KeralaNEWS

മന്ത്രിമാർ കൂടുതൽ സജീവമാകണമെന്നും ആഭ്യന്തര വകുപ്പിനെതിരെ വിമർശനമുയർന്നു എന്നും സ്ഥിരീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

സി.പി.എം സംസ്ഥാന സമിതിയിൽ മന്ത്രിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശനമുണ്ടായെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചു. ആഭ്യന്തര വകുപ്പിനെതിരെ വിമർശനമുണ്ടായെന്നും കോടിയേരി സ്ഥിരീകരിച്ചു.

”മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മ പാർട്ടി തന്നെയാണ് ചർച്ച ചെയ്യേണ്ടത്. അത് പാർട്ടി സംസ്ഥാന കമ്മിറ്റി ചെയ്തു. മന്ത്രിമാരുടെ മൊത്തം പ്രവർത്തനങ്ങളാണ് ഇത്തവണ ചർച്ച ചെയ്തത്. മന്ത്രിമാർ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തിൽ നിർദേശം നൽകിയിട്ടുണ്ട്”
കോടയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. തുടക്കം ആയതിനാൽ ഓഫീസുകൾ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഓൺലൈൻ സംവിധാനം വന്നതോട് കൂടി ചില പരിപാടികൾ അതിലൂടെ ക്രമീരിക്കുന്നതിന് സൗകര്യമെടുക്കുന്നുണ്ട്. അതിനെല്ലാം ഒരു മാറ്റം ബന്ധപ്പെട്ടവർ വരുത്തണമെന്ന നിർദ്ദേശം പാർട്ടി നൽകിയിട്ടുണ്ട്.
മന്ത്രിമാരെ മാറ്റേണ്ട സ്ഥിതിയൊന്നുമില്ല. ആഭ്യന്തര വകുപ്പിനെ കുറിച്ചും വിമർശനങ്ങളുണ്ടായിട്ടുണ്ട്. അതിന് നേട്ടങ്ങളുമുണ്ട്. പോലീസ് വകുപ്പിനെ കുറിച്ച് എല്ലാകാലത്തും വിമർശനങ്ങളുണ്ടായിട്ടുണ്ട്. അതേസമയം രാജ്യത്തെ ക്രമസമാധാനനില ഏറ്റവും ഭദ്രമായി നിൽക്കുന്നത് കേരളത്തിലാണ്. കോടിയേരി വ്യക്തമാക്കി.

”ലോകായുക്ത നിലപാടിൽ സിപിഐക്കുള്ള എതിർപ്പ് സംബന്ധിച്ച് തങ്ങൾ നേരത്തെ തന്നെ ചർച്ച ചെയ്തതാണ്. ഇക്കാര്യത്തിൽ അവരുമായി തെറ്റിന്റെ പ്രശ്നമില്ല. ചർച്ച ചെയ്തിട്ടേ മുന്നോട്ട്പോകൂ. ഓർഡിനൻസ് ഒപ്പിടാത്ത ഗവണർറുടെ നടപടി അസാധരാണമായ സാഹചര്യമാണ്. ദുരൂഹമാണ് ഗവർണറുടെ നിലപാട്. ഇക്കാര്യത്തിൽ ഞങ്ങൾ ആരോടും പോരിനൊന്നുമില്ല. ഇത്രയും കാലം അദ്ദേഹം എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു. ഞങ്ങൾ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇത്രയും കടുത്ത നിലപാടിലേക്ക് ഗവർണർ വന്നത് ഇപ്പോഴാണ്. ഓർഡിനൻസ് നിരസിച്ചതിന്റെ കാരണം വ്യക്തമാക്കുന്നില്ല” കോടിയേരി തുടർന്നു.

Back to top button
error: