Month: August 2022

  • Movie

    ദിലീപ് നായകനാകുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ ഒരു പാൻ-ഇന്ത്യൻ ചിത്രമായി അണിയറയിൽ ഒരുങ്ങുന്നു

     സംവിധായകൻ റാഫിയ്‌ക്കൊപ്പം, ദിലീപ് മുഖ്യവേഷത്തിൽ അഭിനയിക്കുന്ന ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ചെങ്കിലും നിർമ്മാതാക്കൾ ഇത് കുറച്ചു നാളത്തേക്ക് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോൾ മുംബൈയിൽ ദ്രുതഗതിയിൽ ചിത്രീകരണം പുരോഗമിക്കുന്നു. വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളെ ഉൾപ്പെടുത്തി ഒരു പാൻ-ഇന്ത്യൻ സിനിമയായാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ഈ രംഗത്തെ പ്രമുഖർ അറിയിച്ചു. ‘പ്രണയം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ബോളിവുഡ് താരം അനുപം ഖേർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകാശ് രാജ്, ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡെ തുടങ്ങിയ മുതിർന്ന താരങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കെട്ട്യോളാണെന്റെ മാലാഖ’ ഫെയിം വീണാ നന്ദകുമാർ, ജോജു ജോർജ്ജ്, സിദ്ദിഖ്, ജോണി ആന്റണി, ‘വിക്രം’ ഫെയിം ജാഫർ സാദിഖ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ റാഫിയുമായി ദിലീപ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’. ദിലീപ് നായകനായ…

    Read More »
  • Kerala

    കേരള സവാരിക്ക് തുടക്കമായി : മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

    രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.നവ ഉദാരവൽക്കരണ നയങ്ങൾ നമ്മുടെ പരമ്പരാഗത തൊഴിൽ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തിൽ ചൂഷണമില്ലാത്ത ഒരു വരുമാന മാർഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരിയെന്ന് ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൈലറ്റ് അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും പദ്ധതി ആരംഭിച്ചതിനു ശേഷം എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഓരോ ഡ്രൈവർക്കും പോലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും.അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ ഒരു പാനിക്ക് ബട്ടൺ സംവിധാനമുണ്ട് . ഡ്രൈവർക്കോ യാത്രികർക്കോ പരസ്പരം അറിയാതെ ഈ ബട്ടൺ അമർത്താനാകും.…

    Read More »
  • NEWS

    പ്രവാസികൾക്ക് നേട്ടം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ.ആർ.ഐ വിദേശ കറൻസി നിക്ഷേപ പലിശ നിരക്കുകൾ വീണ്ടും ഉയർത്തി

    രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ ഓഗസ്റ്റ് 15 മുതൽ നിക്ഷേപ നിരക്കുകൾ ഉയർത്തി. എൻ ആർ ഐ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 5.65 മുതൽ 6.85 ശതമാനം വരെയാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഒരു വർഷത്തേക്ക് 5 കോടിയും അതിനുമുകളിലും ഉള്ള നിക്ഷേപത്തിന് 6.85 ശതമാനം പ്രത്യേക പലിശ നിരക്ക് ലഭ്യമാണ്. ജൂലൈ30 മുതൽ വിവിധ കാലയളവുകളിൽ പ്രതിവർഷം 3 മുതൽ 4 ശതമാനം വരെയുള്ള യു.എസ് ഡോളറിന്റെ എഫ്‌.സി‌.എൻ‌.ആർ നിരക്കുകൾ എസ്‌ ബി‌ ഐ പരിഷ്‌കരിച്ചിട്ടുണ്ട്, കൂടാതെ തുകയും കാലയളവും അനുസരിച്ച് എഫ്‌ സി‌ എൻ‌ ബി പ്രീമിയം രൂപ നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. എസ് ബി ഐ തങ്ങളുടെ എൻ.ആർ.ഐ ഇടപാടുകാർക്കായി മെച്ചപ്പെട്ട സേവനമാണൊരുക്കിയിരിക്കുന്നത്.

    Read More »
  • Local

    വയറ് നിറയെ ചോറ്, രണ്ട് തരം കറി, അച്ചാര്‍, ഉപ്പേരി : 20 രൂപ മാത്രം, വയറും നിറയും കാശും ലാഭിക്കാം കുന്നുമ്മലെ ജനകീയ ഹോട്ടലില്‍

    ജനകീയതയില്‍ തലയെടുപ്പോടെ ശ്രദ്ധേയമാവുകയാണ് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടല്‍. കൊവിഡ് സമയത്ത് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടല്‍ ഇതുവരെ ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് ഊണ് വിളമ്പിയത്. ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടൽ കൂടിയാണിത്. പ്രതിദിനം 400 ലേറെ ആളുകളാണ് ഇപ്പോൾ ഇവിടുന്ന് ഭക്ഷണം കഴിക്കുന്നത്. 20 രൂപക്ക് ചോറ്, രണ്ട് തരം കറി, അച്ചാര്‍, ഉപ്പേരി തുടങ്ങിയ വിഭവങ്ങളാണ് നല്‍കുന്നത്. വയറും നിറയും കാശും ലാഭിക്കാം എന്നതാണ് പ്രത്യേകത. പുറമെ മിതമായ നിരക്കില്‍ ചിക്കന്‍, ബീഫ്, വറുത്തമീന്‍, ഓംലെറ്റ് തുടങ്ങിയ സ്‌പെഷ്യല്‍ വിഭവങ്ങളും ഇവിടെ നിന്ന് ലഭിക്കും. പാര്‍സല്‍ ഊണിന് 25 രൂപ നൽകണം. ‘മണി പന്ത്രണ്ട് ആകുന്നതോടെ നല്ല തിരക്കാവും, മൂന്ന് മണിയാവുമ്പോഴേക്കും എല്ലാം കാലിയാകും…’ ജനകീയ ഹോട്ടലിനെക്കുറിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലേഷ് പറയുന്നതിങ്ങനെ. കഴിക്കാനെത്തുന്ന കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഊണിനെക്കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം: ‘നല്ല രുചി വിലയോ…

    Read More »
  • India

    സൂപ്പര്‍ വാസുകി: അഞ്ച് ചരക്ക് തീവണ്ടികള്‍ ഒന്നിച്ചുചേര്‍ന്ന ഭീമന്‍; ഇന്ത്യന്‍ റെയില്‍വേയുടെ ഭാവി സൂപ്പര്‍മാന്‍!

    മുംബൈ: രാജ്യത്തിന്റെ ചരക്കുനീക്കമേഖലയില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള ഒരു പരീക്ഷണയോട്ടം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒരു താപവൈദ്യുതി നിലയത്തിന് ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ കല്‍ക്കരി മുഴുവന്‍ ഒറ്റത്തവണ എത്തിക്കാന്‍ ശേഷിയുള്ള വമ്പന്‍ ചരക്ക് തീവണ്ടി ഓടിച്ചുകൊണ്ടായിരുന്നു ഈ പരീക്ഷണ ഓട്ടം. ഇന്ത്യയുടെ ഭാവി സൂപ്പര്‍മാന്‍ എന്നു വിശേഷിപ്പിക്കാനാകും വിധം സവിശേഷതകള്‍ നിറഞ്ഞതാണ് സൂപ്പര്‍ വാസുകി എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഒരു ചരക്ക് തീവണ്ടിക്ക് വഹിക്കാനാവുന്നതിന്റെ മൂന്നിരട്ടി ചരക്കുകള്‍ കയറ്റാന്‍ കഴിയും എന്നതാണ് സൂപ്പര്‍ വാസുകിയുടെ പ്രധാന സവിശേഷത. സ്വാതന്ത്ര്യദിനത്തില്‍ കന്നിയോട്ടത്തിനിറങ്ങിയ ഈ പെരുവയറന്‍ ചരക്കുതീവണ്ടിയുടെ നീളം 3.5 കിലോമീറ്റര്‍ ആണ്. അഞ്ച് ചരക്കുതീവണ്ടികളുടെ ബോഗികള്‍ ഒന്നിച്ചു ചേര്‍ത്താണ് സൂപ്പര്‍ വാസുകി തയ്യാറാക്കിയത്. ആറ് ലോക്കോകളും 295 വാഗണുകളുമുണ്ട് സൂപ്പര്‍ വാസുകിക്ക്. 27,000 ടണ്‍ കല്‍ക്കരിയാണ് പരീക്ഷണ ഓട്ടത്തില്‍ വാസുകി വഹിച്ചത്. ഈ കല്‍ക്കരി കൊണ്ട് ഒരു ദിവസം 3000 മെഗാവാട്ട് പവര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുമെന്ന് പറയുന്നു. ഇന്ന് ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ളവയില്‍…

    Read More »
  • Crime

    കൃഷി ഓഫീസറെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ കൃഷി ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുള്ളുവിള സ്വദേശി എം ജെ അനുരൂപിനെ ആണ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.    

    Read More »
  • Crime

    തര്‍ക്കം പരിഹരിക്കാനെത്തിയ പോലീസുകാരിയെ ഇഷ്ടികകൊണ്ട് എറിഞ്ഞിട്ടു; യുവാവ് അറസ്റ്റില്‍

    ചെങ്ങന്നൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പിങ്ക് പോലീസിനെ ഇഷ്ടികകൊണ്ട് എറിഞ്ഞുവീഴ്ത്തിയയാള്‍ പിടിയില്‍. ചെങ്ങന്നൂര്‍ പാണ്ടനാട് പടിഞ്ഞാറ്റുംമുറിയില്‍ ഇല്ലിമല ഭാഗത്ത് പൊത്തന്റെകുന്നില്‍ അനുഭവനില്‍ കെ. അനുവാ(38)ണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെ പിങ്ക് പട്രോള്‍ യൂണിറ്റ് മൂന്നിലെ ഉദ്യോഗസ്ഥയായ റിനി മാത്യു(32)ആണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച വൈകീട്ട് 6.20-ന് പാണ്ടനാട് ഇല്ലിമലയിലായിരുന്നു സംഭവം. പാണ്ടനാട്ടില്‍ വീട്ടുകാര്‍തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയയായിരുന്നു റിനിമാത്യു. വീട്ടുകാര്‍തമ്മിലുള്ള ബഹളത്തിനിടെ സംഘര്‍ഷമൊഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ റിനി മാത്യുവിന്റെ പുറത്തിന് അനു ഇഷ്ടികകൊണ്ട് എറിയുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ് താഴെവീണ പോലീസുകാരിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ആക്രമിച്ച് പരിക്കേല്‍പ്പിച്ചു, അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അനുവിന്റെ ഭാര്യ രജിതയും പ്രതിയാണ്. ചെങ്ങന്നൂര്‍ എസ്.ഐ: എസ്. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • Kerala

    സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം സഹപാഠികള്‍ക്കൊപ്പം കല്ലാറില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിമൂന്നുകാരന്റ മൃതദേഹം കണ്ടെത്തി

    നെടുങ്കണ്ടം: കല്ലാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം ആലുംമൂട്ടില്‍ അജ്മല്‍ നസീറിന്റെ മൃതദേഹമാണ് കല്ലാര്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ആലുമൂട്ടില്‍ നസീര്‍ – സലീന ദമ്പതികളുടെ മകനായ അജ്മല്‍ (13) നെടുങ്കണ്ടം ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം മൂന്ന് സഹപാഠികള്‍ക്കൊപ്പം കല്ലാറിന് സമീപം പതിനഞ്ചിപ്പടിയില്‍ എത്തിയ അജ്മല്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. കരയില്‍ നിന്നിരുന്ന സഹപാഠികള്‍ കമ്പുകള്‍ ഇട്ടുകൊടുത്തെങ്കിലും അജ്മലിന് പിടിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ പുഴയില്‍ ഇറങ്ങി രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും അജ്മല്‍ മുങ്ങിപ്പോകുകയായിരുന്നു. സഹപാഠികളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ നെടുങ്കണ്ടം പോലീസിലും ഫയര്‍ ഫോഴ്സിലും വിവരമറിയിച്ചു. നെടുങ്കണ്ടം ഫയര്‍ ഫോഴ്സ്, പോലീസ് സംഘങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും അജ്മലിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

    Read More »
  • Kerala

    ”ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല”; സിവിക് ചന്ദ്രനെതിരായ പീഡനക്കേസിലെ കോടതിയുടെ വിചിത്ര ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം

    കോഴിക്കോട്: പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരേ വ്യാപക വിമര്‍ശനം. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്ന കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശമാണ് വിവാദമായത്. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നായിരുന്നു ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലെ വിവാദ പരാമര്‍ശം. ജാമ്യാപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോകളില്‍ ഇരയുടെ വസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ എഴുപത്തിനാല് വയസുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2020 ഫെബ്രുവരി 8 -ന് കൊയിലാണ്ടിയിലെ നന്തി ബീച്ചിനടുത്തുള്ള ‘കടല്‍ വീട്’ എന്നയിടത്തില്‍ സംഘടിപ്പിച്ച ക്യാംപിന് ശേഷം സിവിക്ക് ചന്ദ്രന്‍ കയ്യില്‍ കയറി പിടിക്കുകയും ബലമായി മടിയില്‍ കിടത്തുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു എന്നാണ് അതിജീവിത പരാതിയില്‍ പറഞ്ഞിരുന്നത്.…

    Read More »
  • Crime

    ഹെല്‍മെറ്റും ഫോണും ചതിച്ചു; കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ ഇറക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന പത്തൊന്‍പതുകാരന്‍ പോക്‌സോകേസില്‍ പ്രതിയായി ‘അകത്തായി’

    പുന്നയൂര്‍ക്കുളം: പോലീസ് കസ്റ്റഡിയില്‍ എടുത്ത സുഹൃത്തിനെ ഇറക്കാന്‍ സ്‌റ്റേഷനില്‍ എത്തിയ യുവാവ് ഒടുവില്‍ പോക്‌സോകേസ് പ്രതിയായി ജയിലില്‍. പെരിയമ്പലം ചേലാട്ട് മണികണ്ഠന്‍ (19) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോയും ചിത്രങ്ങളും മൊബൈലില്‍ കണ്ടെത്തിയതോടെയാണ് മണികണ്ഠനെതിരേ കേസെടുത്തത്. സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാന്‍ മണികണ്ഠന്‍ സ്‌റ്റേഷനിലെത്തിയത് ഹെല്‍മറ്റില്ലാതെയായിരുന്നു. ഇതോടെ ഇയാള്‍ വന്നപാടെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതിനിടെയാണ് അറസ്റ്റിലായ സുഹൃത്തിനെപ്പറ്റി അന്വേഷിക്കാനാണ് എത്തിയത് എന്ന് അറിയുന്നത്. വിവിധ കേസുകളില്‍ പ്രതിയായ യുവാവിന്റെ സുഹൃത്താണ് എന്ന് അറിഞ്ഞതോടെ പോലീസ് മണികണ്ഠനെ വിശദമായി ചോദ്യംചെയ്യുകയും ഫോണ്‍ പരിശോധിക്കുകയുമായിരുന്നു. ഇതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള അശ്ലീലവീഡിയോയും ചിത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് മണികണ്ഠനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.    

    Read More »
Back to top button
error: