Month: August 2022

  • India

    എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി; എല്ലാ തീരുമാനങ്ങളും റദ്ദാക്കി: പനീര്‍ശെല്‍വത്തിന് നേട്ടം

    ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ട്ടി മുന്‍മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്ററുമായിരുന്ന ഒ. പനീര്‍ശെല്‍വത്തെ പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ല. എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും കോടതി റദ്ദാക്കി. പാര്‍ട്ടിയില്‍ തല്‍സ്ഥിതി തുടരാനും എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടും നടത്താനും കോടതി വിധിച്ചു. ഇതോടെ ഒ.പനീര്‍ശെല്‍വം പാര്‍ട്ടി കോര്‍ഡിനേറ്ററായും എടപ്പാടി പളനിസ്വാമി പാര്‍ട്ടിയുടെ ഡെപ്യൂട്ടി കോര്‍ഡിനേറ്ററായും തുടരും. ഇനി ജനറല്‍ കൗണ്‍സില്‍ വിളിക്കണമെങ്കില്‍ 30 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ഇപിഎസിനും ഒപിഎസിനും ഒരുമിച്ചേ ജനറല്‍ കൗണ്‍സില്‍ വിളിക്കാനാകൂ. പാര്‍ട്ടി ബൈലോ പ്രകാരം വര്‍ഷത്തില്‍ ഒരു ജനറല്‍ കൗണ്‍സിലേ വിളിക്കാനാകൂ. കൗണ്‍സില്‍ പുറത്താക്കിയതോടെ പാര്‍ട്ടിയില്‍ അപ്രസക്തനായ ഒപിഎസ് ശശികലയ്ക്കും ടിടിവി ദിനകരനുമൊപ്പം ചേരുമെന്ന നിലയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഹൈക്കോടതി വിധിയോടെ കാര്യങ്ങള്‍ ഒപിഎസിന് അനുകൂലമായി വന്നിരിക്കുകയാണ്. പാര്‍ട്ടിയില്‍ മേല്‍ക്കൈയുണ്ടായിരുന്ന എടപ്പാടി നടത്തിയ നീക്കങ്ങള്‍ക്ക് കോടതിവഴി താല്‍ക്കാലികമായി തടയിടാനായതിന്റെ ആശ്വാസം…

    Read More »
  • Business

    സൗജന്യപരിധി കഴിഞ്ഞാല്‍ എടിഎം ‘ചോര്‍ത്തുക’ വന്‍ തുകകള്‍; എടിഎം ഇടപാട് പരിധിയും സേവന ചാര്‍ജുകളും…

    പണത്തിനായി എപ്പോഴും എടിഎമ്മുകളെ ആശ്രയിക്കുന്നവര്‍ ഒന്നു കരുതിയിരിക്കുക. കാരണം നിശ്ചിത പരിധി കഴിഞ്ഞും നിങ്ങള്‍ നടത്തുന്ന എടിഎം ഇടപാടുകള്‍ക്ക് വന്‍ തുകയാണ് ബാങ്കുകള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് ഒഴിവാക്കാന്‍ ഇടപാട് പരിധി സംബന്ധിച്ച് അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി എല്ലാ പ്രമുഖ ബാങ്കുകളും പരിമിത എണ്ണം സൗജന്യ സേവനങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ പിന്നെ ഓരോ ഇടപാടിനും പണം ഈടാക്കാറുണ്ട്. എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളുടെ പല ബാങ്കുകള്‍ക്കും പലതാണ്, അതുപോലെ അക്കൗണ്ടിന്റെ തരത്തിനനുസരിച്ചും സൗജന്യ ഇടപാടുകളുടെ എണ്ണം വ്യത്യാസപ്പെട്ടേക്കാം. 2022 ജനുവരി 1 മുതല്‍ സൗജന്യ ഇടപാട് പരിധി കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 21 രൂപ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ചാണ് ബാങ്കുകള്‍ ഇത്തരത്തില്‍ പണം ഈടാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് എടിഎമ്മുകളില്‍ ഓരോ മാസവും അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മൂന്ന് സൗജന്യ…

    Read More »
  • NEWS

    ഓണച്ചന്തകള്‍ ഈ മാസം 27 മുതൽ

    തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താൻ ലക്ഷ്യമിട്ടുള്ള കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകള്‍ ഈ മാസം 27 ന് ആരംഭിക്കും. സെപ്തംബര്‍ ഏഴുവരെ 10 ദിവസമാണ് ചന്ത പ്രവര്‍ത്തിക്കുക. സംസ്ഥാനത്താകെ 1500 സഹകരണ ഓണച്ചന്തകളാണ് ആരംഭിക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെയും മറ്റിനങ്ങള്‍ 10 മുതല്‍ 40 % വരെ വിലക്കുറവിലും ചന്തയില്‍ ലഭിക്കും. ഒരു കുടുംബത്തിലേക്ക് ആവശ്യമായ മുഴുവന്‍ സാധനങ്ങളും ലഭ്യമാകുന്ന തരത്തില്‍ വിപുലമായും സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രമായും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും.       സബ്‌സിഡി സാധനങ്ങള്‍ക്കുപുറമെ 43 ഇന നോണ്‍ സബ്‌സിഡി സാധനങ്ങളും മില്‍മ കിറ്റും ലഭിക്കും. പഴം, പച്ചക്കറികളും ഓണം ഫെയറിലുണ്ടാകും. സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികള്‍, അരിപ്പൊടി, തേയില എന്നിവയും പ്രത്യേകം വിലക്കുറവില്‍ ലഭിക്കും.

    Read More »
  • NEWS

    പോലീസ് പിൻതുടർന്ന തിരുവല്ലം ഉണ്ണി എന്ന ക്രിമിനലിനെ രക്ഷിച്ചത് പത്തനംതിട്ട വനിതാ സ്റ്റേഷനിലെ സിപിഒ ഹസീന

    പത്തനംതിട്ട:സംസ്ഥാനത്തൊട്ടാകെയായി 52 കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണി എന്ന ക്രിമിനലിനെ രക്ഷിച്ചത് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ ഹസീന. മുണ്ടക്കയം പൊലീസാണ് തിരുവല്ലം ഉണ്ണിയുടെ നീക്കം മണത്തറിഞ്ഞ് ഇയാളെ പിന്തുടര്‍ന്നത്. സ്വാതന്ത്ര്യദിനത്തിലാണ് സംഭവം. അടൂരില്‍ നിന്ന് ഉണ്ണി ടാറ്റാ സുമോയില്‍ പത്തനംതിട്ടയിലേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് പിന്തുടര്‍ന്നത്. ഇതു മനസിലാക്കിയ ഉണ്ണി അതിവേഗതയില്‍ വാഹനം വിട്ടു. പത്തനംതിട്ട കോളജ് ജങ്ഷനില്‍ നാലു വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ മുന്നോട്ടു പോയി.പൊലീസും പിന്നാലെ തന്നെ പാഞ്ഞു. വാളുവെട്ടും പാറയില്‍ റോഡ് തീര്‍ന്ന സ്ഥലത്ത് വാഹനം ഉപേക്ഷിച്ച്‌ ഉണ്ണി രക്ഷപ്പെട്ടു. പിന്നാലെ വന്ന മുണ്ടക്കയം പൊലീസ് കാണുന്നത് വാഹനത്തില്‍ നിന്നിറങ്ങുന്ന പത്തനംതിട്ട വനിതാ സ്റ്റേഷനിലെ സിപിഓ ഹസീനയെയാണ്. ഉണ്ണി എങ്ങോട്ടു പോയെന്ന് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായാണ് ഇവർ സംസാരിച്ചത്. സ്വാതന്ത്യ ദിന പരേഡില്‍ പങ്കെടുക്കാന്‍ പോകുന്നതിന് വാഹനം കാത്തു നിന്നപ്പോള്‍ ലഭിക്കാതെ വരികയും തുടര്‍ന്ന് ലിഫ്ട് തേടുകയും മായിരുന്നുവെന്നാണ് കോണ്‍സ്റ്റബിളിന്റെ ആദ്യ വിശദീകരണം.…

    Read More »
  • NEWS

    പൊതുപണം ചെലവഴിക്കുന്നത് ശരിയായിട്ടാണോ എന്നതില്‍ ആശങ്കയുണ്ട്, എന്നാല്‍ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

    ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ധൃതി പിടിച്ച് തീരുമാനമെടുക്കാനാകില്ല. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നതിലാണ് ആശങ്കയെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച്, എന്താണ് സൗജന്യക്ഷേമ പദ്ധതികള്‍ എന്ന് നിര്‍വചിക്കേണ്ടതുണ്ടന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ എതിര്‍ക്കുന്ന നിലപാട് കേന്ദ്രം കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ സൗജന്യ പദ്ധതികള്‍ ക്ഷേമ പദ്ധതികളാണെന്ന നിലപാടാണ് എഎപി, കോണ്‍ഗ്രസ്, ഡിഎംകെ പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചത്. സൗജന്യ പദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്‌സ് ഉപകരണങ്ങള്‍ അടക്കം നല്‍കുന്നത് എങ്ങനെ ക്ഷേമ പദ്ധതിയാകുമെന്ന് കോടതി ചോദിച്ചു. മഹാത്മഗാന്ധി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയടക്കമുള്ളവ അന്തസായി ജീവിക്കാന്‍ സഹായിച്ച പ്രഖ്യാപനങ്ങളാണ്. അതിനാല്‍ ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്നും കോടതി പറഞ്ഞു. സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും…

    Read More »
  • ബഫർ സോൺ വിധി വലിയ പ്രത്യാഘാതമുണ്ടാക്കും; പുന:പരിശോധന ഹർജി ഫയൽ ചെയ്തു കേരളം

    ദില്ലി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹർജി ഫയൽ ചെയ്തു. ചീഫ് സെക്രട്ടറിയാണ് പുന:പരിശോധന ഹർജി നൽകിയത്. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളം ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനത്തിന്‍റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ മുഖേനയാണ് ഈ ഹര്‍ജിയിപ്പോള്‍ സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫര്‍സോണ്‍ നടപ്പാക്കുന്നതും ഇവരെ പിന്നീട് പുനരധിവസിപ്പിക്കുക എന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിധി നടപ്പാക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമായി മാറുമെന്നും കേരളം പറയുന്നു. സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ കൊച്ചിയിലുള്ള മംഗളവനത്തിനു സമീപമുള്ള ഹൈക്കോടതിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. വിധി വയനാട്, ഇടുക്കി, കുമളി, മൂന്നാർ, നെയ്യാർ ,റാന്നി അടക്കം സ്ഥലങ്ങളിലെ ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ദശാബ്ദങ്ങളായി വികസിച്ചു വന്ന ജനവാസ…

    Read More »
  • Careers

    തപാൽ വകുപ്പിൽ 98,083 ഒഴിവുകൾ; യോ​ഗ്യത പത്താം ക്ലാസ്

    ദില്ലി: സർക്കാർ ജോലി ആ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരമൊരുക്കി തപാൽ വകുപ്പ്.ഏകദേശം ഒരു ലക്ഷത്തിനടുത്ത് ഒഴിവുകളാണ് ഇന്ത്യ പോസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റ്മാൻ, മെയിൽ ഗാർഡുകൾ, മറ്റ് തസ്തികകൾ എന്നീ ഒഴിവുകളാണ് ഇവയിൽ ഉൾപ്പെടുന്നത്.  indiapost.gov.in എന്ന ഔദ്യോ​ഗിക വെബ്‌സൈറ്റിൽ നിന്ന് ജോലിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ  ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 98,083 ജോലി ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റിലൂടെ ഉദ്യോ​ഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 23 പോസ്റ്റ് ഓഫീസ്  സർക്കിളുകളിലെ ഒഴിവുകളെക്കുറിച്ചാണ് ഇതിൽ പരാമർശിച്ചിട്ടുള്ളത്. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമം, പ്രായപരിധി, മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് ഔദ്യോ​ഗിക വിജ്ഞാപനത്തിൽ അറിയാം. പോസ്റ്റ്മാൻ ഒഴിവുകൾ – 59099 മെയിൽ ​ഗാർഡ് – 1445 മൾട്ടി ടാസ്കിം​ഗ് – 37539 പോസ്റ്റ്മാൻ ഒഴിവുകൾ ആന്ധ്രാപ്രദേശ് – 2289 ആസ്സാം – 934 ബീഹാർ -1851 ഛത്തീസ് ​ഗഡ് – 613 ഡൽഹി – 2903 ഗുജറാത്ത് – 4524 ഹരിയാന : 1043 ഹിമാചല്‍ പ്രദേശ്.: 423…

    Read More »
  • Business

    ജുൻജുൻവാലയുടെ സ്വപ്നം; എണ്ണം കൂട്ടി കരുത്താനാകാൻ ആകാശ എയർ

    രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു പുതിയ വിമാനം വാങ്ങുന്നത് തുടരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് അഹമ്മദാബാദ് നഗരത്തിലേക്കുള്ള കന്നി വിമാനം പറത്തിക്കൊണ്ട്  ഓഗസ്റ്റ് 7 നാണ് ആകാശ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിനുശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ വിമാനം ആകാശയുടെ കീഴിലേക്ക് എത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ ആകാശ എയർലൈനിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നു എന്ന് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ പറഞ്ഞു. ആകാശയ്ക്ക് പിന്തുണ നൽകിയ പ്രമുഖ നിക്ഷേപകനുമായ രാകേഷ് ജുൻ‌ജുൻവാലയുടെ മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ 72 ബോയിംഗ് 737 മാക്‌സ് ജെറ്റുകൾക്ക് ഓർഡർ നൽകിയ ആകാശ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് കാരിയറുകളുമായി മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രകൾ ഈ വർഷം കുത്തനെ കൂടിയിട്ടുണ്ട്. ആദ്യ പകുതിയിൽ 57…

    Read More »
  • Business

    ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 1.5 ശതമാനം പലിശ ഇളവ്; ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്രം

    ദില്ലി: കടക്കെണിയിൽ വലയുന്ന കർഷകർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പ്രതിവർഷം 1.5 ശതമാനം പലിശ ഇളവ് നൽകാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്കാണ് പലിശ ഇളവ് ലഭിക്കുക. 2022-23, 2024-25 സാമ്പത്തിക വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കർഷകർക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. നടപടി കാർഷിക വായ്പകളുടെ ഒഴുക്ക് നിലനിർത്താനും ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനും സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കർഷകർക്ക് കൂടുതൽ വായ്പ ലഭിക്കാൻ ഈ നീക്കം പ്രയോജനപ്പെടുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

    Read More »
  • Careers

    ബി എസ് ‍സി നഴ്സുമാർക്ക് സൗദിയിൽ അവസരം; 22 നകം അപേക്ഷിക്കണം

    തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം 4110 സൗദി റിയാൽ. പ്രായപരിധി 35 വയസ്. വിശദമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം [email protected] എന്ന മെയിലിലേക്ക് ഓഗസ്റ്റ് 22 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471 2329440/41/42/6238514446.

    Read More »
Back to top button
error: