സ്റ്റേറ്റ് ബാങ്ക് എപ്പോഴും. എവിടെയും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ എല്ലാ റീജിയണിലെയും ജീവനക്കാർ,
ഇടപാടുകാരുടെ നാട്ടിൽ അവർക്കൊപ്പം
ഒരു ദിവസം ചെലവിടുന്ന പരിപാടിയാണ് എസ്.ബി.ഐ വില്ലേജ് കണക്ട്.
എസ്.ബി.ഐ യുടെ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കിട്ട രമണ ബായിറെഡ്ഢി നേതൃത്വത്തിൽ പ്രസ്തുത പരിപാടിയ്ക്ക് മൂന്ന് നെറ്റ് വർക്ക് ജനറൽ മാനേജർമാരായ വി സീതാരാമൻ, ശിവദാസ് ടി, ശേഷു ബാബു പല്ലേ എന്നിവർ വിവിധ മേഖലകളിലായി നേതൃത്വം നൽകുന്നു. ഈ പരിപാടിയിൽ എസ്.ബി.ഐ യുടെ കേരളത്തിലെ എല്ലാ റീജിയണുകളിലേയും ജീവനക്കാരും പങ്കെടുക്കുന്നു.
കേരളത്തിലെ 29 മേഖലകൾ കേന്ദ്രീകരിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ജൂലൈ 22 വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ തുടങ്ങുന്ന പ്രോഗ്രാം 23 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിവരെ നീണ്ടു നിൽക്കുന്നു.
ആദ്യ ദിവസം ബാങ്കിലെ ഇടപാടുകാരെ ആദരിക്കൽ, ബാങ്കിന്റെ സി എസ് ആർ പ്രവർത്തനങ്ങൾ, കലാപരിപാടികൾ, കമ്മ്യൂണിറ്റി ഡിന്നർ എന്നിവ നടത്തുന്നുണ്ട്.
ശനിയാഴ്ച രാവിലെ 8 മണിക്ക് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും, ഇടപാടുകാരുമായി എസ്.ബി.ഐ ജീവനക്കാരുടെ സംവാദവും ഉണ്ടായിരിക്കും.
എസ്.ബി.ഐ വില്ലേജ് കണക്ട് എന്ന പ്രോഗ്രാമിലൂടെ ഇടപാടുകാരിലേക്ക് പണമിടപാടിനൊപ്പം ഹൃദയമിടപാട് കൂടി എന്ന ആശയം പ്രാവർത്തികമാക്കുകയാണ് ഓരോ ഭാരതീയന്റെയും ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.