IndiaNEWS

പട്ടാപ്പകല്‍ ലോഡ്ജ് നടത്തിപ്പുകാരനായ മുന്‍ സൈനികനെ വെട്ടിക്കൊന്നു

തേനി: തമിഴ്നാട്ടിലെ ബോഡിയില്‍ പട്ടാപ്പകല്‍ ലോഡ്ജ് നടത്തിപ്പുകാരനായ വയോധികനെ വെട്ടി കൊലപ്പെടുത്തി. തിരക്കേറിയ ചീഫ് പോസ്റ്റ് ഓഫീസ് റോഡിന് സമീപമാണ് സംഭവം. ജക്കമനായകന്‍പെട്ടി സ്വദേശിയായ രാധാകൃഷ്ണ(70)നാണ് കൊല്ലപ്പെട്ടത്.

മുന്‍ സൈനികനായ രാധാകൃഷ്ണന്‍ ബോഡിയില്‍ വര്‍ഷങ്ങളായി ലോഡ്ജ് നടത്തിവരികയായിരുന്നു. ഇന്ന് ഉച്ചയോടെ ബോഡി ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ വച്ച് ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും അഞ്ചംഗ അക്രമിസംഘം സഞ്ചരിച്ച ജീപ്പുമായി കൂട്ടിമുട്ടിയിരുന്നു. ഇതെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Signature-ad

വെട്ടേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പ്രതികള്‍ എത്തിയ ജീപ്പ് കേരള രജിസ്‌ട്രേഷനിലുള്ളതാണെന്ന് കണ്ടെത്തി. കൊലയാളികള്‍ കേരളത്തിലേക്കു കടന്നിട്ടുണ്ട് എന്ന സംശയത്താൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.ബോഡി നഗര്‍ പൊലീസിനാണ് അന്വേഷണ ചുമതല.

Back to top button
error: