Month: July 2022
-
Crime
സ്കൂളിൽ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘത്തിന്റെ അക്രമത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ ജില്ലയിലെ കണ്ണവം യു.പി.സ്കൂളിൽ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിന്റെ മർദ്ദനത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ (11), പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് (11) എന്നിവരെ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ സ്കൂളിൽ എത്തിയപ്പോഴാണ് സംഭവം. സ്‌കൂളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു . സ്കൂളിൻ്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് അക്രമികൾ സ്കൂളിനുള്ളിൽ കയറിയത്. മറ്റ് വിദ്യാർഥികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ വെച്ചാണ് സംഘം വിദ്യാർഥികളെ മർദ്ദിച്ചത്. മർദ്ദനമേറ്റ ഒരു വിദ്യാർഥി അവശനായി തളർന്ന് നിലം പതിക്കുകയും ചെയ്തു. മർദ്ദനത്തെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കഴുത്തിന് മുകളിൽ തല കാണില്ലന്നും നാലംഗ സംഘം ഭീഷണിപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിളിച്ച് വരുത്തിയതിന് ശേഷമാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. കണ്ണവം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ എം. സജിത്തിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More » -
NEWS
വർഗ്ഗീയ കലാപത്തിന് ശ്രമം; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ
മംഗളൂരു:മുസ്ലീം പേരിൽ സാമൂഹമാധ്യമങ്ങളിലുടെ ഹിന്ദു ദൈവങ്ങളെ അവഹേളിച്ച ഹിന്ദു യുവാവ് അറസ്‌റ്റിലായതോടെ കര്‍ണാടകത്തില്‍ വര്‍ഗീയ സംഘർഷമുണ്ടാക്കാനുള്ള സംഘപരിവാർ നീക്കം പൊളിഞ്ഞു. കൊടവ സമുദായത്തിൽപ്പെട്ടവർ ആരാധിക്കുന്ന കാവേരി ദേവിയേയും സമുദായത്തില്‍പെട്ട സ്‌ത്രീകളെയും അധിക്ഷേപിച്ചായിരുന്നു പോസ്റ്റ്. കർണാടക കുടക് ജില്ലയിലെ വിരാജ്‌പേട്ടയിലുള്ള ബിജെപി പ്രാദേശിക നേതാവ് പൊന്നപ്പയുടെ മകൻ ദിവിൻ ദേവയ്യയാണ് സംഭവത്തിൽ അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് ലോക്കൽ പൊലീസ് ഇയാളെ കണ്ടെത്തിയത്.ഈ പോസ്റ്റിന്റെ പേരിൽ വിവധയിടങ്ങളിൽ സംഘർഷമുണ്ടാക്കാൻ സംഘപരിവാറുകാർ ശ്രമിച്ചിരുന്നു. ബന്ദും പ്രഖ്യാപിച്ചു. അറസ്റ്റുണ്ടായതോടെ വിശ്വഹിന്ദു പരിഷത് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ബന്ദിൽനിന്ന് പിന്മാറിയിട്ടുണ്ട്.
Read More » -
NEWS
നഴ്സിംഗ് – പാരാമെഡിക്കൽ ബിരുദ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഓഗസ്റ്റ് 20
തിരുവനന്തപുരം:കേരളത്തിലെ വിവിധ സര്‍ക്കാര്‍ – സ്വാശ്രയ കോളേജുകളിലെ നഴ്സിംഗ്-പാരാമെഡിക്കൽ ബിരുദപ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എല്‍.ബി.എസ്. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നേതൃത്വത്തിലാണ് പ്രവേശം നടക്കുക. നഴ്സിങ്ങിനു പുറമെ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനനടപടികളും എല്‍.ബി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. സ്വാഭാവികമായും പട്ടികജാതി/പട്ടിക വര്‍ഗ്ഗം/ ഭിന്നശേഷി/ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ തുടങ്ങിയ സംവരണാനുകൂല്യമുള്ളവര്‍ ആവശ്യമായ സര്‍ട്ടിഫിക്കേറ്റുകള്‍ വാങ്ങിവെയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കേറ്റുകളും വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണ് . വിവിധ പ്രോഗ്രാമുകള്‍ 1. ബി.എസ്‌സി. നഴ്‌സിംഗ് 2. ബി.എസ്‌സി എം.എല്‍.റ്റി 3. ബി.എസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി 4. ബി.എസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി 5. ബി.എസ്‌സി ഒപ്‌റ്റോമെട്രി 6. ബി.പി.റ്റി. 7. ബി.എ.എസ്സ്.എല്‍.പി. 8. ബി.സി.വി.റ്റി. 9. ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി 10. ബി.എസ്‌സി ഒക്യൂപേഷണല്‍ തെറാപ്പി 11. ബി.എസ്‌സി മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജി 12. ബി.എസ്‌സി മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്‌നോളജി…
Read More » -
NEWS
ഭിന്നശേഷിക്കാരായ ലോട്ടറി വിൽപ്പനക്കാരെപ്പോലും വെറുതെ വിടാത്ത ജനങ്ങൾ
കോട്ടയം: അരച്ചാൺ വയർ നിറയ്ക്കാൻ കിലോമീറ്ററുകൾ നടന്നും രാവിലെ മുതൽ വൈകുന്നേരം വരെ റോഡരികിൽ ഒരേ നിൽപ്പ് നിന്നും ലോട്ടറി കച്ചവടം നടത്തുന്ന പാവങ്ങളെ പോലും പറ്റിച്ച് ലോട്ടറിയുമായി കടന്നുകളയുന്നവരുടെ എണ്ണം കേരളത്തിൽ പെരുകുന്നു. നിത്യേനയെന്നവണ്ണം കേരളത്തിന്റെ തെരുവിൽ നിരവധി പേരാണ് ഇങ്ങനെ പറ്റിക്കപ്പെടുന്നത്.അംഗവൈകല്യം സംഭവിച്ചവരെയും സ്ത്രീകളെയുമാണ് ഇത്തരക്കാർ കൂടുതലും പറ്റിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്. കറുകച്ചാൽ –മണിമല റോഡിലെ മാണിക്കുളത്ത് ആഞ്ഞിലിമരത്തിന്റെ ചുവട്ടിൽ ക്രച്ചസിന്റെ സഹായത്താൽ ലോട്ടറിക്കച്ചവടം നടത്തുന്ന പത്തനാട് സ്വദേശി മനോജ് ചന്ദ്രൻ എന്നയാളെയാണ് ബൈക്കിൽ എത്തിയ ഒരാൾ കബളിപ്പിച്ച് ഫുൾ സെറ്റ് (25) ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്.അതും പ്രായമായ ഒരാൾ.സംഭവത്തെപ്പറ്റി മനോജ് പറയുന്നതിങ്ങനെ: ‘രാവിലെ വന്ന് കച്ചവടം തുടങ്ങി 9 മണിയായപ്പോൾ പ്രായമായ ഒരാൾ വന്ന് ഒരു ടിക്കറ്റെടുത്തു.കുറച്ചു നേരം ടിക്കറ്റുകൾ നോക്കിയ ശേഷം നമ്പർ നോക്കാനായി ബണ്ടിൽ ചോദിച്ചു. എല്ലാവരും ഇത്തരത്തിൽ ചോദിക്കുന്നത് പതിവായതിനാൽ ഇയാൾക്കും കൊടുത്തു. കുറച്ചു സമയം ടിക്കറ്റ് പരിശോധിച്ച ശേഷം അടുത്ത് ആരുമില്ലെന്നു…
Read More » -
Kerala
അപൂർവ്വ കാഴ്ചകളുടെ ഉത്സവവുമായി ‘തുമ്പൂർമുഴി’ മഴയാത്ര ഇന്ന് മുതൽ
അതിരപ്പിളളി വാഴച്ചാൽ തുമ്പൂർമുഴി ഡി.എം.സി യുടെ മൺസൂൺ ട്രിപ്പ് മഴയാത്ര ഇന്ന് പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു തുമ്പൂർമുഴി യാത്ര. രാവിലെ 8 മണിക്ക് ചാലക്കുടി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ നിന്ന് ആരംഭിച്ച് വൈകീട്ട് 7.30ന് അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തുമ്പൂർമുഴി ബട്ടർ ഫ്ലൈ ഗാർഡൻ അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽകുത്ത്, ലോവർ ഷോളയാർ ഡാം എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് മഴയാത്രയിലൂടെ ലഭിക്കുന്നത്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ഭക്ഷണം, കരിപ്പെട്ടി കാപ്പി എന്നിവയും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് 1500 രൂപയാണ് ചാർജ്. യാത്രക്കായി മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്കിങ്ങിന് 9497069888, 0480 2769888 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. മഴയാത്രയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ ഇന്ന് രാവിലെ നിർവഹിക്കും.
Read More » -
India
‘അയ്യപ്പനും കോശിയും’ അവാർഡ് നേടുമോ…? 68–ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 68–ാമത് ദേശീയ പുരസ്കാരങ്ങളാണ് വൈകിട്ട് 4ന് പ്രഖ്യാപിക്കുന്നത്. മികച്ച നടിയായി അപർണ ബാലമുരളി പരിഗണനയിലുണ്ട്. മികച്ച നടനായി അജയ് ദേവഗണും, സൂര്യയും, സാധ്യത പട്ടികയിൽ ഉണ്ടെന്നാണ് സൂചന. ഫഹദ് ഫാസിൽ, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെയും മികച്ച നടന്മാരുടെ നിരയിൽ പരിഗണിച്ചിരുന്നു. മികച്ച മലയാളം സിനിമയുടെ സാധ്യത പട്ടികയിൽ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ ഉണ്ട്. കഴിഞ്ഞ വർഷം പ്രിയദർശനും മോഹൻ ലാലും ഒന്നിച്ച ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ മൂന്ന് അവാർഡുകൾ നേടിയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിനാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്. പ്രിയദർശന്‍റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിഷ്വൽ ഇഫക്ട്സ് ദേശീയ പുരസ്കാരവും വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം സുജിത് സുധാകരനും വി സായിയും കരസ്ഥമാക്കി. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ‘ഹെലൻ’ രണ്ട് അവാർഡുകൾ നേടി എന്നതാണ് മറ്റൊരു നേട്ടം. മാത്തുക്കുട്ടി സേവ്യർ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം…
Read More » -
Kerala
പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് ഒരുങ്ങി തൃക്കുന്നപ്പുഴ
ഹരിപ്പാട്: തൃക്കുന്നപ്പുഴ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് ഒരുക്കം തുടങ്ങി. 28 നാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും. ഹരിപ്പാട്, മാവേലിക്കര, കായംകുളം, ചെങ്ങന്നൂര്‍, എടത്വ എന്നിവിടങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പെടുത്തും. ബലിതര്‍പ്പണ സൗകര്യാര്‍ഥം തൃക്കുന്നപ്പുഴ കടല്‍ത്തീരത്ത് നാല്‍പതിലധികം പുരോഹിതര്‍ക്ക് പ്രത്യേക ഷെഡുകള്‍ നിര്‍മിക്കും. ബലിതര്‍പ്പണം കഴിഞ്ഞു വരുന്ന ഭക്തര്‍ക്ക് പിതൃപൂജ, തിലഹവനം എന്നീ വഴിപാടുകള്‍ നടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു ലക്ഷം പേരെങ്കിലും ബലിതര്‍പ്പണത്തിന് എത്തുമെന്നാണ് പ്രതീക്ഷ. കര്‍മികളായി എത്തുന്നവരുടെ ആധാര്‍ കാര്‍ഡ്, പൗരോഹിത്യത്തിന് അര്‍ഹത നിശ്ചയിക്കുന്ന രേഖകള്‍, സെക്യുരിറ്റി തുക 5,000 രൂപ ഉള്‍പ്പെടെ 27 ന് വൈകിട്ട് അഞ്ചിന് മുമ്പ് ദേവസ്വം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്റ് ഉദയഭാനു, സെക്രട്ടറി എസ്.സുഗുണാനന്ദന്‍, വൈസ് പ്രസിഡന്റ് കെ. സുധാകരന്‍നായര്‍, ട്രഷറര്‍ എം. രഘുവരന്‍, ജോ. സെക്രട്ടറി എം. സത്യനേശന്‍ എന്നിവര്‍ അറിയിച്ചു.
Read More » -
Crime
മദ്യലഹരിയില്‍ ഭാര്യയെ കഴുത്തില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിച്ച ”റോക്കി ഭായി” അറസ്റ്റില്‍
കട്ടപ്പന: മദ്യലഹരിയില്‍ ഭാര്യയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് (ഉണ്ണി-27) ആണ് അറസ്റ്റിലായത്. കൈയില്‍ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് മുഖത്ത് ഉള്‍പ്പെടെ മര്‍ദിച്ചതിനാല്‍ ഭാര്യക്ക് സാരമായി പരുക്കേറ്റു. ജെ.സി.ബി. ഉടമയും ഡ്രൈവറുമായ ഇയാള്‍ കെ.ജി.എഫ്. സിനിമയിലെ റോക്കി ഭായിയാണ് താന്‍ എന്നു പറഞ്ഞാണ് മര്‍ദിച്ചതെന്ന് ഭാര്യ വണ്ടന്‍മേട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദനവിവരം അറിഞ്ഞെത്തിയ ഭാര്യയുടെ പിതാവിന്റെ മുമ്പില്‍വച്ചും ഇയാള്‍ യുവതിയെ മര്‍ദിച്ചതായി പരാതിയുണ്ട്. കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. 19 ന് ആയിരുന്നു സംഭവം. ഇയാള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
ഗള്‍ഫ് കറന്‍സികളുടെ മൂല്യം സര്‍വകാല റെക്കോര്‍ഡില്‍; രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്തി പ്രവാസികള്‍
ദുബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുമ്പോള്‍ ഗള്‍ഫ് കറന്‍സികളുടെ മൂല്യവും സര്‍വകാല റെക്കോര്‍ഡിലാണ്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 80 കടന്ന ഇന്ത്യന്‍ രൂപ പിന്നീട് നില അല്‍പം മെച്ചപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 79.86 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. വായ്‍പകള്‍ അടച്ചുതീര്‍ക്കാനുള്ളവര്‍ക്കും വിവിധ വായ്‍പകളുടെ ഇ.എം.ഐ അടയ്ക്കാനുള്ളവര്‍ക്കുമൊക്കെയാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ഗുണം ചെയ്യുന്നത്. ഇന്ത്യന്‍ കറന്‍സിക്കൊപ്പം പാകിസ്ഥാന്‍ കറന്‍സിയും വന്‍ ഇടിവ് നേരിടുന്നതിനാല്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പാകിസ്ഥാനികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് പണമിടപാട് സ്ഥാപനങ്ങള്‍ പറയുന്നു. ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയുമാണ് രൂപയുടെ മൂല്യത്തെ തളർത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വിദേശ നിക്ഷേപം വലിയ തോതിൽ പിൻവലിഞ്ഞതും രൂപയെ കുറച്ചുകാലമായി സമ്മർദ്ദത്തിലാക്കുന്നു. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു. യുഎഇ ദിര്‍ഹത്തിന് ഇന്ന് 21.74…
Read More » -
Business
ഒടുവില്‍ എത്തി… നത്തിംഗ് ഫോണ്‍ 1 വില്‍പ്പനയ്ക്ക്; ഓഫറുകള്‍ ഇങ്ങനെ
ദില്ലി: നത്തിംഗ് ഫോൺ 1 ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. വൈകുന്നേരം ഏഴ് മണിക്കാണ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്. ലണ്ടൻ ആസ്ഥാനമായുള്ള നത്തിംഗ് ഫോൺ 1 (Nothing Phone 1) കമ്പനിയുടെ ആദ്യ സ്മാർട്ട്‌ഫോണാണിത്. 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, 120Hz പുതുക്കൽ നിരക്ക്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G+ SoC, 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,500mAh ബാറ്ററി എന്നിവയുമായാണ് ഇത് വന്നിരിക്കുന്നത്. ഫോൺ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത് ഫ്ലിപ്കാർട്ട് വഴിയാണ്.നേരത്തെ പ്രീ ഓർഡർ സംവിധാനം വഴി ഫോൺ ബുക്കിങ് ആരംഭിച്ചിരുന്നു. നത്തിങ് ഫോൺ 1-ന്റെ അടിസ്ഥാന മോഡലായ എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് ഉള്ള പതിപ്പിന് 4 35,999 രൂപയാണ് വില. ഓഫർ രണ്ടു ശതമാനം കുറച്ചതോടെ 34,999 രൂപയ്ക്കാണ് ഫോൺ ലഭിക്കുന്നത്. ടോപ്പ് വേരിയന്റായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 37,999 രൂപയാണ് ഓഫർവില. ആപ്പിളിന്റെ…
Read More »