Month: August 2022

  • Kerala

    അങ്കമാലി – ശബരി റെയിൽ പാതയ്ക്ക് കേന്ദ്രത്തിൻ്റ പച്ചക്കൊടി: സർവ്വേ തുടങ്ങാൻ ധാരണയായെന്ന് മന്ത്രി അബ്ദുറഹ്മാൻ

    ദില്ലി: അങ്കമാലി – ശബരി റെയിൽപാത നിർമാണത്തിന് കേന്ദ്ര റെയിൽവേ മന്ത്രി പച്ചക്കൊടി കാണിച്ചതായി മന്ത്രി വി.അബ്ദുറഹ്മാൻ അറഇയിച്ചു. പദ്ധതിയുടെ സർവെ നടപടികൾ തുടങ്ങുന്നത് തത്വത്തിൽ കേന്ദ്രമന്ത്രി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായുള്ള ചർച്ചയ്ക്ക് കേന്ദ്ര റെയിൽ മന്ത്രി കേരളത്തിൽ എത്തുമെന്നും അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വി.അബ്ദുറഹ്മാൻ പറഞ്ഞു. നേമം ടെർമിനൽ പദ്ധതി റെയിൽവേ ഒഴിവാക്കിയെന്നത് മാധ്യമ വാർത്ത മാത്രമാണെന്നും പദ്ധതിയിൽ ഇപ്പോഴും റെയിൽവേ മന്ത്രാലയം പൊസീറ്റിവാണെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ കേരളത്തിൽ ഒരു യോഗം വേണമെന്ന് റെയിൽവേ മന്ത്രി ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണം പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകളും നിലവിലോടുന്ന ട്രെയിനുകളിൽ അധിക കംപാർ്ട്ട്മെൻ്റുകളും വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തോമസ് കപ്പ് പാരിതോഷികം വൈകാതെ പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തിൽ സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു. കോമൺവെൽത്ത് ജേതാക്കളുടെ പാരിതോഷികത്തിലും തീരുമാനം ഉടനെ ഉണ്ടാകും. കായികതാരങ്ങൾക്ക് സർക്കാർ എല്ലാ കാലത്തും പാരിതോഷികം നൽകിയിട്ടുണ്ട്, കായിക താരങ്ങളെ സർക്കാർ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും…

    Read More »
  • India

    പാര്‍ലമെന്ററി ബോര്‍ഡ്: അണികളെ ഞെട്ടിച്ച് ബി.ജെ.പി.; കേന്ദ്രമന്ത്രി ഗഡ്കരിയും മുഖ്യമന്ത്രിയായ ചൗഹാനും പുറത്ത്, ഇടം നേടി യെദിയൂരപ്പ

    ദില്ലി: ബിജെപിയുടെ ഉന്നതാധികാര സമിതിയായ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും പുനസംഘടിപ്പിച്ചപ്പോള്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിയും മുന്‍ ബി.ജെ.പി. അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പുറത്ത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനേവാള്‍, ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ കെ ലക്ഷ്മണ എന്നിവര്‍ ബോര്‍ഡില്‍ ഇടംപിടിച്ചു. ശിവസേന വിമതനായ ഏക്നാഥ് ഷിന്‍ഡെക്കൊപ്പം മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിനെയും കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെയും മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷന്‍ വനിതി ശ്രീനിവാസനെയും തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ ബോര്‍ഡില്‍ ഇടം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ പുറത്തായതിന് കാരണം വ്യക്തമായിട്ടില്ല. ബിജെപിയുടെ ഉന്നത തീരുമാനങ്ങളെടുക്കുന്ന പാര്‍ട്ടി ഘടകമാണ് പാര്‍ലമെന്ററി ബോര്‍ഡ്. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, അധ്യക്ഷന്മാര്‍ എന്നിവരെ തീരുമാനിക്കുന്നത് പാര്‍ലമെന്ററി ബോര്‍ഡാണ്. ഏറ്റവും സുപ്രധാന സമിതിയില്‍നിന്ന് ഗഡ്കരിയെപ്പോലൊരു മുതിര്‍ന്നനേതാവിനെ ഒഴിവാക്കിയത് അണികളില്‍പ്പോലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.…

    Read More »
  • Crime

    എന്‍സിസി കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ഓഫീസിനോട് ചേര്‍ന്ന സ്വകാര്യമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

    കോട്ടയം: കോട്ടയം എന്‍ സി സി ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.എന്‍. സാജനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കഞ്ഞികുഴിയിലെ എന്‍ സി സി ഗ്രൂപ്പ് ഓഫീസില്‍ ആണ് സംഭവം. വൈക്കം സ്വദേശിയായ സാജന്‍ എന്‍സിസിയുടെ കോട്ടയം ഗ്രൂപ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. കോട്ടയത്തെ എന്‍സിസി ആസ്ഥാനത്തോട് ചേര്‍ന്ന സ്വകാര്യ മുറിയില്‍ 12.30 നാണ് മൃതദേഹം കണ്ടത്. എന്‍സിസിയില്‍ വരും മുന്‍പ് കരസേനയുടെ ഗൂര്‍ഖ റജിമെന്റിലെ കമാന്‍ഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സാജന്‍. ഡെപ്യൂട്ടേഷനില്‍ 2021 സെപ്തംബറിലാണ് എന്‍സിസിയില്‍ എത്തിയത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.  

    Read More »
  • Kerala

    ആറ് മാസത്തിനിടെ നിര്‍മ്മിച്ച റോഡുകളില്‍ വിജിലന്‍സ് പരിശോധന; മുറിച്ചെടുത്ത സാമ്പിള്‍ പരിശോധിച്ചശേഷം നടപടി

    തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മാസത്തിനിടെ നിര്‍മ്മിച്ച വിവിധ റോഡുകളില്‍ വിജിലന്‍സ് സംഘത്തിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. വിവിധ റോഡുകളുടെ നിര്‍മ്മാണത്തില്‍ അപകാതയുള്ളതായി പരാതി ലഭിച്ചിരുന്നെന്നും ഈ സാഹചര്യത്തിലാണ് പരിശോധനയെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെയുള്ള റോഡിലെ ചെളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവില്‍ ടാറും ഉപയോഗിച്ചാണോ റോഡ് പുനര്‍നിര്‍മ്മിച്ചത് എന്നറിയാന്‍ ടാറിങ്ങിന്റെ ഒരു ഭാഗം സാമ്പിളായി വിജിലന്‍സംഘം ശേഖരിച്ചു. പ്രത്യേക മെഷീന്‍ ഉപയോഗിച്ച് റോഡിന്റെ ചെറുഭാഗം മുറിച്ചെടുത്താണ് സംഘം സാമ്പിള്‍ ശേഖരിച്ചത്. ഇത് പരിശോധനയ്ക്കായി ലാബില്‍ അയയ്ക്കും. ഈ റോഡ് സാംപിളുകളുടെ ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ വിജിലന്‍സ് തുടര്‍നടപടി സ്വീകരിക്കുക. മലപ്പുറം ജില്ലയില്‍ നാല് റോഡുകളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നുണ്ട്. ആനക്കയം തിരൂര്‍ക്കാട് റോഡ്, പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട് റോഡ്, പുലാമന്തോള്‍ കുളത്തൂര്‍ റോഡ്, തിരൂര്‍ വെട്ടം റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.  

    Read More »
  • NEWS

    വനിതാ ഡോക്ടറുടെ കാര്‍ തടഞ്ഞുനിറുത്തി ആക്രമിച്ചയാൾ അറസ്റ്റിൽ

    തൃശൂര്‍: വാഹനത്തിന് വഴി കൊടുക്കാത്തതിന്റെ വിരോധത്താല്‍ വനിതാ ഡോക്ടറുടെ കാര്‍ തടഞ്ഞുനിറുത്തി കയ്യേറ്റം ചെയ്ത ആൾ അറസ്റ്റിൽ. അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന മരത്താക്കര പൊന്തെക്കന്‍ വീട്ടില്‍ ആഷിക് (27) ആണ് പിടിയിലായത്.     15ന് വൈകിട്ട് 2.45ന് അയ്യന്തോള്‍ ഉദയ നഗറിലായിരുന്നു സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതി ഡോക്ടറെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈയിലും കവിളിലും കൈചുരുട്ടി ഇടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. വെസ്റ്റ് എസ്.എച്ച്‌.ഒ: ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

    കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട് അതിർത്തിയിൽ വച്ചാണ് ഇയാൾ പിടിയിലായത്. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.     ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന ആളാണ് പയ്യോളി സ്വദേശിയായ അര്‍ഷാദ്.സംഭവത്തിനുശേഷം ഇയാളെ കാണാനില്ലായിരുന്നു.തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ അറസ്റ്റിലായത്.

    Read More »
  • NEWS

    പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂണ്‍ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. 4.2 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയത്. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകര്‍പ്പ് കിട്ടാനും ഓഗസ്റ്റ് 23 വരെ അപേക്ഷ നല്‍കാം. വൈകീട്ട് 4 മണിക്ക് മുമ്ബായി സ്കൂള്‍ പ്രിന്‍സിപ്പലിനാണ് അപേക്ഷ നല്‍കേണ്ടത്. പരീക്ഷാഫലം അറിയാന്‍ www.keralaresults.nic.in www.dhsekerala.gov.in www.results.kite.kerala.gov.in www.prd.kerala.gov.in www.kerala.gov.in

    Read More »
  • Health

    ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള മരണങ്ങൾ സര്‍വ്വസാധാരണം, ഒഴിവാക്കാൻ വഴികൾ പലതുണ്ട്; അറിഞ്ഞിരിക്കുക

    ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചെറുതുരുത്തിയിൽ ഒന്നര വയസുകാരനായ വിദേവ് ചന്ദ്രൻ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഭക്ഷണം കൊടുക്കുമ്പോൾ കുട്ടിക്ക് ചുമയുണ്ടായതാണ് പ്രശ്നമായത്. ചുമച്ചതോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണം. കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള മരണങ്ങൾ ഇപ്പോൾ സര്‍വ്വസാധാരണം. നമ്മുടെ തൊണ്ടയിലോ അന്നനാളത്തിലോ ഭക്ഷണം കുടുങ്ങിപ്പോകുന്നതാണ് ഇതിന് കാരണം. പ്രായഭേദമന്യേ ഇത് മൂലം ശ്വാസംമുട്ടലും ഉണ്ടാകാറുണ്ട്. ഗുരുതരമായ സാഹചര്യങ്ങളില്‍ ശ്വാസതടസ്സം നേരിട്ട് മരണവും സംഭവിക്കാം. ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുവോ തൊണ്ടയിലോ ശ്വാസനാളിയിലോ കുടുങ്ങുമ്പോള്‍ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ ഒഴുക്ക് തടസ്സപ്പെടും. ഈ ലക്ഷണങ്ങള്‍ ഒരാൾ പ്രകടമാക്കിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന്റെ കാരണങ്ങള്‍ ചെറിയ കുട്ടികൾക്ക് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത വളരെയധികമാണ്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാത്തതിനാലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. ഭക്ഷണമോ മറ്റു വസ്തുക്കളോ ഇറങ്ങിപ്പോയി ശ്വസനാളം അടഞ്ഞുപോകുന്നത് അപകടമാണ്. ഉടൻ രക്ഷാപ്രവർത്തനം നടത്തിയില്ലെങ്കിൽ ജീവൻ രക്ഷിക്കാനാവാത്ത സ്ഥിതി വന്നുചേരാം.…

    Read More »
  • NEWS

    മൺസൂൺ മഴയിൽ കുറവ്

    ന്യൂഡൽഹി: ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ രാജ്യത്ത് ലഭിച്ചത് ശരാശരി മഴയെക്കാള്‍ കുറവെന്ന് കാലവസ്ഥ വകുപ്പ്. ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 15 വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗ്രാഫിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഇക്കാലയളവിൽ ലഭിക്കേണ്ട മഴയിൽ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറവ് മഴ ഉത്തര്‍പ്രദേശിലാണ്. ശരാശരി ലഭിക്കേണ്ടതിനെക്കാള്‍ 44 ശതമാനം കുറവാണ് മഴ സംസ്ഥാനത്ത് ലഭിച്ചത്. ബിഹാറാണ് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ വലിയ തോതില്‍ മഴ കുറവ് രേഖപ്പെടുത്തിയ മറ്റൊരു സംസ്ഥാനം. മഴയില്‍ 39 ശതമാനം കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍ ലഭിക്കേണ്ട മഴയുടെ 64 ശതമാനം മാത്രമാണ് ലഭിച്ചത്. പശ്ചിമ ബംഗാളില്‍ 20 ശതമാനം കുറവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ ഈ കാലയളവില്‍ രേഖപ്പെടുത്തിയത് ശരാശരി മഴയേക്കാള്‍ 19 ശതമാനം കുറവാണ്. അതേസമയം തമിഴ്നാട്, തെലങ്കാന രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ അധിക മഴ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Read More »
  • NEWS

    ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

    ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിദ്ദയില്‍ മരിച്ചു. കൈപ്പള്ളി മുജീബ് റഹ്‌മാന്‍ (52) ആണ് മരിച്ചത്. പച്ചക്കറി വിൽപ്പനക്കാരനായ ഇയാൾ ബുധനാഴ്ച പുലര്‍ച്ചെ പച്ചക്കറി ശേഖരിക്കാന്‍ വാഹനത്തില്‍ കയറിയ സമയത്ത് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സമീറ. മകന്‍: ഷെഫിന്‍.

    Read More »
Back to top button
error: