CrimeNEWS

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തത് 20 കോടി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്‍പികത മുഖര്‍ജിയുടെ വസതി പരിസരത്ത് നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 20 കോടിയോളം രൂപ. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്നായിരുന്നു ഇഡിയുടെ റെയ്ഡ്.

പിടിച്ചെടുത്ത 20 കോടിയോളം രൂപ അഴിമതിയുമായി ബന്ധപ്പെട്ടതാണെന്നാണ് കരുതുന്നത്. 500, 2000 രൂപ നോട്ടുകളാണ് പിടിച്ചെടുത്തതില്‍ കൂടുതല്‍. പിടിച്ചെടുത്ത തുക എണ്ണുന്നതിന് വേണ്ടി ബാങ്ക് അധികൃതരുടെ സഹായം ഇഡി ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്.

 

Back to top button
error: