Month: July 2022

  • LIFE

    കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങൾ ഏറെ

    കറികളില്‍ രുചി നല്‍കാന്‍ മാത്രമല്ല, പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. എന്നും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് പല ഗുണങ്ങളും നമുക്ക് നല്‍കും. ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. കൂടാതെ, വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. രുചിയും ഗുണവും പകരുന്ന ഇതില്‍ വിറ്റാമിനുകളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. അതുകൊണ്ടു തന്നെ, ശരീരത്തിന് ഏറെ രോഗപ്രതിരോധശേഷി നല്‍കും. അനാവശ്യമായ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള എളുപ്പവഴിയാണ് വെറും വയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.

    Read More »
  • NEWS

    വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ഹൈക്കോടതി

    കൊച്ചി : വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ച്‌ ചിന്തിക്കണമെന്ന് ഹൈക്കോടതി.കുട്ടികളില്‍ ഗര്‍ഭധാരണം വര്‍ധിച്ചു വരുന്നതിലുള്ള ആശങ്കയും കോടതി പ്രകടിപ്പിച്ചു. സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്നും ഇന്റര്‍നെറ്റില്‍ നിന്ന് സുലഭമായി ലഭിക്കുന്ന നീലചിത്രങ്ങള്‍ കൗമാരക്കാരെ വഴിതെറ്റിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം ദൃശ്യങ്ങള്‍ കുട്ടികളില്‍ തെറ്റായ ചിന്താഗതികൾ സൃഷ്ടിക്കുന്നു.കുട്ടികൾക്കെതിരെയുള്ള പീഡനത്തിൽ അടുത്ത ബന്ധുക്കളാണ് പല കേസുകളിലും പ്രതിസ്ഥാനത്ത് വരുന്നത്. ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവിലാണ് ഈ പരാമര്‍ശങ്ങള്‍.

    Read More »
  • Kerala

    വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

    വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് സ്ഥിരീകരണം. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെയാണ് സാംമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്.രോഗം സ്ഥിരീകരിച്ച സാഹചര്യചത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശമാക്കി. അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടു വരുന്നതിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രം കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.  

    Read More »
  • NEWS

    വേണാടും ചുവക്കുന്നു

    കൊല്ലം :കെഎസ്‌ആര്‍ടിസിയില്‍ വേണാട് ബസുകളുടെ വെള്ളനിറം ഇനി ഉണ്ടാകില്ല. എല്ലാ ഓര്‍ഡിനറി ബസുകള്‍ക്കും ഇനി ചുവപ്പുനിറം മാത്രം. എന്നാല്‍ കെഎസ്‌ആര്‍ടിസിയുടെ സിറ്റി ഷട്ടില്‍, സിറ്റി സര്‍ക്കുലര്‍, സിറ്റി റേഡിയല്‍, ജന്റം ബസുകളുടെ നിറം നിലവിലുള്ളത് തന്നെയായിരിക്കും.ഇതിന് മാറ്റമുണ്ടാവില്ല.ക്രീം ബോര്‍ഡറും ചുവപ്പ് നിറവുമായിരിക്കും ഇനിമുതൽ വേണാട് ബസുകൾക്ക്.

    Read More »
  • NEWS

    സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞു

    തിരുവനന്തപുരം:  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തമ്പാനൂരിൽ ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഷാഫി പറമ്ബിലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്.രാജധാനി എക്‌സ്പ്രസ്, ചെന്നൈ മെയില്‍ തുടങ്ങിയ ട്രെയിനുകളാണ് തടഞ്ഞത്.ട്രെയിനിന്റെ മുകളില്‍ കയറിയും ട്രാക്കില്‍ കിടന്നുമായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിങ്ങിലും നേതാക്കള്‍ തയ്യാറായില്ല.തുടർന്ന് കേരള പൊലീസും ആര്‍പിഎഫിന്റെ സംഘവും ചേർന്ന് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.

    Read More »
  • NEWS

    ആശങ്കകൾക്ക് വിരാമം; സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും

    ദില്ലി : അനിശ്ചിതങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമം.സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സിബിഎസ്‌ഇ അറിയിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്ക് ഇതോടെ വിരാമമാകുകയാണ്.

    Read More »
  • Crime

    നടിയെ ആക്രമിച്ച കേസിൽ കേസിൽ 9 പ്രതികൾ, അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിക്കും

    നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാ‌ഞ്ച് തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും തന്റെ സാന്നിധ്യത്തിൽ ദിലീപും സഹോദരനും മറ്റും ഈ ദൃശ്യങ്ങൾ കണ്ടെന്നുമുള്ള ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് വീണ്ടും കേസ് എടുത്തത്. ഈ കുറ്റപത്രം കോടതിയിൽ എത്തുമ്പോൾ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ സംഘം എത്രമാത്രം മുന്നേറി എന്ന സംശയമുണ്ട്. ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രമാണ് അങ്കമാലി മജിസ്ടേറ്റ് കോടതിയിൽ കൊടുക്കുക. തുടരന്വോഷണ റിപ്പോര്‍ട്ട് വിചാരണ കോടതിക്കും കൈമാറും. ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം കൂടി ചുമത്തും. അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് ഏക പ്രതി. ‌ നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ 2017 നവംബ‍ര്‍ മാസത്തില്‍ ദിലീപിന് എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനപൂ‍ര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി…

    Read More »
  • NEWS

    മൂന്നര പവന്റെ മാല കവര്‍ന്ന ഹോം നഴ്സ് അറസ്റ്റിൽ

    തിരുവനന്തപുരം: മൂന്നര പവന്‍ തൂക്കം വരുന്ന മാല കവര്‍ന്നതിന് ഹോം നഴ്സിനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂര്‍ ചെമ്ബാല എം.ജി.ആര്‍. നഗറില്‍ സുഗന്ധിയാണ് (33) അറസ്റ്റിലായത്. പുറത്തുനിന്ന് വന്നവര്‍ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞാണ് മാല കവര്‍ന്നതെന്ന് കള്ളക്കഥ ഉണ്ടാക്കിയെങ്കിലും പോലീസിന്റെ ചോദ്യംചെയ്യലില്‍ പിടിയിലാകുകയായിരുന്നു. താമരയൂര്‍ വരലക്ഷ്മിയില്‍ ശാന്തയുടെ മാലയാണ് മോഷ്ടിച്ചത്. മുറിയില്‍ തലയിണയ്ക്കടിയിലായിരുന്നു മാല വെച്ചിരുന്നത്. പുറത്തുനിന്നുവന്ന കള്ളന്‍ പുതപ്പില്‍ മുളകുപൊടി ചേര്‍ത്ത് ഹോം നഴ്സിന്റെ മുഖത്തേക്ക് എറിഞ്ഞശേഷം മാല കവരുകയായിരുന്നുവെന്ന് ശാന്ത പോലീസില്‍ പരാതി നല്‍കിയിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നി ഹോംനഴ്സിനെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.     നാല് ദിവസം മുൻപാണ് ഇവർ വീട്ടില്‍ ജോലിക്കെത്തിയത്.വീടിന്റെ പരിസരത്തുനിന്ന് കുഴിച്ചിട്ട നിലയിൽ മാല കണ്ടെത്തി.

    Read More »
  • NEWS

    നൂറ്, അമ്ബത് രൂപയുടെ കള്ളനോട്ടുകളുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ 

    തൃശൂര്‍ : നൂറ്, അമ്ബത് രൂപയുടെ കള്ളനോട്ടുകളുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കട്ടിലപൂവം കോട്ടപ്പടി വീട്ടില്‍ ജോര്‍ജി(37)നെയാണ് അയ്യന്തോള്‍ ചുങ്കത്ത് വെച്ച്‌ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. എസ് ഐ. കെ സി ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബീഷ് ആന്റണി, സിറില്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നൂറ് രൂപയുടെ 24ഉം 50 രൂപയുടെ 48ഉം കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു.       ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച കാനണ്‍ കമ്ബനിയുടെ പ്രിന്ററും ഒരു വശം അച്ചടിച്ച പേപ്പറുകളും പിടികൂടി.

    Read More »
  • NEWS

    പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

    വടകര :പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവന്‍ (40) ആണ് മരിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ഇയാളെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച ശേഷം സ്റ്റേഷന്‍ പരിസരത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സജീവനെ പൊലീസ് മര്‍ദ്ദിച്ചതായും പൊലീസ് മര്‍ദ്ദനമേറ്റാണ് മരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.അതേസമയം ചോദ്യം ചെയ്തശേഷം തങ്ങൾ വിട്ടയച്ചുവെന്നും അതിനുശേഷമാണ് കുഴഞ്ഞുവീണതെന്നും പൊലീസ് പറഞ്ഞു. സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്‍മോര്‍ട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാകൂ.

    Read More »
Back to top button
error: