CrimeNEWS

മുംബൈയിൽ 1000 കോടിയിലേറെ രൂപയുടെ വൻ ലഹരി മരുന്ന് ശേഖരം പിടിച്ചെടുത്തു; ഒരു സ്ത്രീ അടക്കം 7 പേർ പിടിയിൽ

മുംബൈ: മുംബൈയിൽ ആയിരം കോടിയിലേറെ രൂപ വിലവരുന്ന വൻ ലഹരി മരുന്ന് ശേഖരം പിടികൂടി. 513 കിലോ എംഡി ആണ് പിടികൂടിയത്. ഗുജറാത്തിലെ ബറൂച്ചിലുളള ഫാക്ടറിയിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം 7 പേരെ അറസ്റ്റ് ചെയ്തു.

മുംബൈ പൊലീസിലെ നാർക്കോട്ടിക് സെല്ലിന്റെ വർളി യൂണിറ്റാണ് രഹസ്യവിവരത്തെ തുടർന്ന് ലഹരി മരുന്ന് ശേഖരം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് മുംബൈ പൊലീസിന്റെ നാർക്കോട്ടിക് സെൽ 1,400 കോടിയുടെ ലഹരി മരുന്ന് പാൽഖർ ജില്ലയിൽ നിന്നും പിടികൂടിയിരുന്നു.

Back to top button
error: