Month: July 2022
-
NEWS
അടിപൊളി മസാല ദോശ ഉണ്ടാക്കാം
ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മസാല ദോശ.എങ്ങനെയാണ് മസാലദോശ ഉണ്ടാക്കുന്നതെന്ന് നോക്കാം. ചേരുവകള്‍ ദോശമാവ് – 2 കപ്പ് ഉരുളകിഴങ്ങ് – 2 എണ്ണം കാരറ്റ് ചെറുതായി അരിഞ്ഞത് – ¼ കപ്പ് പച്ചപട്ടാണി – ¼ കപ്പ് സവാള നീളത്തില്‍ അരിഞ്ഞത് – ½ കപ്പ് പച്ചമുളക് കീറിയത് 2 ഇഞ്ചി – ½ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – ¼ ടീസ്പൂണ്‍ മസാലപൊടി – ½ ടീസ്പൂണ്‍ കടുക് – ½ ടീസ്പൂണ്‍ ഉഴുന്നുപരിപ്പ് – 1 ടീസ്പൂണ്‍ കടലപരിപ്പ് – 1 ടീസ്പൂണ്‍ കറിവേപ്പില, എണ്ണ, ഉപ്പ്, മല്ലിയില – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഉരുളകിഴങ്ങ് പൊടിച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കുടുക്, ഉഴുന്നുപരിപ്പ്, കടലപരിപ്പ്, കറിവേപ്പില, ചേര്‍ത്ത് താളിച്ച് ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ വഴറ്റി പട്ടാണി, കാരറ്റ്, പുഴുങ്ങിയ ഉരുളകിഴങ്ങ് ഇവ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് നല്ലപോലെ വഴറ്റി ഉപ്പ്, മല്ലിയില ചേര്‍ത്ത് മാറ്റിവയ്ക്കുക. ശേഷം ദോശ കല്ല് ചൂടാക്കി ഓരോ തവ…
Read More » -
NEWS
ബാങ്കുകളിലും ആധാർ കാർഡിലുമൊക്കെ പുതിയ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ മറക്കരുതെന്ന് പറയുന്നതിനു പിന്നിൽ
മൊബൈൽ ഫോണുകൾക്ക് ബാങ്കിങ് ഇടപാടുകളിൽ നിർണായക സ്വാധീനമാണ് ഇന്നുള്ളത്.ഉപയോക്താവിന്റെ മൊബൈൽ ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന സംവിധാനം വന്നതോടെ ബാങ്കിങ് ഇടപാടുകളിലെ തട്ടിപ്പ് വളരെയധികം കുറഞ്ഞിട്ടുമുണ്ട്.ഓരോ ഇടപാട് നടക്കുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. മുന്നറിയിപ്പ് ലഭിക്കുന്നതിനാലാണിത്. ഓൺലൈൻ ഇടപാടുകളിൽ ഒറ്റത്തവണ പാസ് വേഡിനായും (ഒ.ടി.പി.) മൊബൈൽ നമ്പറാണ് ഉപയോഗിക്കുന്നത്. മിസ്ഡ് കോൾ ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലും മൊബൈൽ നമ്പർ രജിസ്ട്രേഷൻ ആവശ്യമാണ്.എന്നാൽ ഇവിടെയും തട്ടിപ്പുകാർ അടങ്ങിയിരിക്കുന്നില്ല.പല പല ആപ്പുകൾ വഴി അവർ പൊതുസമൂഹത്തിന് ആപ്പായി മാറുന്നുണ്ട്. മറ്റൊരു കാരണം ഉപയോക്താവിന്റെ ശ്രദ്ധ കുറവാണ്.ബാങ്കുകളിലും ആധാർകാർഡിലുമൊക്കെ നൽകിയിരിക്കുന്ന നമ്പർ മാറുകയും(ഉപയോഗിക്കാതിരിക്കുക) പുതിയ നമ്പർ ബാങ്കിലും ആധാർ കാർഡിലും ചേർക്കാതിരിക്കുകയും(Update) ചെയ്യുന്നതോടെ മെസ്സേജുകൾ എല്ലാം പഴയ നമ്പറുകളിലേക്കാകും പോകുക.ഉപയോക്താവ് ഇത് അറിയാതെ പോകുകയും ചെയ്യുന്നു.ഇതേപോലെ മൂന്നു വർഷം വരെ ഉപയോഗിക്കാതിരിക്കുന്ന നമ്പർ സേവനദാതാക്കൾ റദ്ദ് ചെയ്ത് മറ്റൊരാൾക്ക് നൽകുകയും ചെയ്യും.അതോടെ പ്രധാനപ്പെട്ട എല്ലാ മെസ്സേജുകളും അയാൾക്കാവും ലഭ്യമാകുക.ഇതുവഴി നിഷ്പ്രയാസം അയാൾക്ക് തട്ടിപ്പ്…
Read More » -
NEWS
അറിയാമോ,ട്രെയിന്‍ അപകടത്തില്‍ മരണമോ അവയവ നഷ്ടമോ സംഭവിച്ചാൽ എട്ടുലക്ഷം രൂപ ലഭിക്കും
ട്രെയിന്‍ അപകടത്തില്‍ മരണമോ അവയവ നഷ്ടമോ സംഭവിച്ചാൽ നഷ്ടപരിഹാരത്തുകയായി എട്ടുലക്ഷം രൂപ ലഭിക്കും. റെയില്‍വേയുടെ നിയമപ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് തുക അനുവദിക്കുക. അപകടത്തില്‍ കാഴ്ചയോ കേള്‍വിയോ പൂര്‍ണമായി നഷ്ടമായാലും മുഖം വിരൂപമായാലും എട്ടു ലക്ഷം ലഭിക്കും. യാത്രക്കാരില്‍ നിന്ന് ഓരോ ടിക്കറ്റിനൊപ്പവും വിട്ടുവീഴ്ചയില്ലാതെ നികുതി പരിച്ചെടുക്കുന്നുണ്ടെങ്കിലും കാലാകാലങ്ങളായി വര്‍ധിപ്പിക്കാതെ കിടക്കുകയായിരുന്ന റെയില്‍വെയുടെ നഷ്ടപരിഹാര തുക 2017 ജനുവരിയിലാണ് 8 ലക്ഷ്യമാക്കി ഉയർത്തിയത്. 1962 ല്‍ പതിനായിരം രൂപയായിരുന്നു തീവണ്ടിയപകടത്തില്‍ മരിച്ചവര്‍ക്കുള്ള റെയില്‍വെയുടെ ധനസഹായം. പത്ത് വര്‍ഷത്തിന് ശേഷം 1963 ല്‍ അത് ഇരട്ടിയായി വര്‍ധിപ്പിച്ചു. പിന്നീട് ഇത് 1973 ല്‍ അമ്പതിനായിരമായും, 1983 ല്‍ ഒരു ലക്ഷമായും, 1990 ല്‍ രണ്ട് ലക്ഷമായും 1997 ല്‍ നാല് ലക്ഷമായും വര്‍ധിപ്പിച്ചു.പിന്നീട് ഇത് 2017 ജനുവരിയിലാണ് 8 ലക്ഷ്യമാക്കി ഉയർത്തിയത്.
Read More » -
NEWS
കുട്ടികളുടെ വാശിക്ക് വഴങ്ങാതിരിക്കുക;ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പ്രശ്നം തന്നെ
ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം.റസ്റ്ററന്റ് ഫുഡിനെയാണ് നമ്മള്‍ പൊതുവെ ഫാസ്റ്റ് ഫുഡ് എന്ന് വിളിക്കുന്നത്.ഇത് ആരോഗ്യത്തിന് നല്ലതോ, ചീത്തയോ എന്ന് തീരുമാനിക്കുന്നത് അത് തയാറാക്കുന്ന വിധം കൂടി കണക്കിലെടുത്തുകൊണ്ടാവണം. ഇതിനര്‍ഥം എല്ലാ ഫാസ്റ്റ് ഫുഡും നല്ലതാണ് എന്നും എല്ലാ ഫാസ്റ്റ് ഫുഡും ചീത്തയാണ് എന്നുമല്ല.പ്രോസസ്ഡ് വസ്തുക്കള്‍ ഉപയോഗിക്കാത്ത പീസ്ത, ടാക്കൊ, സാൻഡ്‌വിച്ച് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫ്രൈ ചെയ്തതെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്. സാച്യുറേറ്റഡ് ഫാറ്റ് ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കാൾ കുറവായിരിക്കും. ഇതിനാലാണ് ഇതിനെ എംപ്റ്റി കാലറി എന്ന് വിളിക്കുന്നത്.പായ്ക്ക് ചെയ്തുവരുന്ന പൊട്ടറ്റോ ചിപ്സ് ഉൾപ്പെടെയുള്ളവയെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്.ജങ്ക് ഫുഡിലെ കാലറി ഷുഗറിൽ നിന്നോ ഫാറ്റിൽ നിന്നോ ഉള്ളതാണ്. ഇതിൽ ഫൈബർ, പ്രോട്ടീൻ, മിനറൽസ്, വൈറ്റമിൻ എന്നിവയൊക്കെ കുറവായിരിക്കും. സാച്യുറേറ്റഡ് ഫാറ്റ് വച്ചുണ്ടാക്കുന്ന ഇറച്ചി ജങ്ക് ഫുഡ് ആണ്.പ്രോസസ്ഡ് ഫുഡിൽ ഷുഗർ, സോൾട്ട്, ഫാറ്റ് എന്നിവ കൂടുതലായിരിക്കും. ജങ്ക് ഫുഡ് സ്ഥിരമായി…
Read More » -
NEWS
വൃക്ക തകരാറിന് മുൻപ് ശരീരം നൽകുന്ന മുന്നറിയിപ്പുകൾ
വൃക്കകള്‍ക്ക് പെട്ടെന്ന് രക്തത്തിലെ മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയെയാണ് അക്യൂട്ട് റീനല്‍ ഫെയ്ലര്‍ എന്ന് പറയുന്നത്.മരണകാരണമായേക്കാവുന്ന ഈ വൃക്ക തകരാറിന് മുൻപ് ശരീരം ചില മുന്നറിയിപ്പുകൾ നൽകും.ഇത് മനസ്സിലാക്കി ഉടനടി വേണ്ട പരിശോധനയും തുടർന്ന് ചികിത്സയും ആരംഭിക്കേണ്ടതാണ്.ഓർക്കുക- കൃത്യ സമയത്തെ ചികിത്സയിലൂടെ വൃക്കരോഗം പൂര്‍ണമായും സുഖപ്പെടുത്താൻ സാധിക്കും. മൂത്രത്തിന്റെ അളവ് കുറയുക, കാലുകളില്‍ നീരു വയ്ക്കുക, ക്ഷീണം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുക, ഛര്‍ദ്ദി, തുടർച്ചയായുള്ള തലചുറ്റൽ എന്നിവയാണ് വൃക്ക തകരാറിന്‍റെ ലക്ഷണങ്ങൾ. വൃക്ക രോഗികളുടെ ഭക്ഷണത്തില്‍ നിന്ന് പൊട്ടാസിയം അധികമുള്ള പഴങ്ങള്‍, ഉരുളക്കിഴങ്ങ്, ഓറഞ്ച് തുടങ്ങിയവ ഒഴിവാക്കണം.ഉപ്പിന്‍റെ ഉപയോഗം അഞ്ച് ഗ്രാമിലേക്ക് നിയന്ത്രിക്കണം. ഫാസ്റ്റ് ഫുഡ്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍, മധുര പാനീയങ്ങള്‍, ജങ്ക് ഫുഡ് എന്നിവയും ഒഴിവാക്കണം. പുകവലിയും മദ്യപാനവും ഒഴിവാക്കിയുള്ള ആരോഗ്യകരമായ ജീവിതശൈലിയും വൃക്കരോഗികള്‍ പിന്തുടരേണ്ടതാണ്. സ്വയം മരുന്ന് കഴിക്കുന്നതും ഒഴിവാക്കണം. വേദന സംഹാരികള്‍ അമിതമായി കഴിക്കുന്നതും വൃക്കകളെ തകരാറിലാക്കും.
Read More » -
NEWS
റാന്നിയിൽ ഉരുള്‍പൊട്ടൽ; മലവെള്ളപ്പാച്ചിലിൽ നിരവധി പേരുടെ കൃഷിയിടങ്ങൾ നശിച്ചു
റാന്നി :ഇന്നലെ വൈകുന്നേരത്തെ അതിശക്തമായ മഴയില്‍ കുരുമ്ബന്മൂഴി മേഖലയില്‍ ഉരുള്‍പൊട്ടൽ.ഇതേത്തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഇവിടങ്ങളിൽ ഉണ്ടായിരിക്കുന്നത്. വനത്തില്‍ നിന്നുത്ഭവിച്ച് പെരുന്തേനരുവിക്ക് മുകള്‍ഭാഗത്ത് നദിയില്‍ ചേരുന്ന ജെല്ലി തോടിന്റെ പരിസര പ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്. കുത്തിയൊഴുകിയ മലവെള്ളം നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളിലൂടെയാണ് ഒഴുകിയത്. ഇവിടങ്ങളില്‍ കല്ലും മണ്ണും നിറഞ്ഞു.കൃഷികൾക്കും മറ്റും വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കിഴക്കന്‍ മേഖലയിലുണ്ടായ കനത്ത മഴ മൂലം പമ്ബാനദിയില്‍ പൊടുന്നനെ വന്‍തോതില്‍ വെള്ളമുയര്‍ന്നു. കുരുമ്ബന്മൂഴി കോസ്വേ പൂര്‍ണമായും വെള്ളത്തിലായി. ഇന്നലത്തെ മഴയില്‍ നാട്ടിലെ ചെറുതോടുകളടക്കം ജല സ്രോതസുകളെല്ലാം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
Read More » -
VIDEO
കുത്തിയൊഴുകി കുറ്റാലം, സ്ത്രീകളെ ഒഴുക്കിക്കൊണ്ട്പോയി-വീഡിയോ
കുത്തിയൊഴുകി കുറ്റാലം, സ്ത്രീകളെ ഒഴുക്കിക്കൊണ്ട്പോയി https://youtu.be/u44wq8VDagg
Read More » -
Kerala
കൈരളിയുടെ ‘ജീവൻ’ പടിയിറങ്ങുമ്പോൾ…
കൈരളി ടി.വിയുടെ തിരുവനന്തപുരം റിപ്പോർട്ടർ എസ്.ജീവൻ കുമാറിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കൈരളിയില്‍ ജീവിച്ച് തീര്‍ത്ത 11 വര്‍ഷവും മൂന്ന് മാസവും, 30 ദിവസവും എന്നത് ഞാന്‍ എന്ന 38 വയസുകാരന്‍റെ ആയുസിന്‍റെ കണക്ക് പുസ്കത്തിലെ ഒരു ചെറിയ അധ്യായമല്ല. എന്‍റെ പേരിന് മുന്നിലും പിന്നിലുമായി ഞാന്‍ അഭിമാനത്തോടെ കൊണ്ട് നടന്ന ‘കൈരളി’ എന്ന മേല്‍വിലാസം മാഞ്ഞുപോകുകയാണ്. ഒന്നോര്‍ത്താല്‍ ആശ്ചര്യകരമാണ് ജീവിതം. അതിലേറെ കടംകഥപോലെ വിചിത്രവും…! ജീവിതത്തില്‍ നിന്‍റെ ലക്ഷ്യമെന്തെന്ന് പലരും പലവട്ടം ചോദിച്ചിട്ടുണ്ട്. വിദൂരമായ സ്വപ്നങ്ങളില്‍ പോലും ഒരു മാധ്യമപ്രവര്‍ത്തകനാകും എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. അപചിതമായ ഒരു മഹാനഗരത്തില്‍ അരക്ഷിതബോധത്തിന്‍റെ ഭാണ്ഡക്കെട്ടുമായി പതിനൊന്ന് കൊല്ലം മുൻപൊരു രാത്രിവണ്ടിക്ക് വന്നിറങ്ങിയ 27 കാരന് ‘കൈരളി’ എല്ലാം തന്നു.. ജീവിതം, ആത്മാഭിമാനം, പ്രശസ്തി, ബന്ധങ്ങൾ, ജീവനോപാധി… ഒരു വിശ്വവിദ്യാശാലക്ക് പകർന്ന് നൽകാൻ കഴിയുന്നതിനും അപ്പുറം അനുഭവങ്ങളുടെ ചൂടും ചൂരും ‘കൈരളി’ എനിക്ക് നൽകി. എന്നിലെ മാധ്യമ പ്രവർത്തകനെ രൂപപ്പെടുത്തുന്നതിൽ ഈ സ്ഥാപനം വഹിച്ച…
Read More » -
LIFE
നീലവെളിച്ചത്തിൽ ഭാർഗവിയായി റിമ കല്ലിങ്ങൽ
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചലച്ചിത്രത്തിലെ റിമ കല്ലിങ്ങലിന്റെ കഥാപാത്രചിത്രം പുറത്തിറങ്ങി. ഭാർഗവിയായി വേഷമിടുന്ന റിമ കല്ലിങ്ങൽ നൃത്ത രംഗ ത്തിന്റെ ഭാഗമായി നിൽക്കുന്ന പോസ്റ്ററാണ് പിന്നണി പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. തലശ്ശേരിയിൽ ചിത്രീകരണം തുടരുന്ന “നീലവെളിച്ചം” ഡിസംബറിൽ പുറത്തിറങ്ങുമെന്ന് പിന്നണി പ്രവർത്തകർ അറിയിച്ചു. 1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് ‘നീലവെളിച്ചം’. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം നൽകുന്നു. പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്. മായാനദി,വൈറസ്,നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് “നീലവെളിച്ചം” പി ആർ ഒ-എ…
Read More » -
LIFE
സോളമന്റെ തേനീച്ചകള്‍’ ട്രെയിലർ റിലീസ്
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ജോജു ജോര്‍ജ്ജ്,ജോണി ആന്റണി,ദര്‍ശന സുദര്‍ശന്‍,വിൻസി അലോഷ്യസ്,ശംഭു, ആഡിസ് ആന്റണി അക്കര,ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍,സുനില്‍ സുഖദ,വി കെ ബൈജു, ശിവ പാര്‍വതി,രശ്മി, പ്രസാദ് മുഹമ്മ,നേഹ റോസ്,റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്,ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം,ഹരീഷ് പേങ്ങന്‍,ദിയ,ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്,ഷഫീഖ്,സലീം ബാബ,മോഹനകൃഷ്ണന്‍, ലിയോ,വിമല്‍,ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്,ജയറാം രാമകൃഷ്ണ,ജോജോ, ശിവരഞ്ജിനി,മെജോ, ആദ്യ,വൈഗ,ആലീസ്, മേരി,ബിനു രാജന്‍, രാജേഷ്,റോബര്‍ട്ട് ആലുവ,അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു. തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗര്‍, ബാനര്‍- എല്‍ ജെ ഫിലിംസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍…
Read More »