NEWS

ആന്ധ്രാപ്രദേശില്‍ ഭരണമാറ്റം കൊണ്ടുവരാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ ഉടനെയൊന്നും സഫലമാകില്ല

അമരാവതി :വരാനിരിക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് വീണ്ടും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് സര്‍വേ.

ടി ഡി പിയും കോണ്‍ഗ്രസും ബി ജെ പിയും ഉള്‍പ്പടേയുള്ള പാര്‍ട്ടികളെല്ലാം ബഹുദൂരം പിന്നിലായിരിക്കുന്നുവെന്നും ഒരു ദേശീയ മാധ്യമം നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. വൈ എസ് ആര്‍ സിക്കുള്ള ജനങ്ങളുടെ പിന്തുണ 50 ശതമാനത്തില്‍ നിന്ന് 57 ശതമാനമായി കുത്തനെ വര്‍ധിച്ചുവെന്നാണ് മൂഡ് ഓഫ് നേഷന്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആന്ധ്രാപ്രദേശില്‍ ഭരണമാറ്റം കൊണ്ടുവരാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ ഇത്തവണയും സഫലമാവില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. പവന്‍ കല്യാണിന്റെ ജനസേനയ്ക്ക് ഒരു സാധ്യതയും സര്‍വേയില്‍ കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Signature-ad

 

 

ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളില്‍ വൈ എസ് ആര്‍ സി 18 സീറ്റുകളും തെലുങ്കുദേശം ഏഴും സീറ്റുകള്‍ നേടുമെന്നാണ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്, ബി ജെ പി, ജനസേന പാര്‍ട്ടികള്‍ക്ക് ഒരു സീറ്റും ലഭിക്കില്ല. സമീപകാലത്ത്, ഒരു പ്രമുഖ പ്സെഫോളജി ഓര്‍ഗനൈസേഷന്‍ നടത്തിയ മറ്റൊരു സര്‍വേയിലും സമാനമായ ഫലമായിരുന്നു ഉണ്ടായിരുന്നത്.

Back to top button
error: