Month: July 2022

  • India

    സ്മൃതി ഇറാനിയുടെ മകള്‍ ബാര്‍ ലൈസന്‍സ് നേടിയത് മരിച്ചയാളുടെ പേരില്‍; വ്യാജരേഖ ചമച്ചെന്ന് പരാതി

    മുംബൈ: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുടെ മകള്‍ വ്യാജരേഖ ചമച്ച് ബാര്‍ ലൈസന്‍സ് പുതുക്കിയെന്ന് പരാതി. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരില്‍ ഗോവയില്‍ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്നാണ് പരാതി. സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാറിന്റെ ലൈസന്‍സനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചു. വടക്കന്‍ ഗോവയിയിലാണ് ഈ ബാര്‍ പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് പുതുക്കുന്നതിനായി വ്യാജ രേഖകളാണ് ബാര്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിവരാവകാശ പ്രവര്‍ത്തകനായ ഐറിസ് റോഡ്രിഗസ് ആണ് പരാതി നല്‍കിയത്. കഴിഞ്ഞ മാസമാണ് ബാറിന്റെ ലൈസന്‍സ് പുതുക്കി നല്‍കിയത്. എന്നാല്‍, 2021 മെയ് 17ന് മരണപ്പെട്ടയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കി നല്‍കിയിരിക്കുന്നതെന്നും അഭിഭാഷകന്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021ല്‍ മരണപ്പെട്ട മുംബൈ സ്വദേശി ആന്റണി ഗാമ എന്നയാളുടെ പേരില്‍ ഈ വര്‍ഷം ജൂണ്‍ 22നാണ് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്. റെസ്റ്റോറന്റുകള്‍ക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കാവൂ എന്ന നിയമം…

    Read More »
  • Pravasi

    ഇന്റര്‍നെറ്റ് പങ്കുവച്ച് കുടുങ്ങരുത്; മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍

    മസ്‌കത്ത്: ഇന്റര്‍നെറ്റ് പങ്കുവച്ച് അബദ്ധങ്ങളില്‍ ചാടരുതെന്ന് മുന്നറിയിപ്പു നല്‍കി ഒമാന്‍ അധികൃതര്‍. കണക്ഷന്‍ അയല്‍വാസികളുമായും മറ്റള്ളവരുമായും പങ്കുവെയ്ക്കരുതെന്നും നിരവധി പ്രശ്‌ന സാധ്യതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പു നല്‍കി. കുറ്റകൃത്യങ്ങളില്‍പ്പെട്ടാല്‍ ഇത് കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് നിയമപരമായ ബാധ്യതകള്‍ വരുത്തിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവാത്തത് പോലുള്ള സങ്കീര്‍ണതകള്‍ ഇന്റര്‍നെറ്റ് പങ്കുവയ്ക്കുന്നതില്‍ ഒളിഞ്ഞിരിക്കുന്നതായും ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യപ്പെടാനും കണക്ഷനുകള്‍ തട്ടിപ്പുകള്‍ക്കായോ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെടാനും സാധ്യത ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം നെറ്റ്‌വര്‍ക്കുകള്‍ മതിയായ ലൈസന്‍സില്ലാതെയാണ് സ്ഥാപിക്കുന്നതെങ്കില്‍ കണക്ഷന്റെ ഉടമ നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കും. ഒപ്പം കണക്ഷന്‍ പങ്കുവെയ്ക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അവയുടെ സുരക്ഷിതമായ പരിധികളിലല്ല ഉപയോഗിക്കപ്പെടുന്നതെങ്കില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വരെ കാണമാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഒപ്പം വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പുറമെ ഒരു കണക്ഷന്‍ നിരവധിപ്പേര്‍ പങ്കുവെച്ച് ഉപയോഗിക്കുന്നത് ആ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയെയും…

    Read More »
  • India

    94.4 ശതമാനം വിജയം: സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം ഒന്നാമത്

    ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം. തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 95.21 ശതമാനം പേര്‍ വിജയം നേടി. സി ബി എസ് ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളേക്ക് മാറ്റിവെക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ അടക്കം പ്ലസ് ടു പ്രവര്‍ത്തനം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏറെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ സിബിഎസ്ഇ പ്ലസ് ടു ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. സംസ്ഥാനങ്ങളിലെ വിജയ ശതമാനത്തില്‍ രണ്ടാം സ്ഥാനം കേരളത്തിലാണ്. ആന്ധ്ര പ്രദേശിനാണ് ഒന്നാം സ്ഥാനം. പ്ലസ്…

    Read More »
  • Kerala

    സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു; യുഎ.ഇയില്‍ നിന്നെത്തിയയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ മാസം 6 ന് യുഎ.ഇയില്‍ നിന്ന് എത്തിയ മലപ്പുറ സ്വദേശിക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മുപ്പത്തിയഞ്ചുകാരനായ ഇദ്ദേഹത്തിന് 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ 3 പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ കൊല്ലത്താണ് സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. പിന്നാലെ കണ്ണൂരിലും മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പ് കര്‍ശനമായ ജാഗ്രത പുറപ്പെടുവിച്ചിരുന്നു.  

    Read More »
  • Kerala

    വീട്ടുജോലിക്കാരന്‍ പറഞ്ഞിട്ട് പട്ടിയെക്കുളിപ്പിച്ചില്ല; പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് എസ്.പി; മണിക്കൂറുകള്‍ക്കകം തിരിച്ചെടുത്ത് വിവാദമൊഴിവാക്കി ഐ.ജി.

    തിരുവനന്തപുരം: വീട്ടിലെ പട്ടിയെ കുളിപ്പിക്കാത്തതിന് എസ്.പി പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തെന്ന് ആക്ഷേപം. തന്റെ ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്ത ടെലികമ്യൂണിക്കേഷന്‍സ് എസ് പി നവനീത് ശര്‍മയ്ക്കെതിരേയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. ആളില്ലാത്ത സമയം വീട്ടില്‍ കയറിയെന്ന പേരില്‍ ഇന്നലെ രാവിലെയാണ് ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തത്. വീട്ടില്‍ അതിക്രമിച്ച് കയറി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന് എസ്.ഐയില്‍ നിന്ന് റിപ്പോര്‍ട്ട് എഴുതി വാങ്ങിയ ശേഷമാണ് എസ്.പി ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, നവനീത് ശര്‍മ്മയുടെ വീട്ടിലെ ഉത്തരേന്ത്യക്കാരനായ ജോലിക്കാരന്‍ വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ആകാശിനോട് ആവശ്യപ്പെട്ടുവെന്നും അതിന് ഗണ്‍മാന്‍ തയ്യാറായില്ലെന്നും ഇതിന്റെ പ്രതികാരമാണ് സസ്‌പെന്‍ഷന്‍ എന്നും പോലീസുകാര്‍ക്കിടയില്‍ ആരോപണ ഉയര്‍ന്നു. ഇത് വിവാദമാകുകയും ഡിജിപിക്ക് മുന്നില്‍ പരാതിയായി എത്തുകയും ചെയ്തു. നടപടി ചര്‍ച്ചയായതോടെ സംഭവമറിഞ്ഞ പോലീസ് ആസ്ഥാനത്തെ ഐ.ജി. അനൂപ് കുരുവിള ജോണ്‍ അടിയന്തരമായി ഇടപെട്ട് വിവാദം ആളിപ്പടരാതെ തണുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് എസ്പി നവനീത് ശര്‍മയുടെ നടപടി റദ്ദാക്കിയ ഐ.ജി അനൂപ് കുരുവിള, സസ്പെന്‍ഷനിലായ പൊലീസുകാരനെ ഇന്നലെത്തന്നെ…

    Read More »
  • Local

    സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ സിൻസി പി. അസീസ് മരിച്ചു

    പത്തനംതിട്ടയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന പൊലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സി.പി.ഒ കുളനട തണങ്ങാട്ടിൽ സിൻസി പി. അസീസാ(35)ണ് മരിച്ചത്. കഴിഞ്ഞ 11 ന് വൈകിട്ട് മൂന്നരയോടെ മെഴുവേലിയിൽ കുറിയാനിപ്പള്ളി കിടങ്ങന്നൂർ റോഡിൽ കീർത്തി സ്‌കൂട്ടർ വർക്ക്ഷോപ്പിന് സമീപം സിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിൻസിക്ക് രക്തം ധാരാളം നഷ്ടപ്പെട്ടു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം. അപകടം പറ്റി വഴിയിൽ കിടന്ന സിൻസിയെ ആശുപത്രിയിലെത്തിക്കാനും വൈകി. ഇലവുംതിട്ട പൊലീസ സ്റ്റേഷനിൽ നിന്നും പൊലീസുകാരെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റയത്. ഇതിനോടകം രക്തം ഒരു പാട് വാർന്നു പോവുകയും രക്തസമ്മർദം ക്രമാതീതമായി താഴുകയും ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും സെൽഫ് ഡിഫൻസ് പരിശീലനം നൽകുന്ന ചുമതല (മാസ്റ്റർ ട്രെയിനർ ,വിമൻ സെൽഫ് ഡിഫൻസ് ) ആയിരുന്നു സിൻസിക്ക്.

    Read More »
  • Kerala

    തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടി എല്‍.ഡി.എഫ്

    തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ എൽഡിഎഫിന് വിജയം. എട്ട് വാർഡുകൾ യുഡിഎഫ് നേടി. ഒരു സീറ്റ് ബിജെപി നിലനിർത്തി. 20 വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് തൃത്താല കുമ്പിടി, പാലമേൽ എരുമക്കുഴി, കാണക്കാരി, കുറുമുള്ളൂർ, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെർവാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മൽ വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത് തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടൻമേട് അച്ചൻകാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട് വാർഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. മലപ്പുറം നഗരസഭയിലെ ഒന്നാം വാര്‍ഡ്, കോട്ടയം കുറുമുള്ളൂരിലെ പതിമൂന്നാം വാര്‍ഡ്, തിക്കോടി പഞ്ചായത്തിലെ പള്ളിക്കര സൗത്ത്, മലപ്പുറം നഗരസഭ ഒന്നാം വാര്‍ഡ് എന്നിവ എല്‍ഡിഎഫ് നിലനിര്‍ത്തി. കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ വിജയിച്ചു. വണ്ടന്മേട് ഗ്രാമപഞ്ചായത്ത് 11-വാർഡിൽ. യുഡിഎഫ് സ്ഥാനാർഥി സൂസൻ ജേക്കബ് ചിറയിൽ (കൊച്ചുമോൾ കുഴികണ്ടത്തിൽ ) 141…

    Read More »
  • Local

    പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു, വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉങ്ങാന്‍ കിടന്ന തലയോലപ്പറമ്പ് സ്വദേശിനി ജിൻസിയാണ് ജീവനൊടുക്കിയത്

        തലയോലപ്പറമ്പ് കുഴിക്കാട്ടിൽ കുഞ്ഞുമോൻ- മോളി ദമ്പതികളുടെ മകൾ ജിൻസി പുഴയിൽ ചാടി ജീവനൊടുക്കി. വെട്ടിക്കാട്ട് മുക്ക് പാലത്തിൽ മുകളിൽ നിന്നും മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു. ഇന്നലെ അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. തിരുവനന്തപുരം നവോദയ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ ആണ് സംഭവം. സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം, ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരെയും അറിയിക്കാതെ പുറത്തേക്ക് പോയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടം കഴിഞ്ഞു തിരിച്ചെത്തിയ ഓട്ടോ ഡ്രൈവർ കണ്ടിരുന്നു. പിന്നാലെ ഓടി എത്തി വിളിച്ചെങ്കിലും കുട്ടി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് വൈക്കം ഫയർസ്റ്റേഷനിൽ നിന്നുള്ള അഞ്ച് യൂണിറ്റ് സംഘം എത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം പുലർച്ചെ 2.30 യോടെ കണ്ടെത്തുകയായിരുന്നു. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ…

    Read More »
  • NEWS

    മുളക് പൊടി ചുമപ്പിക്കുന്നത്  തുണികൾക്ക് നിറം നൽകുന്ന സുഡാൻ ചേർത്ത് 

    പത്തനംതിട്ട: കേരളത്തിൽ ഉൾപ്പടെ വിൽപ്പന നടത്തുന്ന ഇരുപതിൽപ്പരം കമ്പനികളുടെ മുളകുപൊടിയിൽ നിറം വർദ്ധിപ്പിക്കാൻ ചേർക്കുന്നത് തുണികൾക്ക് നിറം പകരാൻ ഉപയോഗിക്കുന്ന സുഡാൻ റെഡ്.ചെന്നൈ ഫുഡ് അനലൈസിസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മഞ്ഞൾപ്പൊടിയുടെ നിറവും തൂക്കവും വർദ്ധിപ്പിക്കാൻ ലെസ്‌ക്രോമേറ്റ് ആണ് കലർത്തുന്നത്.ഇത് ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം,തലവേദന, തളർച്ച,പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. ഈ കമ്പനികളുടെ ഉത്പന്നങ്ങൾ എല്ലാം തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് കേരളത്തിലാണ്.എന്നാൽ ഇവിടുത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതൊന്നും അറിഞ്ഞമട്ടില്ല. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകളായ അനിലിയൻ ക്ലോറൈഡ് ടെസ്റ്റ്, ലെസ്‌ക്രോമേറ്റ് ടെസ്റ്റ്, സ്റ്റാർച്ച് ടെസ്റ്റ്, ബോഡിൻസ് ടെസ്റ്റ് എന്നിവ പോലും പലപ്പോഴും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇവിടെ നടത്താറില്ല എന്നതാണ് വാസ്തവം. അഗ് മാർക്കിന്റെ കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ ലാബിൽ പരിശോധനാ സൗകര്യമുണ്ട്.റീജിയണൽ ലാബിൽ പണമടച്ച് അപേക്ഷ നൽകിയാൽ വിശദമായ പരിശോധന നടത്താനാകും.പക്ഷെ നമ്മുടെ…

    Read More »
  • Kerala

    പ്രചരണങ്ങൾ അടിസ്ഥാന രഹിതം; കെഎസ്ആർടിസി – സ്വിഫ്റ്റിൽ വരുമാന വർദ്ധനവ്

    തിരുവനന്തപുരം; എറണാകുളം- കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതം. ഈ റൂട്ടിൽ കെഎസ്ആർടിസി- സ്വിഫ്റ്റ് ഡീലക്സ് ബസുകളാണ് സർവ്വീസ് നടത്തുന്നത്. ഡീലക്സ് ബസുകളിൽ സീറ്റിം​ഗ് കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. ഈ സർവ്വീസുകളിൽ യാത്രക്കാരെ നിർത്തി സർവ്വീസ് നടത്താറില്ല. അത് കൊണ്ട് സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചാണ് വരുമാനം ലഭിക്കുന്നത്. സൂപ്പർ ഫാസ്റ്റ് ബസുകളിൽ സീറ്റുകളുടെ എണ്ണം കൂടുതലാണ്, കൂടാതെ ചില സമയത്ത് സീറ്റിം​ഗ് കപ്പാസിറ്റിയെക്കാൾ യാത്രക്കാരും ഉണ്ടാകാറുണ്ട്. അതിന് അനുസരിച്ചുള്ള വരുമാനമാണ് സൂപ്പർ ഫാസ്റ്റുകളിൽ നിന്നും ലഭിക്കുന്നത്. സാധാരണ ജൂൺ മാസത്തിലെ മഴക്കാലത്ത് യാത്രക്കാർ കുറവുമാണ് . അതും വരുമാനത്തിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. കെഎസ്ആർടിസി – സ്വിഫ്റ്റിൽ സുഖകരമായ യാത്ര ആയത് കൊണ്ട് ദീർഘ ദൂര യാത്രയ്ക്ക് വേണ്ടി കൂടുതൽ പേരും ഈ സർവ്വീസുകളെ തിരഞ്ഞെടുക്കുന്നുണ്ട്. ഏപ്രിൽ 11 ന് സർവ്വീസ് തുടങ്ങിയ അന്ന് മുതൽ ഏപ്രിൽ…

    Read More »
Back to top button
error: