KeralaNEWS

വിദ്യാഭ്യാസ ധനസഹായം

 

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകത്തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ചവരും, പരീക്ഷ ആദ്യ അവസരത്തില്‍ പാസായവരുമായിരിക്കണം.

Signature-ad

2022 മാര്‍ച്ചില്‍ തുടങ്ങിയ എസ് എസ് എല്‍ സി/ ടി എച് എസ് എല്‍ സി പരീക്ഷയില്‍ 80 ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവര്‍ക്കും ഹയര്‍സെക്കണ്ടറി, വി എച്ച് എസ് സി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ യൂണിയന്‍ പ്രതിനിധികള്‍ മുഖേന സമര്‍പ്പിക്കണം. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഓഗസ്റ്റ് 31 വൈകിട്ട് 5 മണി വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0471 2729175

Back to top button
error: