KeralaNEWS

കണ്ണൂക്കരയിലെ വാഹനപകടത്തിൽ പിക്കപ്പ് ഡ്രൈവർ മരണപ്പെട്ടു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

ഒഞ്ചിയം: ദേശീയപാതയിൽ വടകരക്കും മാഹിക്കുമിടയിൽ കണ്ണൂക്കരയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ്സ് യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ മലപ്പുറം അരീക്കോട് സ്വദേശി പൊട്ടൻ ചാലിൽ അബ്ദുള്ളയുടെ മകൻ  ബഷീർ (45) ആണ് മരിച്ചത്. മറ്റൊരാൾ ഗുരുതരാവസ്ഥയിലാണ്.

കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുന്ന നാഷണൽ ബസ്സും എതിരെവന്ന പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു ക്യാബിനിൽ കുടുങ്ങിയ ഡ്രൈവർ ബഷീറിനെ ഏറെ പരിശ്രമിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ

 

Back to top button
error: