ചെന്നൈ: 100 കോടി വിലമതിക്കുന്ന മയക്കുമരുന്നുകളുമായി യാത്രക്കാരന്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍.
എത്യോപ്യയില്‍ നിന്നെത്തിയ ഇക്ബാല്‍ പാഷയില്‍ നിന്നാണ് 6.02 കിലോഗ്രാം കൊക്കെയ്ന്‍, 3.57 കിലോഗ്രാം ഹെറോയ്ന്‍ എന്നിവ പിടികൂടിയത്.
ചെന്നൈ വിമാനത്താവളത്തില്‍ ഇതാദ്യമാണ് ഇത്രയും കൂടിയ അളവില്‍ മയക്കുമരുന്ന് ഒരാളില്‍ നിന്ന് പിടികൂടുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിലിതിന് 100 കോടിക്കുമേല്‍ വില വരുമെന്ന് കസ്റ്റംസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് എത്തുന്നവരില്‍ നിന്ന് അടുത്തിടെയായി മയക്കുമരുന്ന് കൂടിയ അളവില്‍ കണ്ടെത്തുന്നതിനെത്തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരുന്നു. പെരുമാറ്റത്തില്‍ പന്തികേട് തോന്നി ഇക്ബാല്‍ പാഷയുടെ ശരീരവും ലഗേജും വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അളവില്‍ മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. ആര്‍ക്കുവേണ്ടി കൊണ്ടുവന്നു, യഥാര്‍ത്ഥ ഉടമ ഇയാള്‍ തന്നെയോ എന്നുതുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരം കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.