Month: July 2022
-
NEWS
ഖത്തറില്‍ ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചു
ദോഹ: ഖത്തറില്‍ ആദ്യ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്. ഇയാളെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നതെന്നും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ തിരിച്ചറിഞ്ഞ് ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസത്തേക്ക് നിരീക്ഷിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗം വേഗത്തില്‍ തിരിച്ചറിയാനും നിയന്ത്രിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. രോഗ നിര്‍ണയത്തിന് ദേശീയ ലബോറട്ടറികള്‍ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. മങ്കി പോക്സ് സംബന്ധിച്ച സംശയങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സൗദി അറേബ്യയിലും മങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം സംബന്ധിച്ച് മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും നിരീക്ഷിക്കുകയാണ്. രാജ്യത്തുള്ള എല്ലാവരും പ്രത്യേകിച്ചും യാത്രകളില്‍ കര്‍ശനമായ ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍…
Read More » -
India
നമ്പര്‍ പ്ലേറ്റില്‍ ജാതിപ്പേര് എഴുതി നഗരത്തില്‍ കറങ്ങിയ യുവാക്കള്‍ അറസ്റ്റില്‍
ദില്ലി: നമ്പര്‍ പ്ലേറ്റില്‍ ജാതിപ്പേര് എഴുതി നഗരത്തില്‍ കറങ്ങിയ സഹോദരങ്ങള്‍ പിടിയില്‍. ദീപക് എന്നയുവാവും ഇയാളുടെ സഹോദരനുമാണ് പിടിയിലായത്. കാറിന്റെയും ബൈക്കിന്റെയും നമ്പര്‍ പ്ലേറ്റിലാണ് ഇരുവരും ജാതിപ്പേര് എഴുതിയത്. രണ്ടുപേരില്‍ നിന്നും 70000 രൂപ പിഴയും ഈടാക്കി. ദില്ലി യമുനാനഗറിലാണ് സംഭവം. ജാതിപ്പേര് എഴുതിയ വാഹനത്തില്‍ ഇരുവരും കറങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നമ്പര്‍ പ്ലേറ്റിലെ നമ്പറിന് പകരം പ്രജാപതി എന്നെഴുതിയും ഹുക്കയുടെ സ്റ്റിക്കര്‍ പതിക്കുകയും ചെയ്ത ശേഷം വാഹനങ്ങളുമായി നഗരത്തിലിറങ്ങി റോന്തുചുറ്റുകയായിരുന്നു ഇരുവരുടെയും പ്രധാന പരിപാടി. രണ്ട് വാഹനങ്ങളുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നഗരത്തില്‍ കറങ്ങിനടന്ന സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ദുര്‍ഗ ഗാര്‍ഡനില്‍ നിന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാറിന് പിഴയായി 40,500 രൂപയും ബൈക്കിന് പിഴയായി 28,500 രൂപയും ഇവരില്‍നിന്ന് ഈടാക്കി.
Read More » -
Kerala
പൂര്‍ണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ജില്ല ആശുപത്രിയുടെ ബാത്ത്റൂം കഴുകിച്ചതായി പരാതി, നിലമ്പൂരിലാണ് സംഭവം
നിലമ്പൂർ ജില്ലാശുപത്രിയിൽ പൂര്‍ണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്റൂം കഴുകിച്ചെന്ന് പരാതി. മറ്റാരോ ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കാതെ പോയി. ഈ യുവതിയാണ് അതെന്ന് ആരോപിച്ചാണ് ക്രൂരത കാട്ടിയത്. പൂർണ്ണ ഗർഭിണിയുടെ ഗ്ലൂക്കോസ് അഴിച്ചു വയ്പ്പിച്ചതിന് ശേഷമാണ് ബാത്ത്റൂം വൃത്തിയാക്കിപ്പിച്ചത്. ഈ മാസം ഇരുപതിനാണ് ആസാം സ്വദേശിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗര്‍ഭിണികളുടെ വാര്‍ഡിലെ ബാത്ത്റൂം ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഈ യുവതിയാണ് അതെന്നും ആരോപിച്ചാണ് ആശുപത്രി ജീവനക്കാര്‍ യുവതിയെ കൊണ്ട് തന്നെ ടോയ്ലറ്റ് പൂര്‍ണമായി ശുചിയാക്കിപ്പിച്ചത്. നാളെയാണ് യുവതിയുടെ പ്രസവതീയതി. ആസാം സ്വദേശികളായ യുവതിക്കും കൂട്ടിരിപ്പുകാരിയായ അമ്മയും തങ്ങളല്ല ഇതു ചെയ്തതെന്ന് പറഞ്ഞെങ്കിലും ആശുപത്രി ജീവനക്കാര്‍ കേട്ടില്ല. ഇതോടെ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ അമ്മ വിവരം അറിയിച്ചു. ഈ സ്ത്രീയുടെ കരച്ചിൽ കേട്ട് മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലമ്പൂരിലെ ഒരു കോഴിഫാമിൽ ജോലി ചെയ്യുന്നവരാണ് ഈ കുടുംബം.
Read More » -
Kerala
തീറ്റിച്ച് കൊല്ലും; പരിശോധനയില്‍ പിടിച്ചെടുത്തത് മൂന്ന് മാസം പഴക്കമുള്ള മീന്‍
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മൂന്ന് മാസം പഴക്കമുള്ള മീന്‍ കണ്ടെത്തി. നഗരത്തിലെ ഡെയ്‌ലി ഫ്രഷ് മീന്‍ കടയില്‍ നിന്നാണ് മൂന്ന് മാസം പഴക്കമുള്ള മീന്‍ കണ്ടെത്തിയത്. നഗരത്തിലെ പതിനഞ്ചോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പഥാര്‍ത്ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് വ്യാപാരികളും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്‌ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മത്സ്യ’, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ ജാഗറി’ എന്നിവ ആവിഷ്‌ക്കരിച്ച് സര്‍ക്കാര്‍ പരിശോധനകള്‍ ശക്തമാക്കുമ്പോഴും പഴകിയ ഭക്ഷണവും മത്സ്യവും മാംസവും വില്‍ക്കുന്നത് നിര്‍ബാധം തുടരുകയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാതെ പിഴയൊടുക്കി രക്ഷപ്പെടാന്‍ അനുവദിക്കുന്നതാണ് ഇതിന് ഇടയാക്കുന്നതെന്നാണ് ജനങ്ങളുടെ ആക്ഷേപം. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വെളിച്ചെണ്ണ, കറി…
Read More » -
India
ദേശീയ ചലച്ചിത്ര പുരസ്‌കാരം: അപര്‍ണ മികച്ച നടി, സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്‍, ബിജു മേനോന്‍ സഹനടന്‍, ലക്ഷ്മിപ്രിയ സഹനടി, സച്ചി സംവിധായകന്‍, ഗായിക നഞ്ചമ്മ
ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്മാര്‍. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച സഹനടനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അന്തരിച്ച സംവിധായകന്‍ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഈ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്വന്തമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് ജൂറി നിര്‍ദ്ദേശം. തിങ്കളാഴ്ച നിശ്ചയം…
Read More » -
Kerala
മേപ്പാടിയിലെ ബേക്കറി ഉടമ ഷിജുവിൻ്റെ ആത്മഹത്യ, പണമിടപാടുകാരായ 2 പേർ അറസ്റ്റിൽ
വയനാട് മേപ്പാടിയിലെ ബേക്കറി ഉടമ ഷിജു ബ്ലേഡ് ഇടപാടിൽ കുടുങ്ങി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് പോലിസ് നടത്തിയ റെയ്ഡിൽ രണ്ട് പേർ അറസ്റ്റിലായി. നെല്ലിമുണ്ട ഓർക്കാട്ടേരി വീട്ടിൽ ഹുമയൂൺ കബീർ എന്ന ബാബു,കോട്ടപ്പാടി എരുമക്കൊല്ലി പ്രജു നിവാസില്‍ ശിവന്‍ എന്നിവരാണ് പിടിയിലായത്. അമിത പലിശക്ക് കടം കൊടുക്കുന്നവരാണ് ഇരുവരും. ജൂലൈ 12 നാണ് മേപ്പാടിയിലെ കെ.എസ് ബേക്കറി ഉടമയായ ഷിജു കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചത്. ബ്ലേഡ് മാഫിയയുടെ നിരന്തരമായ വേട്ടയാടലാണ് ഷിജുവിന്റെ ജീവനെടുത്തതെന്ന് കുടുംബം പരാതി നൽകിയിരുന്നു. ലോക്ഡൗണിലുണ്ടായ കടബാധ്യത തീര്‍ക്കാന്‍ വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ നിരന്തരം ഭീഷിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ രമ്യ പറഞ്ഞു. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്ന ഷിജു ലോക്ഡൗണില്‍ നഷ്ടം നേരിട്ടതോടെ കൊള്ള പലിശയ്ക്ക് ബ്ലേഡുകാരിൽ നിന്ന് പണം കടം വാങ്ങി. തിരിച്ചടവ് മുടങ്ങിയതോടെ വീട്ടിലും കടയിലും എത്തി ബ്ലേഡുകാര്‍ ഷിജുവിനെ ഭീഷണിപ്പെടുത്തി. ഷിജു മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് ഒരുബ്ലേഡുകാരന്‍ ബേക്കറിയില്‍ എത്തി ബഹളമുണ്ടാക്കുകയും കയ്യേറ്റം…
Read More » -
Crime
ഗവ. ഉദ്യോഗസ്ഥയെ രാത്രി വഴിയില്‍ പിന്തുടര്‍ന്ന് കടന്നുപിടിച്ചു: ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഗവണ്‍മെന്റ് ഉദ്യോഗസ്ഥയെ രാത്രി വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. വാമനപുരം പൂവത്തൂര്‍ ഗ്രീഷ്മ ഭവനില്‍ റിജേഷിനെയാണ് (23) വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. എഞ്ചിനീയറിംഗ് കോളേജില്‍ സായാഹ്ന ബാച്ച് വിദ്യാര്‍ത്ഥിനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെയാണ് ഇയാള്‍ ആക്രമിച്ചത്. ബുധനാഴ്ച രാത്രി 9:30നാണ് സംഭവം. ചിതറ സ്വദേശിനിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായ യുവതി വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് വച്ച് ബൈക്കില്‍ എത്തിയ അജ്ഞാതനായ ഒരാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അക്രമിയില്‍ നിന്നും കുതറി മാറിയ യുവതി പോലീസ് ഹെല്‍പ് ലൈന്‍ നമ്പറില്‍ വിവരം അറിയിച്ചു. വിഷമിക്കേണ്ടതില്ല ഉടന്‍ തന്നെ പോലീസ് അവിടെ എത്തുമെന്നും കണ്‍ട്രോള്‍ റൂമില്‍നിന്ന് മറുപടി നല്‍കി. യാത്ര തുടര്‍ന്ന യുവതിയെ വീണ്ടും യുവാവ് പിന്തുടര്‍ന്ന് നിരവധി തവണ അക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയം പരാതിക്കാരിയെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു കിലോമീറ്റര്‍ മാറി കാരേറ്റ് ആറാംതാനത്ത് എന്ന സ്ഥലത്തെത്തിയെന്നും പിന്തുടര്‍ന്ന് എത്തിയ ആളില്‍ നിന്നും…
Read More » -
Kerala
പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പിഐ നേതാക്കള്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗത്വം: മൂന്നാറിലെ മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി; വി.പി.എന്‍. ഉപയോഗിച്ചെന്നും കണ്ടെത്തല്‍
ഇടുക്കി: മൂന്നാറിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പിഐ നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ നടപടിയുമായി കേരളാ പോലീസ്. ആരോപണ വിധേയരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റി. അതേസമയം, പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് പൊലീസ് നിലപാട്. ആ രീതിയിലുള്ള വിവരങ്ങളൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പിഐ നേതാക്കള്‍ അംഗമായ ക്രിയേറ്റീവ് സ്‌പേസ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ശിക്ഷാ നടപടി. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ വിപിഎന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ ഗ്രൂപ്പുകളില്‍ അല്ല തങ്ങള്‍ അംഗങ്ങളായതെന്നും മഹല്ല് കമ്മിറ്റിയുടേതാണ് വാട്‌സാപ്പ് ഗ്രൂപ്പെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഈ ഗ്രൂപ്പില്‍ തങ്ങളെ കൂടാതെ ഒന്‍പത് പൊലീസുകാരും മറ്റു 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും…
Read More » -
Kerala
കെ. സുരേന്ദ്രന്‍ പ്രതിയായ തെരഞ്ഞെടുപ്പ് കോഴക്കേസ്: ബിജെപി നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യപ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ കെ ബാലകൃഷ്ണ ഷെട്ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മൂന്ന് ദിവസത്തെ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ തള്ളിയത്. കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മഞ്ചേശ്വരം കോഴക്കേസില്‍ പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് അഞ്ചാം പ്രതിയായ അഡ്വ കെ ബാലകൃഷ്ണ ഷെട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കോഴ ലഭിച്ചെന്ന് വെളിപ്പെടുത്തല്‍ നടത്തിയ കെ സുന്ദരയെ കേസില്‍ നേരത്തെ കോടതി വിസ്തരിച്ചിരുന്നു. മഞ്ചേശ്വരത്തെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രനു പുറമെ അഞ്ച് പേരെക്കൂടി പ്രതി ചേര്‍ത്തുള്ളതായിരുന്നു ക്രൈംബ്രാഞ്ചിന്റെ…
Read More » -
India
പ്ലസ് വണ്‍ പ്രവേശനം: തിങ്കളാഴ്ച അഞ്ച് മണി വരെ അപേക്ഷിക്കാം; സമയം നീട്ടി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെ നീട്ടി ഹൈക്കോടതി ഉത്തരവിട്ടു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. ഇന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നല്‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. സമയപരിധി നീട്ടാനാവില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. മിക്ക സിബിഎസ്ഇ സ്‌കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ സ്‌കൂളില്‍ പ്ലസ് ടു ഇല്ല എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. സിബിഎസ്ഇ, സംസ്ഥാന സംവിധാനങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ സമയം നീട്ടി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ക്ക് തുടര്‍പഠനം അസാധ്യമാകുമെന്ന് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ വാദിച്ചു. പ്രവേശനത്തിനുളള സമയ പരിധി തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സമയപരിധി ഇനിയും നീട്ടാനാവില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ…
Read More »