദേശി രതിഷ് (39) ആണ് ഭാര്യാ പിതാവ് അനിയൻ എന്നരാജശേഖരനെ കുത്തിപ്പരിക്കേല്പിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പഗിരി കിഴക്കേപ്പറമ്പില്‍ രാജശേഖരന്‍ (അനിയന്‍-60) കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജശേഖരനെ ആക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യ ഓമനയ്ക്കും പരിക്കേറ്റു. രതീഷിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ 15-ദിവസം മുമ്പാണ് രണ്ട് കുട്ടികളേയുംകൊണ്ട് പുഷ്പഗിരിയിലെ സ്വന്തം വീട്ടിലേക്ക് ഭാര്യ രാഖിയെത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യമെന്ന് രാഖി പറഞ്ഞു. കൊലപ്പെടുത്താന്‍ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാള്‍ പലതവണ തന്നെ വിളിച്ച് പറഞ്ഞിരുന്നതായും രാഖി നല്‍കിയ പരാതിയില്‍ പറയുന്നു.

    Read More »
  • NEWS

    താമരശ്ശേരി എസ്.ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

    താമരശ്ശേരി: താമരശ്ശേരി എസ്.ഐ. സനോജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാനന്തവാടിയിൽ പ്രബോഷൻ എസ്.ഐ ആയിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്.

    Read More »
  • Local

    അധോലോകം അഴിഞ്ഞാടുന്നു, രാത്രി നാലംഗ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ തള്ളി

    സ്വർണക്കള്ളക്കടത്തും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തലുമൊക്കെ മലബാറിൽ നിത്യസംഭവമായി മാറിയിട്ടുണ്ട്. ഗൾഫ് നാടുകളിൽ നിന്നും കള്ളക്കടത്ത് സ്വർണവുമായി എത്തുന്ന യുവാക്കളാണ് കൊല്ലപ്പെടുന്നതത്രയും. ഇപ്പോഴിതാ കോഴിക്കോട് കക്കോടിയില്‍ വ്യാപാരിയെ വാനില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയശേഷം റോഡരികില്‍ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമിനാണ് (45) ക്രൂര മര്‍ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ലുഖ്മാനുല്‍ ഹക്കീമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം രാത്രി ഒന്‍പതരയോടെ കട അടച്ച് വീട്ടിലേയ്ക്കു ബൈക്കില്‍ പോകുകയായിരുന്നു. മഴ പെയ്തപ്പോള്‍ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികില്‍ ബൈക്ക് നിര്‍ത്തി അവിടെ നിന്നു. ഈ സമയം വാനിലെത്തിയ സംഘം ഹക്കീമിനെ ബലമായി അതിനുള്ളിലേക്ക് തള്ളി കയറ്റി. ഉറക്കെ കരഞ്ഞതുകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും ഹക്കീമുമായി വാന്‍ സ്ഥലം വിട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ…

    Read More »
  • Kerala

    സുഹൃത്തുകളുമൊത്ത് കുളിക്കുന്നതിനിടെ പ്രവാസിയായ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

    കാസർകോട്: സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം രണ്ടു മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. കളനാട് അയ്യങ്കോൽ റോഡിലെ ശരീഫ് ഉമ്മു കുൽസു ദമ്പതികളുടെ മകൻ യാസിറി (25) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ കണ്ടെത്തിയത്. കളനാട് എൽപി സ്കൂളിന് മുന്നിലുള്ള കുളത്തിൽ വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെ സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് യുവാവിനെ കാണാതായത്. ഒപ്പമുണ്ടായ യുവാക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് മേൽപറമ്പ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസും വിവരമറിഞ്ഞെത്തിയ റസ്ക്യൂ ഗാർഡ്മാരും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പ്രവാസിയായ യാസിർ അടുത്തിടെയാണ് നാട്ടിലെത്തിയത്.

    Read More »
  • NEWS

    മരുമകൾക്ക് മറ്റൊരു യുവാവുമായി ബന്ധം;അമ്മായിയമ്മ മരുമകളുടെ തലവെട്ടിമാറ്റി

    വിജയവാഡ: മറ്റൊരു യുവാവുമായി ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് അമ്മായിയമ്മ മരുമകളുടെ തലവെട്ടിമാറ്റി.ആന്ധ്രാപ്രദേശിലെ അന്നമ്മയ ജില്ലയിലെ റായ്ചോട്ടിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 35 കാരിയായ മരുമകള്‍ വസുന്തരയുടെ തലയാണ് ഭര്‍തൃമാതാവ് സുബ്ബമ്മ വെട്ടിയത്. തുടര്‍ന്ന് വെട്ടിയ തലയുമായി ആറ് കിലോ മീറ്റർ നടന്ന് ഇവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.  മരുമകള്‍ക്ക് പ്രദേശത്ത് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് സുബ്ബമ്മ സംശയിച്ചിരുന്നു.അതിനിടയിലാണ് പൊതുടാപ്പിൽ നിന്നും വെള്ളം എടുക്കാൻ പോയ മരുമകൾ ഇയാളുമായി സംസാരിക്കുന്നത് സുബ്ബമ്മ കാണുന്നത്.തിരികെ വീട്ടിലെത്തിയ യുവതിയെ സുബ്ബമ്മ വെട്ടിവീഴ്ത്തുകയായിരുന്നു.തുടർന്ന് അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവരുടെ മകനും ഭാര്യയും തമ്മിൽ സ്ത്രീധനത്തെച്ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.സംഭവസമയം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ സുബ്ബമ്മയ്ക്കും മകനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

    Read More »
  • NEWS

    രാഖി പൂര്‍ണിമ പൂജയെ ചൊല്ലിയുള്ള തർക്കം;ഒരു വീട്ടിലെ നാലുപേരെ യുവതി കൊലപ്പെടുത്തി

    കൊൽക്കത്ത: രക്ഷാബന്ധൻ രാഖി പൂര്‍ണിമ പൂജയെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു വീട്ടിലെ നാലുപേരെ യുവതി കൊലപ്പെടുത്തി. കൊല്‍ക്കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്നില്‍ ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. മാധബി (58), ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ 13 വയസ്സുകാരി മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ദേബാഷിസും ഭാര്യയും മകളും അമ്മയോടൊപ്പം താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി 10.30 ഓടെ വീട്ടില്‍ രാഖി പൂര്‍ണിമ ആഘോഷിക്കുന്നതിനെ ചൊല്ലി കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.തര്‍ക്കം രൂക്ഷമായതോടെ ഇളയ മരുമകൾ പല്ലബി കഠാര എടുത്ത് അമ്മായിയമ്മയെ കുത്തുകയായിരുന്നു.ദേബാഷിസും ഭാര്യയും മകളും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ അവരെയും കുത്തി. ഇതിൽ മാധബി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.മറ്റുള്ളവർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും.

    Read More »
  • NEWS

    5000 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി; യോഗ്യത എട്ടാം ക്ലാസ്

    അധിക ചെലവില്ലാതെ മാസ വരുമാനം നേടി തരുന്ന ഒന്നാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീം.രണ്ട് തരത്തില്‍ പോസ്റ്റല്‍ ഫ്രാഞ്ചൈസിയെടുക്കാം. ഫ്രാഞ്ചൈസി ഔട്ട്‌ലേറ്റും ഫ്രാഞ്ചൈസി പോസ്റ്റല്‍ ഏജന്റും. പോസ്റ്റല്‍ സൗകര്യങ്ങളില്ലാത്തയിടങ്ങളിലാണ് പോസ്റ്റല്‍ ഫ്രാഞ്ചൈസി സ്‌കീം ആരംഭിക്കുക. പോസ്റ്റല്‍ ഏജന്റ് സൗകര്യം നഗരങ്ങളിലും ഗ്രാമങ്ങളിലും പോസ്റ്റല്‍ സേവനങ്ങളെത്തിക്കുക എന്നതാണ്. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി പദ്ധതിയില്‍ ചേരുന്നതിന് വലിയ യോ​ഗ്യതകള്‍ ആവശ്യമില്ല.18 വയസ് പൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഫ്രാഞ്ചൈസി ഔട്ട്ലേറ്റിന് വിദ്യാഭ്യാസ യോ​ഗത എട്ടാം ക്ലാസാണ്.കമ്ബ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഫ്രാഞ്ചൈസി അപേക്ഷകളില്‍ മുന്‍​ഗണന ലഭിക്കും. പോസ്റ്റല്‍ ഏജന്റിന് വിദ്യാഭ്യാസ യോ​ഗ്യത നിര്‍ബന്ധമില്ല. തപാല്‍ വകുപ്പ് ജീവനക്കാര്‍ക്കോ അഴരുടെ കുടുംബാം​ഗങ്ങള്‍ക്കോ ഏജന്‍സി, ഫ്രാഞ്ചൈസി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കില്ല. ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിക്കുള്ള അപേക്ഷ ഫോം ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് പദ്ധതിയുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കണം. അപേക്ഷ അം​ഗീകരിച്ചു…

    Read More »
  • NEWS

    തമിഴ്നാട്ടിൽ ഡിഎംകെ നേതാവിനെ  വെട്ടിക്കൊലപ്പെടുത്തി

    ചെന്നൈ: തമിഴ്‌നാട് വില്ലുപുരത്ത് വാഹനം തടഞ്ഞുനിര്‍ത്തി ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ അംഗം ജയകുമാറാണു കൊല്ലപ്പെട്ടത്. മൂന്നുദിവസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ നേതാവാണ് ജയകുമാര്‍. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നു ചിദംബരത്തേക്കു പോകുകയായിരുന്നു ജയകുമാറിനെ ആഗോള ഗ്രാമമായ ഓറോവില്ലിനു സമീപം വച്ച്‌ ഇരുചക്രവാഹനത്തിലെത്തിയ സായുധ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് ചെന്നൈ തിരുവള്ളൂരില്‍ ഡിഎംകെയുടെ പ്രാദേശിക നേതാവ് മോഹനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

    Read More »
  • India

    ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ട് ഭാര്യ തൂങ്ങിമരിച്ചു, ഭര്‍ത്താവിൻ്റെ സംശയരോഗവും മാനസിക പീഡനവും കാരണം

    ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യ(33)മാണ് കഴിഞ്ഞ ദിവസം രാത്രി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്: സിങ്കപ്പൂരില്‍ ജോലിചെയ്യുന്ന സെന്തിലിന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിടുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞദിവസം രാത്രിയും പതിവുപോലെ രണ്ട് കുട്ടികളെയും ഉറക്കികിടത്തിയ ശേഷം ജ്ഞാനഭാഗ്യ സെന്തിലിന് വീഡിയോകോള്‍ ചെയ്തു. ഇതിനിടെ ഭാര്യയ്ക്കൊപ്പം ആരോ ഉണ്ടെന്ന് ആരോപിച്ച സെന്തില്‍ ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും ചെയ്തു. പിന്നാലെ ജ്ഞാനഭാഗ്യ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്യുന്ന ദൃശ്യം വീഡിയോകോളില്‍ കണ്ട സെന്തില്‍ വിവരം ഉടൻ ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചു. എന്നാല്‍ വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.

    Read More »
Back to top button
error: