Month: July 2022
-
Crime
‘കൊറോണ വരാതിരിക്കാന്‍’ അടിച്ചുഫിറ്റായ ബുദ്ധസന്യാസി പൊലീസ് പിടിയില്‍
ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങ വീണു എന്ന് പറയുംപോലെയാണ് തായ്ലന്‍ഡിലെ ഒരു ബുദ്ധ സന്യാസിയുടെ അവസ്ഥ. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചു എന്നതാണ് കുറ്റം. നിയമം തെറ്റിച്ചതും പോരാ, എങ്ങും കേള്‍ക്കാത്ത ഒരു ന്യായീകരണവും അയാള്‍ പാസ്സാക്കി. ‘കൊറോണ വരാതിരിക്കാന്‍ വിസ്‌കി ബെസ്റ്റാ. അതുകൊണ്ടാണ് താന്‍ അടിച്ചത്’ എന്നായിരുന്നു ഈ ബുദ്ധ സന്യാസിയുടെ വിചിത്ര വാദം. എന്തായാലും ഇപ്പോള്‍ അയാളുടെ കെട്ട് വിട്ടുവെങ്കിലും, ജയിലില്‍ കൊതുകടിയും കൊണ്ട് കിടക്കുകയാണ് ആശാന്‍. മാത്രമല്ല, ബുദ്ധ വിഹാരത്തില്‍ നിന്ന് അയാളെ പുറത്താക്കുകയും ചെയ്തു. ഇതോടെ അയാള്‍ സന്യസി കുപ്പായം എന്നന്നേക്കുമായി അഴിച്ചു വയ്ക്കേണ്ട ഗതിയാണ്. ബുധനാഴ്ച തായ്ലന്‍ഡിലെ മുയാങ് ലോജ് ജില്ലയിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന്് ഫ്രാ തനകോണ്‍ എന്ന ബുദ്ധപുരോഹിതനെ പൊലീസ് പൊക്കിയത്. തായ്ലന്‍ഡിലെ നാ ദിന്‍ ഡാമിലെ ഒരു ബുദ്ധ ക്ഷേത്രത്തിലെ സന്യാസിയായിരുന്നു ഇദ്ദേഹം. 63 കാരനായ സന്യാസി ആളുകളോട് പണം കടം ചോദിച്ച് ബഹളം…
Read More » -
Kerala
കെട്ടിട നമ്പർ ക്രമക്കേട് കണ്ണൂരിലും: നാലിടത്ത് വൻ തിരിമറി, സർക്കാരിന് കോടികളുടെ നഷ്ടമെന്നും വിജിലൻസ്
കണ്ണൂർ: കെട്ടിട നമ്പർ തിരിമറിയിലൂടെ കണ്ണൂരിലും വൻ വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ. നഗരസഭകളിൽ വിജിലൻസ് വിഭാഗം നടത്തിയ റെയിഡിൽ കണ്ടെത്തിയത് വൻ ക്രമക്കേടാണ്. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റികളിലുമാണ് വലിയ ക്രമക്കേട് കണ്ടെത്തിയത്. ബിൽഡിങ്ങ് ടാക്സ് ഇനത്തിലാണ് വെട്ടിപ്പ് നടന്നതെന്ന് വിജിലൻസ് വിഭാഗത്തിൽ നിന്ന് വിവരം ലഭിച്ചു. സർക്കാറിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിജിലൻസ് വിഭാഗം പറഞ്ഞു. കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും വിജിലന്‍സ് ഇന്ന് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലായിരുന്നു പരിശോധന. നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫീസുകളിലുമാണ് പരിശോധന നടന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ‌്റ്റ്‌വെയറിന്‍റെ സഹായത്തോടെയാണ് കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നത്. കെട്ടിട നമ്പര്‍ സംബന്ധമായ അനുമതിയെല്ലാം നല്‍കുന്നത് ഇത് ഉപയോഗിച്ചാണ്. വ്യാജ കെട്ടിടനമ്പര്‍ നല്‍കി…
Read More » -
Kerala
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പുറത്തിറങ്ങി
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോജയിലിൽ നിന്ന് പുറത്തിറങ്ങി. ഇന്ന് രാവിലെയാണ് ആർഷോക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. പരീക്ഷ എഴുതാനായാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 3 വരെയാണ് ഇടക്കാല ജാമ്യം. 50000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. നിയമ പരമായി പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന് ഇപ്പോൾ കോടതി നോക്കുന്നില്ല. എറണാകുളം ജില്ലയിൽ പരീക്ഷ എഴുതാൻ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ.
Read More » -
India
ജനസംഖ്യ നിയന്ത്രിക്കാൻ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് ബിജെപി എംപി
ദില്ലി: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്ന് നടനും ബിജെപി എംപിയുമായ രവി കിഷൻ. നാല് കുട്ടികളുടെ പിതാവാണ് രവി കിഷൻ. ഉത്തർപ്രദേശിലെ ഗോരഖ്പൂർ എംപിയാണ് ഇദ്ദേഹം. മൂന്ന് പെൺകുട്ടികളും ഒരു മകനുമാണ് എംപിക്കുള്ളത്. ജനസംഖ്യ നിയന്ത്രണ ബിൽ കൊണ്ടുവരുമ്പോൾ മാത്രമേ നമുക്ക് വിശ്വഗുരുവാകാൻ കഴിയൂ. ജനസംഖ്യ നിയന്ത്രണത്തിലാക്കുന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ജനസംഖ്യ ഈ രീതിയിൽ വർധിക്കുന്നത് തുടർന്നാൽ രാജ്യത്ത് ജനസംഖ്യാ വിസ്ഫോടനമുണ്ടാകും. ബിൽ അവതരിപ്പിക്കാൻ എന്നെ അനുവദിക്കണമെന്നും എനിക്ക് എന്താണ് പറയാനുള്ളത് കേൾക്കണമെന്നും പ്രതിപക്ഷത്തോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിയമനിർമ്മാണ നടപടികളൊന്നും കേന്ദ്രം പരിഗണിക്കുന്നില്ലെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. ദേശീയ ജനസംഖ്യാ നയം -2000, ദേശീയ ആരോഗ്യ നയം- 2017 എന്നിവയ്ക്ക് അനുസൃതമായി 2045-ഓടെ ജനസംഖ്യ സ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പവാർ പറഞ്ഞു. നാഷണൽ ഫാമിലി ഹെൽത്ത് സർവേ അനുസരിച്ച്…
Read More » -
Kerala
അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടികൂടി
കോട്ടയം: അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടികൂടി. മാടപ്പള്ളി പൂവത്തുംമൂട് കരികണ്ടം റോഡിൽ കേളി ജംഗ്ഷന് സമീപം സ്വകാര്യവ്യക്തിയുടെ ഗോഡൗണിൽ നിന്നുമാണ് അരി പിടികൂടിയത്. രാജപ്പൻ ചെട്ടിയാർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാലിചാക്ക് ഗോഡൗണിൽ ഒളിപ്പിച്ച നിലയിലായിരുന്നു അരി. എഫ്സിഐ മുദ്രയോട് കൂടിയ അരി ചാക്കുകളിലും, പ്ലാസ്റ്റിക് ചാക്കുകലിലേക്ക് മാറ്റി നിറച്ച നിലയിലുമായിയിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന അരി തെങ്ങണയിലെ എൻഎഫ്എസ്ഐ ഗോഡൗണിലേക്ക് മാറ്റി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ജയപ്രകാശ് വി വ്യക്തമാക്കി. രാജപ്പൻ ചെട്ടിയാരുടെ മൊഴി പ്രകാരം ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള വാകത്താനം കാടമുറിയിലെ വിൽഫ്രഡ് ചാക്കോ എന്നയാളുടെ ഉടമസ്ഥയിലുള്ള 89-ാം നമ്പർ റേഷൻകടയിൽ നിന്നുമാണ് അരി ലഭിച്ചതെന്നാണ് സൂചന. തുടർന്ന് ഇവിടെ നടത്തിയ പരിശോധനയിൽ സ്റ്റോക്കിൽ വ്യത്യാസവും ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. കടയുടമയുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനും നടപടിയായി. പരിശോധനത്തിൽ ജില്ലാ സപ്ലൈഓഫീസർക്കൊപ്പം താലൂക്ക് സപ്ലെ ഓഫീസർ ശ്രീലത എൻ ആർ,…
Read More » -
Kerala
മാതൃകയാക്കൂ മാനവരേ കാരുണ്യത്തിൻ്റെ ഈ സന്ദേശം, അറിയുക അഴീക്കോട്ടെ ആളില്ലാക്കട എന്ന ആശയത്തിനു പിന്നിലെ നന്മ
പതിതരെയും പാവങ്ങളെയും നെഞ്ചോടു ചേർക്കാനും അംഗ പരിമിതരെ സഹായിക്കാനും കണ്ണൂരിലെ അഴീക്കോട് ഒരു മാതൃകാ സ്ഥാപനം. വൻകുളത്തുവയലിലെ ജനശക്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ കച്ചവടക്കാരൻ ഇല്ലാത്ത കട. ഈ കടയിൽ കയറി ആരും സാധനങ്ങളെടുത്ത് കൊണ്ടുപോയതായി പരാതിയുയർന്നിട്ടില്ല. പക്ഷേ, ഈ ആളില്ലാക്കടയിലെ പെട്ടിയിൽ വിറ്റുപോകുന്ന സാധനത്തേക്കാളും പണം നിക്ഷേപിക്കാറുണ്ട് എല്ലാവരും. ‘തണൽ മരമായി ജനശക്തി. അതിന്റെ ചില്ലകളാകാൻ നിങ്ങൾ ഓരോരുത്തരും’ കടയിലെ ബോർഡാണിത്. ഈ ആശയം കാരുണ്യം വറ്റാത്ത സമൂഹം ഏറ്റെടുത്തതോടെ പകരംവയ്‌ക്കാനില്ലാത്ത സംരംഭമായി മാറുകയായിരുന്നു ആളില്ലാക്കട. അരയ്‌ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ആശ്രയമൊരുക്കാനാണ് 2019ൽ ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് കച്ചവടക്കാരൻ ഇല്ലാത്ത കട എന്ന സംരംഭത്തിനു തുടക്കം കുറിച്ചത്. ചലനശേഷി നഷ്ടപ്പെട്ട് ജീവിതം ഇരുളിലായവർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ജനശക്തി അംഗങ്ങൾ വീടുകളിൽ പോയി ശേഖരിച്ച് കടയിലെത്തിക്കും. സോപ്പ്, വാഷിങ്ങ് പൗഡർ, പേന, ഫെനോയിൽ, സാനിറ്റൈസർ, കുട, ഡിഷ് വാഷ് ബാർ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് കടയിലുള്ളത്. സാധനങ്ങൾ തെരഞ്ഞെടുത്തശേഷം പണം കടയിൽ…
Read More » -
India
ഭൂമി വിതരണ അഴിമതി: യെദ്യൂരപ്പയ്ക്ക് എതിരേയുള്ള നടപടികള്‍ സ്‌റ്റേ ചെയ്ത് സുപ്രീം കോടതി
ബെംഗളൂരു: ഭൂമി വിതരണ അഴിമതിക്കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് സുപ്രീം കോടതിയില്‍നിന്ന് താല്‍ക്കാലിക ആശ്വാസം. യെദ്യൂരപ്പയ്ക്കെതിരായ ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രീംകോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. കേസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. യെദ്യൂരപ്പ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന 2006-07 കാലത്ത് ഐ.ടി. പാര്‍ക്ക് വികസനത്തിനായി ദേവര ഭീഷനഹള്ളിയിലും ബെലന്ദൂരിലുമുള്ള ഭൂമി അനധികൃതമായി അനുവദിച്ചെന്നായിരുന്നു കേസ്. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ 2013-ല്‍ ആണ് യെദ്യൂരപ്പയ്‌ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍. ചുമത്തിയത്. ഈ കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2020-ല്‍ യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി യെദ്യൂരപ്പയുടെ ഹര്‍ജി നിരസിക്കുകയായിരുന്നു.
Read More » -
Crime
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ജയിലിലേക്ക് മാറ്റി
തൃശൂര്‍: തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന പള്‍സര്‍ സുനിയെ ജയിലിലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മൂന്ന് ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. റിമാന്റില്‍ കഴിഞ്ഞിരുന്ന കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലേക്കാണ് സുനിയെ മാറ്റിയത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന പള്‍സര്‍ സുനിയെ കാണണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യം വിചാരണക്കോടതി തള്ളി. ചികിത്സയിലുള്ള പ്രതിയെ കാണാനാകില്ലെന്ന ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആവശ്യം തള്ളിയത്. ആശുപത്രിയില്‍ വെച്ചോ കോടതിയില്‍ ഹാജരാക്കിയോ കൂടിക്കാഴ്ച വേണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് അവധിയായതിനാല്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജിയെ കുറ്റപത്രം കാണിച്ച ശേഷമാണ് കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്.
Read More » -
Kerala
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം: വടകര എസ്.ഐ അടക്കം മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വടകര സ്റ്റേഷന്‍ എസ്.ഐ നിജേഷ്, എ.എസ്.ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. പ്രഥമ ദൃഷ്ട്യാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരമേഖല ഐജി രാഹുല്‍ ആര്‍ നായര്‍ ആണ് മൂന്ന് പേരേയും സസ്‌പെന്‍ഡ് ചെയ്തത്. മരംവെട്ട് തൊഴിലാളിയായ, വടകര കല്ലേരി സ്വദേശി സജീവനാണ് (42) ഇന്നലെ രാത്രി പതിനൊന്നരയോടെ മരിച്ചത്. പിന്നാലെ പൊലീസിനെതിരേ സജീവന്റെ സുഹൃത്തുക്കള്‍ രംഗത്തെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം സ്റ്റേഷനില്‍ വച്ച് സജീവനെ മര്‍ദ്ദിച്ചതായും നെഞ്ച് വേദനയുണ്ടെന്ന് സജീവന്‍ പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിച്ചു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. മര്‍ദ്ദനമേറ്റ സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍…
Read More » -
India
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന. സംസ്ഥാനത്ത് മദ്യനയം പുനക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപണത്തിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് ക്രമക്കേടുകളെന്ന് മനീഷ് സിസോദിയയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി. സ്വകാര്യ മദ്യവില്‍പ്പന കമ്പനികള്‍ക്ക് ഗുണം ലഭിക്കുന്നതരത്തിലാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നതെന്നും സക്സേന ആരോപിച്ചു. എക്സൈസ് വകുപ്പിന്റെ ചുമതലവഹിക്കുന്ന സിസോദിയയുടെ അറിവോടെയാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള പുതിയ നയമെന്നും സിസോദിയയുടെ നടപടി സര്‍ക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രസ്താവനയില്‍ പറയുന്നു. ലഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കത്തെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തി. ശുപാര്‍ശ സ്വാഗതം ചെയ്യുന്നതായും ഇത്തരമൊരു ആവശ്യം തങ്ങളും ഉന്നയിച്ചിരുന്നുവെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. എന്നാല്‍, ആരോപണങ്ങളെ ആംആദ്മി പാര്‍ട്ടി നിഷേധിച്ചു. പഞ്ചാബിലും ആംആദ്മി വിജയം കണ്ടെത്തിയതോടെ ബിജെപിക്കും മോദിക്കും ശത്രുത കൂടിയിരിക്കുകയാണെന്നും കെജ്രിവാളിനെ തടയാനുള്ള 2016ല്‍ തുടങ്ങിയ…
Read More »