Month: July 2022

  • NEWS

    നിങ്ങളുടെ മൊബൈലിൽ ഈ ആപ്പുകൾ ഉണ്ടെങ്കിൽ ഉടനടി നീക്കം ചെയ്യുക

    ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപകടകരമായ 50 ആപ്പുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇവ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യുക. ഗവേഷകര്‍ ഗൂഗിളിലേക്ക് വിവരങ്ങള്‍ കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഈ ആപ്പുകൾ പരിശോധിച്ച്‌ ഉടനടി നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ നിരോധനത്തിന് മുൻപ് ഈ ആപ്പുകൾ മൂന്ന് ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അപകടകരമായ ആപ്പുകൾ ഇവയാണ്     Simple Note Scanner Universal PDF Scanner Private Messenger Premium SMS Smart Messages Text Emoji SMS Blood Pressure Checker Funny Keyboard Memory Silent Camera Custom Themed Keyboard Light Messages Themes Photo Keyboard Send SMS Themes Chat Messenger Instant Messenger Cool Keyboard Fonts Emoji Keyboard Mini PDF Scanner Smart SMS Messages Creative Emoji Keyboard Fancy SMS Fonts…

    Read More »
  • NEWS

    സ്ത്രീകൾക്ക് 30,000 രൂപയുടെ സഹായഹസ്തം;അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30

    സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് കേരള സർക്കാരിന്റെ 30,000രൂപയുടെ സഹായഹസ്തം പദ്ധതി       സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസിനുതാഴെ പ്രായമുളള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിൽ 2022-23 സാമ്ബത്തിക വര്ഷത്തേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു.       വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ്. അപേക്ഷ ഓൺഈ സമർപ്പിക്കേണ്ട അവസാനതീയതി: സെപ്റ്റംബർ 30. ഫോൺ. 0468 2 966 649

    Read More »
  • NEWS

    റയിൽവെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഇനിമുതൽ മുഴുവൻ തുകയും മടക്കിക്കിട്ടും

    റെയിൽവെയുടെ പുതിയ നിയമം നിലവില്‍ വന്നതോടെ ഇനിമുതൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ഒരു ചാർജും നൽകേണ്ടി വരില്ല.മുഴുവൻ തുകയും റയിൽവെ മടക്കിനൽകും. റെയിൽവേ ആപ്പ് അല്ലെങ്കിൽ റെയിൽവേ വെബ്സൈറ്റ് സന്ദർശിച്ചാണ് ഇത് സാധിക്കുന്നത്‌.അതുകൂടാതെ,  ഇ-മെയിൽ വഴിയും ട്രെയിൻ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാനുള്ള സൗകര്യമുണ്ട്. റെയിൽവേ ആപ്പ് അല്ലെങ്കിൽ റെയിൽവേ വെബ്സൈറ്റിലൂടെ ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍  ടിക്കറ്റ് രജിസ്റ്റര്‍ ചെയ്ത  ഇ-മെയിൽ ഐഡിയിൽ നിന്ന് റെയിൽവേയ്ക്ക് ഇ-മെയിൽ ചെയ്യാവുന്നതാണ്. ഇതിന്‍റെ സ്ഥിരീകരണവും ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് ലഭിക്കും. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് യാത്രികൻ സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കിയാൽ: എസി ഫസ്റ്റ് ക്ലാസ് ആണെങ്കിൽ 240 രൂപയും, എസി സെക്കന്റ് ക്ലാസ് ആണെങ്കിൽ 200 രൂപയും, എസി തേർഡ് ക്ലാസ് ആണെങ്കിൽ 180 രൂപയും, സ്ലീപ്പർ ക്ലാസ് ആണെങ്കിൽ 120 രൂപയും, സെക്കന്റ് സിറ്റിങ് ആണെങ്കിൽ 60 രൂപയും റദ്ദാക്കൽ നിരക്കായി ഈടാക്കിയതിന് ശേഷമുള്ള തുകയായിരിക്കും ഉപഭോക്താവിന് തിരികെ ലഭിക്കുക.

    Read More »
  • NEWS

    കേരള ലോട്ടറി വല്ലാതെ ചീഞ്ഞ് നാറുന്നല്ലോ സാറന്മാരെ

    പത്തനംതിട്ട: വ്യാപകമായ ആക്ഷേപമാണ് കേരള ഭാഗ്യക്കുറിയെപ്പറ്റി ഉയരുന്നത്.മാർട്ടിൻ ലോട്ടറിയേക്കാൾ വലിയ ഉഡായിപ്പാണ് ഇന്ന് കേരള ഭാഗ്യക്കുറി. കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ച കണക്ക് നോക്കിയാൽ കരുനാഗപ്പള്ളിയും മൂവാറ്റുപുഴയും ഇരിങ്ങാലക്കുടയുമാണ് മുന്നിൽ.മറ്റൊരു സ്ഥലത്തും ഇത്രയും ഒന്നാം സമ്മാനങ്ങൾ വീണിട്ടില്ല.പത്തനംതിട്ടയിലൊക്കെ ഒരു ഒന്നാം സമ്മാനം വീണിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇനി ഇന്നലത്തെ (22/7/22) ഒന്നാം സമ്മാനത്തിന്റെ കണക്ക് നോക്കിയാൽ, മൺസൂൺ  ബംബർ( കഴിഞ്ഞ ഞായറാഴ്ച) 10 കോടി വീണ അങ്കമാലിയിലെ അതേ കടയിൽ തന്നെയാണ് നിർമ്മൽ ഫസ്റ്റ് പ്രൈസ് വീണിരിക്കുന്നത്(സിറിൾ ചാക്കോ, ഏജൻസി നമ്പർ E4393)  അതുപോലെ 20/7/ 22 ലെ Ak 558 അക്ഷയ ഫസ്റ്റും സെക്കന്റും വീണിരിക്കുന്നത് തിരുവനന്തപുരം ബൈജു ട T 2636 എന്ന ഏജൻസിയിൽ തന്നെയാണ്. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ലോട്ടറിയിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നത്. ഇതിൽതന്നെ 2000-3000 രൂപയ്ക്ക് ടിക്കറ്റെടുക്കുന്നവരും ധാരാളമുണ്ട്.അവരിൽ പലർക്കും ഏറ്റവും ചെറിയ തുകയായ 100 രൂപപോലും ലഭിക്കാറുമില്ല എന്നതാണ് വാസ്തവം.സ്ഥിരം12 സെയിം ടിക്കറ്റുകൾ…

    Read More »
  • Kerala

    കണ്ണൂക്കരയിലെ വാഹനപകടത്തിൽ പിക്കപ്പ് ഡ്രൈവർ മരണപ്പെട്ടു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

    ഒഞ്ചിയം: ദേശീയപാതയിൽ വടകരക്കും മാഹിക്കുമിടയിൽ കണ്ണൂക്കരയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ്സ് യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ മലപ്പുറം അരീക്കോട് സ്വദേശി പൊട്ടൻ ചാലിൽ അബ്ദുള്ളയുടെ മകൻ  ബഷീർ (45) ആണ് മരിച്ചത്. മറ്റൊരാൾ ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുന്ന നാഷണൽ ബസ്സും എതിരെവന്ന പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു ക്യാബിനിൽ കുടുങ്ങിയ ഡ്രൈവർ ബഷീറിനെ ഏറെ പരിശ്രമിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ  

    Read More »
  • Kerala

    ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ലിറ്ററിന് 4 രൂപ ഇൻസെന്റീവ്

    ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് സംഘത്തിൽ അളക്കുന്ന പാലിന് ഒരു ലിറ്ററിന് 4 രൂപ ഇൻസെന്റീവ് നൽകാൻ തീരുമാനിച്ചു. ഓഗസ്റ്റ് മുതൽ എല്ലാ മാസവും പത്താം തീയതിക്ക് മുമ്പായി ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതാണ്. ആദ്യ ഗഡു ഓഗസ്റ്റ് മുതൽ നൽകി തുടങ്ങുന്നതാണ്. ക്ഷീര വികസന വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഫണ്ട് ഉപയോഗിച്ചാണ്. ഇതിനായി ക്ഷീരവികസന വകുപ്പ് 28 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

    Read More »
  • Crime

    തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തത് 20 കോടി

    കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്‍പികത മുഖര്‍ജിയുടെ വസതി പരിസരത്ത് നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 20 കോടിയോളം രൂപ. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്നായിരുന്നു ഇഡിയുടെ റെയ്ഡ്. പിടിച്ചെടുത്ത 20 കോടിയോളം രൂപ അഴിമതിയുമായി ബന്ധപ്പെട്ടതാണെന്നാണ് കരുതുന്നത്. 500, 2000 രൂപ നോട്ടുകളാണ് പിടിച്ചെടുത്തതില്‍ കൂടുതല്‍. പിടിച്ചെടുത്ത തുക എണ്ണുന്നതിന് വേണ്ടി ബാങ്ക് അധികൃതരുടെ സഹായം ഇഡി ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്.  

    Read More »
  • Kerala

    ലൈഫ് ഗുണഭോക്തൃ പട്ടിക ജനങ്ങളുടെ പരിഗണനയിലേക്ക്

    ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അര്‍ഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 5,64,091 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 3,66,570 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. പട്ടികയിൽ 1,14,557 പേര്‍ പട്ടികജാതി വിഭാഗത്തിലുള്ളവരും 16,661 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നവരാണ്. ജില്ലാ കളക്ടര്‍‍ അധ്യക്ഷനായ രണ്ടാം ഘട്ട അപ്പീല്‍ സമിതികള്‍ 14,009 അപ്പീലുകളും 89 ആക്ഷേപങ്ങളുമാണ് തീര്‍പ്പാക്കിയത്. അപ്പീല്‍/ആക്ഷേപങ്ങള്‍ സമയബന്ധിതമായി പരിശോധിച്ച് തീര്‍പ്പാക്കിയ മുഴുവൻ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണ്. കൃത്യമായ പരിശോധനകളിലൂടെ അര്‍ഹരായ ഒരാള്‍ പോലും വിട്ടുപോയിട്ടില്ലെന്നും അനര്‍ഹര്‍ കടന്നുകൂടിയിട്ടില്ലെന്നും ഉറപ്പാക്കണം. ഗ്രാമ/വാര്‍ഡ് സഭകള്‍ ഈ കാര്യം കൃത്യമായി പരിശോധിച്ച് ഗുണഭോക്തൃ പട്ടിക പുതുക്കാന്‍ ആവശ്യമായ നടപടികള്‍ സമയബന്ധിതമായും കൃത്യമായും നിര്‍വഹിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു ‍ ഗ്രാമ/വാര്‍ഡ് സഭകളിലേക്ക് നാല് ഘട്ടങ്ങളിലൂടെ…

    Read More »
  • Crime

    ഹെെസ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം

    മണ്ണാർക്കാട് ഹെെസ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്നെന്ന് ആരോപിച്ചാണ് മർദ്ദനം. മർദ്ദനത്തിൽ വിദ്യാർത്ഥികളുടെ കഴുത്തിനും കൈകൾക്കും സാരമായി പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകി.  

    Read More »
  • NEWS

    ലോകത്തിൻ്റെ നെറുകയിൽ, ബുർജ് ഖലീഫയുടെ അറ്റ് ദ് ടോപ് സന്ദർശിക്കാൻ അവസരം, ഓഫർ സെപ്തംബർ 30 വരെ

    ദുബായ്:  ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ അറ്റ് ദ് ടോപ്പിൽ സന്ദർശനം നടത്താൻ അവസരം. ബുർജ് 124, 125 നിലകളിലുള്ള അറ്റ് ദ് ടോപ്പിൽ 60 ദിർഹത്തിനു സന്ദർശനം നടത്താനുള്ള അവസരമാണ് യു.എ.ഇയിലെ താമസക്കാർക്ക് കൈവരുന്നത്. സെപ്തംബർ 30 വരെ പൊതു അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഈ ആനുകൂല്യം ലഭിക്കുന്നതാണ്. വേനൽക്കാല ഓഫറായാണ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. ടിക്കറ്റ് കൗണ്ടറുകൾ വഴിയും ബുർജ് ഖലീഫ വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യാം. atthetop.ae എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് കൗണ്ടറുകളിൽ സന്ദർശകർ ദേശീയ തിരിച്ചറിയൽ കാർഡ് കാണിക്കണം. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയിൽ നിന്നുള്ള നഗരകാഴ്ചകൾ ആസ്വദിക്കാൻ നൂറുകണക്കിന് പേരാണ് ദിവസവും ഇവിടേക്കെത്തുന്നത്. 2010 ജനുവരി 4നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തത്.

    Read More »
Back to top button
error: