IndiaNEWS

നമ്പര്‍ പ്ലേറ്റില്‍ ജാതിപ്പേര് എഴുതി നഗരത്തില്‍ കറങ്ങിയ യുവാക്കള്‍ അറസ്റ്റില്‍

ദില്ലി: നമ്പര്‍ പ്ലേറ്റില്‍ ജാതിപ്പേര് എഴുതി നഗരത്തില്‍ കറങ്ങിയ സഹോദരങ്ങള്‍ പിടിയില്‍. ദീപക് എന്നയുവാവും ഇയാളുടെ സഹോദരനുമാണ് പിടിയിലായത്.

കാറിന്റെയും ബൈക്കിന്റെയും നമ്പര്‍ പ്ലേറ്റിലാണ് ഇരുവരും ജാതിപ്പേര് എഴുതിയത്. രണ്ടുപേരില്‍ നിന്നും 70000 രൂപ പിഴയും ഈടാക്കി. ദില്ലി യമുനാനഗറിലാണ് സംഭവം. ജാതിപ്പേര് എഴുതിയ വാഹനത്തില്‍ ഇരുവരും കറങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നമ്പര്‍ പ്ലേറ്റിലെ നമ്പറിന് പകരം പ്രജാപതി എന്നെഴുതിയും ഹുക്കയുടെ സ്റ്റിക്കര്‍ പതിക്കുകയും ചെയ്ത ശേഷം വാഹനങ്ങളുമായി നഗരത്തിലിറങ്ങി റോന്തുചുറ്റുകയായിരുന്നു ഇരുവരുടെയും പ്രധാന പരിപാടി.

രണ്ട് വാഹനങ്ങളുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നഗരത്തില്‍ കറങ്ങിനടന്ന സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ദുര്‍ഗ ഗാര്‍ഡനില്‍ നിന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാറിന് പിഴയായി 40,500 രൂപയും ബൈക്കിന് പിഴയായി 28,500 രൂപയും ഇവരില്‍നിന്ന് ഈടാക്കി.

Back to top button
error: