Month: July 2022
-
Kerala
അട്ടപ്പാടി ആള്‍ക്കൂട്ടക്കൊലക്കേസ്, മധുവിനെ ചവിട്ടുന്നത് കണ്ടു; പതിമൂന്നാം സാക്ഷി സുരേഷ് കോടതിയിൽ
അട്ടപ്പാടി മധു വധക്കേസില്‍ നിര്‍ണായക സാക്ഷിമൊഴി. കേസിലെ 13ാം സാക്ഷിയായ സുരേഷാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന നിർണായക മൊഴി കോടതിയിൽ നല്‍കിയത്. ആരോഗ്യ കാരണങ്ങളാല്‍ ആശുപത്രിയിലായിരുന്ന സുരേഷ് സാക്ഷി വിസ്താരത്തിന് ഇന്നാണ് കോടതിയില്‍ ഹാജരായത്. പാക്കുളം സ്വദേശി ഹുസൈൻ മധുവിനെ ചവിട്ടിയെന്നും മധു തലയിടിച്ച് വീണത് കണ്ടുവെന്നും സുരേഷ് കോടതിയില്‍ മൊഴി നല്‍കി. സാക്ഷി ഹുസൈനെ തിരിച്ചറിയുകയും ചെയ്തു. തുടർച്ചയായി ആറ് സാക്ഷികളുടെ കൂറുമാറ്റങ്ങള്‍ക്കൊടുവിലാണ് പ്രോസിക്യൂഷന് ഈ അനുകൂല മൊഴി ലഭിക്കുന്നത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു. ഇന്ന് കേസിലെ പതിനാറാം സാക്ഷി അബ്ദുൽ റസാഖ് കോടതിയിൽ മൊഴിമാറ്റി പറഞ്ഞിരുന്നു. ഇതുവരെ ആറ് സാക്ഷികളാണ് കേസിൽ മൊഴിമാറ്റിയത്. 10, 11, 12 , 14, 15, 16 എന്നിങ്ങനെയാണ് കേസിൽ ഇതുവരെ കൂറുമാറിയ 6 സാക്ഷികൾ. ഇന്ന് കോടതിയിൽ…
Read More » -
India
ഉള്ളി വില കൂടില്ല; അടുത്ത മാസം മുതൽ ‘ബഫർ സ്റ്റോക്ക്’ വിപണിയിലേക്ക്
ദില്ലി: ബഫർ സ്റ്റോക്ക് ഉള്ളി വിപണിയിലേക്ക്. രാജ്യത്തെ ഉള്ളിവില പിടിച്ചുനിർത്താൻ അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നും ഉള്ളി വിപണിയിലേക്ക് എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. ഓഗസ്റ്റ് മുതൽ കരുതൽ ശേഖരത്തിൽ നിന്നും ഉള്ളി എത്തുന്നതോടെ വിപണിയിൽ ഉള്ളി വില നിയന്ത്രിക്കാൻ കഴിയും എന്ന് ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു. 2022 – 23 വർഷത്തെ വിളവെടുപ്പിൽ സർക്കാർ 2.50 ലക്ഷം മെട്രിക് ടൺ ഉള്ളി കരുതൽ ശേഖരമായി സൂക്ഷിച്ചിട്ടുണ്ടെന്നും അതിനാൽ വില ഉയരുന്ന സാഹചര്യത്തിൽ കരുതൽ ശേഖരത്തിലെ ഉള്ളി വിപണിയിലേക്ക് എത്തിച്ചാൽ വില നിയന്ത്രിക്കാൻ കഴിയുമെന്നും അശ്വിനി കുമാർ പറഞ്ഞു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയായിരിക്കും സാധാരണ നിലയിൽ ഉള്ളിവില ഉയരാറുള്ളത്. ഈ സമയങ്ങളിൽ ആയതിനാൽ അത് മുൻകൂട്ടി കണ്ട ഓഗസ്റ്റിൽ തന്നെ സർക്കാർ കൂടുതൽ ചരക്ക് വിപണിയിലേക്ക് എത്തിക്കുന്നത്. ഇന്ത്യൻ ഭക്ഷണ രീതിയിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ഒന്ന് തന്നെയാണ് ഉള്ളി. അതിനാൽ പലപ്പോഴും…
Read More » -
Health
ജനങ്ങള്‍ കൂടുതല്‍ വ്യായാമം ചെയ്യുന്നു; കാരണമായത് സ്മാര്‍ട്ട് ബാന്‍റുകള്‍
സിഡ്നി: ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസ് വർധിപ്പിക്കാനും സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും തങ്ങളെ സഹായിക്കുമെന്ന് ധരിക്കുന്നവര്‍ വിശ്വസിക്കുന്നുവെന്ന് പഠനം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്നത് ഫിറ്റ്നസ് ട്രാക്കറുകൾ, പെഡോമീറ്ററുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ കൂടുതൽ വ്യായാമം ചെയ്യാനും ശരീരഭാരം കുറയ്ക്കാനും തങ്ങളെ പ്രേരിപ്പിക്കുന്നുവെന്നാണെന്നാണ് ഓസ്‌ട്രേലിയൻ ഗവേഷകരുടെ പഠനം പറയുന്നത്. ഗവേഷണത്തിന്‍റെ ഭാഗമായുള്ള കണ്ടെത്തലുകൾ ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ചു. കൈയ്യിൽ ധരിക്കുന്ന ആക്‌റ്റിവിറ്റി ട്രാക്കറുകൾ ഓരോ ദിവസവും മിനിമം 40 മിനിറ്റ് (ഏകദേശം 1,800 ചുവടുകൾ ) നടക്കാൻ തങ്ങളെ പ്രോത്സാഹിപ്പിക്കും, ഇത് ഭാരം കുറയാൻ സഹായിക്കുമെന്നാണ് പലരും പറയുന്നത്.സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ലോകമെമ്പാടുമുള്ള 164,000 ആളുകളെ നീരിക്ഷിച്ചി നടത്തിയ പഠനത്തില്‍ പറയുന്നു. അവരുടെ ശാരീരിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ആക്‌റ്റിവിറ്റി ട്രാക്കറുകളെ അടിസ്ഥാനമാക്കി ഏകദേശം 400 പഠനങ്ങളോളം നടത്തി. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, കാൻസർ, മാനസികരോഗങ്ങൾ എന്നിവയുൾപ്പെടെ വ്യായാമക്കുറവ് മൂലം ഉണ്ടാകുന്ന അസുഖങ്ങളെ നേരിടാൻ ട്രാക്കറുകൾ സഹായിക്കുന്നതിനായി…
Read More » -
Business
ഓഹരി വിപണിയിൽ മുന്നേറ്റം; സെൻസെക്സ് 390 പോയിന്റ് ഉയർന്നു, നിഫ്റ്റി 16,700 ന് മുകളിൽ
മുംബൈ: ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സൂചികകൾ നേരിയ തോതിൽ ഉയർന്ന് നേട്ടത്തിലാണ് ഇന്ന് വിപണി വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 390 പോയിന്റ് ഉയർന്ന് 56,072 ലും നിഫ്റ്റി 114 പോയിന്റ് ഉയർന്ന് 16,719 ലും വ്യാപരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്കാപ്പ് സൂചിക 0.2 ശതമാനം ഇടിഞ്ഞു. എന്നാൽ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു. ഇന്ന് വിപണിയിൽ ഏകദേശം 1732 ഓഹരികൾ മുന്നേറി, 1511 ഓഹരികൾ ഇടിഞ്ഞു, 143 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. അൾട്രാടെക് സിമന്റ്, ഗ്രാസിം, യുപിഎൽ, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് എന്നിവ 2 ശതമാനം വീതം നേട്ടമുണ്ടാക്കി. ഇൻഫോസിസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, എൻടിപിസി, പവർ ഗ്രിഡ് എന്നിവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 1.6 ശതമാനം ഉയർന്നു. തുടർന്ന് പിഎസ്‌യു ബാങ്ക് സൂചിക 1.5 ശതമാനം ഉയർന്നു. നിഫ്റ്റി…
Read More » -
India
ആദായ നികുതി റിട്ടേൺ: അവസാന തീയതി നീട്ടില്ല, റവന്യൂ സെക്രട്ടറി
ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ്. നിലവിൽ ജൂലായ് 31 ആണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. ഇനി പത്ത് ദിവസം മാത്രമാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്നത്. തീയതികൾ നീട്ടുമെന്നാണ് പലരും കരുതിയിരുന്നത്. അതിനാൽ റിട്ടേണുകൾ ഫയൽ ചെയ്യുന്നത് പലരും പിന്നീടേക്ക് മാറ്റി വെക്കുകയും വൈകിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പ്രതിദിനം 15 ലക്ഷം മുതൽ 18 ലക്ഷം വരെ റിട്ടേണുകൾ ലഭിക്കുന്നു. 25 ലക്ഷം മുതൽ 30 ലക്ഷം വരെ റിട്ടേണുകളായി ഉയരും എന്ന് തരുൺ ബജാജ് പറഞ്ഞു. ജൂലൈ 20 വരെയുള്ള കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിലെ 2.3 കോടിയിലധികം വരുമാന റിട്ടേണുകൾ ഫയൽ ചെയ്തു കഴിഞ്ഞു എന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കി. ഇ-ഫയലിംഗ് പോർട്ടൽ വഴി നിങ്ങളുടെ ഐടിആർ എങ്ങനെ…
Read More » -
NEWS
എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു
അബുദാബി: എയര്‍ അറേബ്യയുടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള അധിക സര്‍വീസിന് തുടക്കമായി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പുതിയതായി തുടങ്ങിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് അബുദാബിയിലേക്ക് പുറപ്പെട്ടു. 174 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. ആഴ്ചയില്‍ എല്ലാ ദിവസവും നടത്തുന്ന സര്‍വീസുകള്‍ തുടരും. ഇതോടെ എയര്‍ അറേബ്യ കരിപ്പൂരില്‍ നിന്ന് നടത്തുന്ന സര്‍വീസുകളുടെ എണ്ണം 10 ആകും.
Read More » -
Kerala
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയവർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. 13 പുരസ്‍കാരങ്ങളാണ് ഇത്തവണ കേരളീയരെ തേടിയെത്തിയത്. മികച്ച നടി: അപർണ ബാലമുരളി (സൂരറൈ പോട്ര്) മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും) മികച്ച സഹനടൻ: ബിജുമേനോൻ (അയ്യപ്പനും കോശിയും) മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും) മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി (അയ്യപ്പനും കോശിയും) മികച്ച മലയാള സിനിമ: സെന്ന ഹെഗ്‌ഡെയുടെ “തിങ്കളാഴ്ച നിശ്‌ചയം” ജൂറിയുടെ പ്രത്യേക പരാമർശം: കാവ്യ പ്രകാശ് സംവിധാനം ചെയ്ത “വാങ്ക്” മികച്ച വിദ്യാഭ്യാസ ചിത്രം: നന്ദൻ സംവിധാനം ചെയ്ത “ഡ്രീമിങ് ഓഫ് വേർഡ്‌സ്” മികച്ച നോൺ ഫീച്ചർ ചിത്രം:ശോഭ തരൂർ ശ്രീനിവാസന്റെ “റാപ്സഡി ഓഫ് റെയിൻസ്: ദി മൺസൂൺ ഓഫ് കേരള” നോൺ ഫീച്ചർ വിഭാഗത്തിലെ മികച്ച ഛായാഗ്രഹണം: നിഖിൽ.എസ്.പ്രവീൺ (“ശബ്ദിക്കുന്ന കലപ്പ”) മികച്ച സിനിമാപുസ്തകം: അനൂപ് രാമകൃഷ്ണൻ എഴുതിയ “എംടി അനുഭവങ്ങളുടെ പുസ്തകം” മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (“കപ്പേള”) മികച്ച…
Read More » -
അതിഥി തൊഴിലാളികൾക്ക് റേഷൻ നൽകണം: നടപടികൾ തുടങ്ങാൻ സർക്കാരുകളോട് സുപ്രീം കോടതി
ദില്ലി: കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. സ്വമേധയാ എടുത്ത ഹർജിയിലാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് എല്ലായിടത്തും അതിഥി തൊഴിലാളികൾക്ക് റേഷൻ കൃത്യമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആരംഭിക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നിർദേശം നൽകി. രാഷ്ട്ര നിർമാണത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന വിഭാഗങ്ങൾ കർഷകരും കുടിയേറ്റ തൊഴിലാളികളുമാണെന്ന് സുപ്രീം കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉന്നയിച്ചാണ് അതിഥി തൊഴിലാളികൾക്ക് റേഷൻ നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടത്. കുടിയേറ്റ തൊഴിലാളികൾക്ക് ഏതു വിധേനയും റേഷൻ കാർഡ് നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ആഹാര വസ്തുക്കൾ ഇവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ജസ്റ്റിസുമാരായ എംആർ ഷാ, ബിവി നഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ ഉത്തരവ്. രാജ്യത്ത് റേഷൻ കാർഡ് ലഭിക്കുന്ന വെബ് പോർട്ടലുകളിൽ കുടിയേറ്റ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണമെന്നില്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്. അതിനാൽ കുടിയേറ്റ തൊഴിലാളികൾ ജോലി…
Read More » -
Crime
ആര്‍എസ്എസ് കാര്യാലയത്തിന് ബോംബെറിഞ്ഞ സംഭവം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയിൽ
കണ്ണൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേര്‍ അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകരായ പയ്യന്നൂര്‍ സ്വദേശി കശ്യപ് (23), പെരളം സ്വദേശി ഗനിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ഇന്ന് രാവിലെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. ജൂലൈ 12 ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയാണ് പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായത്. സംഭവത്തിൽ പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ആക്രമണത്തിന് പിന്നിൽ പിന്നിൽ സി പി എം ആണെന്ന് ആർ എസ്എസ് നേരത്തെ ആരോപിച്ചിരുന്നു. ബോംബേറിൽ ആര്‍എസ്എസ് കാര്യാലയത്തിൻ്റെ ജനൽച്ചില്ലുകളും കസേരകളും തകർന്നു. മുൻവശത്തെ ഗ്രില്ലിലും വരാന്തയിലെ മേശയിലും പാടുകളുണ്ടായി. ഈ സമയം ഓഫീസിൽ 2 പേർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും എറിഞ്ഞവരുടെ മുഖം വ്യക്തമായിരുന്നില്ല. പ്രതികളെ കണ്ടെത്താനായി പൊലീസും സ്വകാര്യ വ്യക്തികളും സ്ഥാപിച്ച എല്ലാ സി സി ടി വി…
Read More » -
Kerala
സ്വർണാഭരണ മേഖലയിൽ തർക്കം; വില കുറച്ച് പ്രതിഷേധിച്ച് വൻകിട ജ്വല്ലറികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാര മേഖലയിൽ വീണ്ടും തർക്കം. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ച വിലയിൽ വിപണനം നടത്താതെ വൻകിട ജ്വല്ലറികളിൽ ചിലത് വില കുറച്ചു വിൽക്കുകയാണ്. എകെജിഎസ്എംഎ തീരുമാനിക്കുന്ന സ്വർണവിലയെക്കാൾ 10 രൂപ കുറച്ചാണ് ഈ വൻകിട ജ്വല്ലറികൾ വ്യാപാരം നടത്തുന്നത്. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ മെയ് 23 ന് ചേർന്ന യോഗത്തിൽ സ്വർണ വ്യാപാര മേഖലയിലെ കിടമത്സരങ്ങൾ ഒഴിവാക്കാനും ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഓഫറുകൾ നൽകുന്ന എല്ലാ പരസ്യങ്ങളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. യോഗത്തിൽ കേരളത്തിലെ വൻകിട ജുവലറി പ്രതിനിധികളും, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വൻകിട ജുവലറി പ്രതിനിധികളും പങ്കെടുത്തിരുന്നു. എന്നാൽ തീരുമാനങ്ങൾ നടപ്പാക്കാൻ ചില വൻകിട, ഇടത്തരം സ്വർണ വ്യാപാരികൾ തയ്യാറാകാത്തത് പ്രതിസന്ധികൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ കാരണം ആരോപിച്ച് മറ്റു ജുവലറികൾ അസോസിയേഷൻ തീരുമാനിക്കുന്ന വിലയേക്കാൾ 10 രൂപ കുറച്ച് പ്രതിഷേധിക്കുകയാണ് എന്ന് ഓൾ കേരള ഗോൾഡ് ആന്റ്…
Read More »