NEWS

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

വടകര :പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവന്‍ (40) ആണ് മരിച്ചത്.
വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ഇയാളെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച ശേഷം സ്റ്റേഷന്‍ പരിസരത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സജീവനെ പൊലീസ് മര്‍ദ്ദിച്ചതായും പൊലീസ് മര്‍ദ്ദനമേറ്റാണ് മരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.അതേസമയം ചോദ്യം ചെയ്തശേഷം തങ്ങൾ വിട്ടയച്ചുവെന്നും അതിനുശേഷമാണ് കുഴഞ്ഞുവീണതെന്നും പൊലീസ് പറഞ്ഞു. സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്‍മോര്‍ട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാകൂ.

Back to top button
error: