Month: July 2022
-
NEWS
കാമുകിയുടെ അറുത്തെടുത്ത തലയുമായി കാമുകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
ബംഗളൂരു: വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ അറുത്തുമാറ്റിയ തലയുമായി കാമുകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണാടക വിജയനഗര ജില്ലയിലെ കനാഹോസഹള്ളിക്ക് സമീപമുള്ള പൂജാറഹള്ളി കന്നിബോരയ്യനഹട്ടി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കന്നിബോരയ്യനഹട്ടിയിലെ നിര്‍മല (23) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് കാമുകന്‍ ഭോജരാജിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്ന നിര്‍മലയെ അതിക്രമിച്ച് കയറിയ ഭോജരാജ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ അറുത്തുമാറ്റിയ ശിരസുമായി ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.ഭോജരാജും നിര്‍മലയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നിർമല മറ്റൊരു വിവാഹത്തിന് സമ്മതിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
Read More » -
NEWS
അയ്യപ്പനും കോശിയും പിന്നെ നഞ്ചിയമ്മയും
ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ ഒത്തിരി സന്തോഷമെന്ന് ഗായിക നഞ്ചിയമ്മ.‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ ദില്ലിയില്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ അയ്യപ്പനും കോശിയും ഏറെ പുരസ്കാരം നേടുമെന്ന് കരുതിയിരുന്നെങ്കിലും നാഞ്ചിയമ്മയുടെ പുരസ്കാര ലബ്ദി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നാഞ്ചിയമ്മ നേടിയിരുന്നു. ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ. കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്. നല്ലൊരു കൃഷിക്കാരിയും കൂടിയാണ് ഇവർ.അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു .യുട്യൂബിൽ റിലീസ് ചെയ്ത ഗാനം അന്ന് തന്നെ ദശലക്ഷക്കണക്കിന് വ്യൂ ആണ് നേടിയത്.ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ആദിവാസി കലാകാരനും…
Read More » -
Kerala
താമരശേരി ചുരത്തില്‍ ഓടുന്ന വാഹനത്തില്‍ അഭ്യാസ പ്രകടനം, യുവാക്കള്‍ക്കെതിരെ കേസ്
താമരശേരി ചുരത്തില്‍ ഓടുന്ന വാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഓടുന്ന കാറില്‍ തുറന്ന വിന്‍ഡോയ്ക്ക് പുറത്തേക്ക് എഴുന്നേറ്റു നിന്നായിരുന്നു അഭ്യാസ പ്രകടനം. അഭ്യാസ പ്രകടനം ക്യാമറയില്‍ പതിഞ്ഞതോടെയാണ് യുവാക്കള്‍ കുടുങ്ങിയത്. വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. മലപ്പുറം രജിസ്ട്രേഷനുള്ള കാറില്‍ വയനാട്ടിലേക്ക് വിനോദയാത്ര പോയ അരീക്കോട് സ്വദേശികളായ നാല് കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് വിദ്യാര്‍ഥികളാണ് ഗ്ലാസ് താഴ്ത്തി അപകടകരമായ വിധത്തില്‍ യാത്ര നടത്തിയത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തു.
Read More » -
NEWS
അമിതാഭ് ബച്ചൻ പറഞ്ഞ കഥ
അമിതാഭ് ബച്ചൻ പറഞ്ഞ ഒരു സംഭവകഥയുണ്ട് … എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉയർച്ചയുടെ സമയത്ത് ഞാൻ ഒരിക്കൽ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. എന്റെ അടുത്തുള്ള യാത്രക്കാരൻ കണ്ടാൽ നല്ല വിദ്യാഭ്യാസവുമുള്ള, ഒരു മിഡിൽ ക്ലാസ്സ്‌കാരനാണെന്ന് തോന്നിക്കുന്ന തരത്തിൽ ലളിതമായ ഡ്രസ്സ് ധരിച്ച പ്രായമായ ഒരു മാന്യൻ ആയിരുന്നു. മറ്റ് യാത്രക്കാരെല്ലാം എന്നെ തീർച്ചയായും തിരിച്ചറിഞ്ഞിട്ടുണ്ടാവണം. പലരും എന്നെ ശ്രദ്ധിക്കുന്നുണ്ട്.. പക്ഷേ ഈ മാന്യൻ എന്റെ സാന്നിധ്യത്തെക്കുറിച്ച് അറിയുന്ന മട്ടേ കാണിക്കുന്നില്ല. … അയാൾ പേപ്പർ വായിക്കയും ഇടക്ക് കുറച്ചു നേരം പുറത്തേക്ക് നോക്കി ഇരിക്കയും ഒക്കെ ചെയ്യുകയാണ്. .അതിനു ശേഷം ചായ വന്നപ്പോൾ നിശബ്ദമായി ചായ ആസ്വദിച്ച് കുടിക്കയും ചെയ്യുന്നു. അയാളുമായി സംസാരിക്കാൻ ഞാൻ തീരുമാനിച്ചു.. ഞാൻ പുഞ്ചിരിച്ചു. ആ മനുഷ്യൻ ആദരവോടെ പുഞ്ചിരിച്ചുകൊണ്ട് ‘ഹലോ’ പറഞ്ഞു. ഞങ്ങൾ സംസാരം തുടങ്ങി. ഇടക്ക് ഞാൻ സിനിമയുടെ വിഷയം എടുത്തിട്ടു. നിങ്ങൾ സിനിമ കാണാറുണ്ടോ ? ഞാൻ ആകാംഷയോടെ ആരാഞ്ഞു. “ഓ,…
Read More » -
NEWS
മൊബൈൽ ഫോണിൽ സ്വകാര്യതാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പണം നഷ്ടപ്പെടും;അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
യുപി ഐകളുടെ വരവോടെ മൊബൈല്‍ ഫോണ്‍ ഒരു മിനി ബാങ്ക് ആയി തന്നെ മാറിയിട്ടുണ്ട്.ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത സൂക്ഷിച്ചിരിക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളാണ് ഉപയോക്താക്കളെ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നത്.എന്നാൽ ഇവയില്‍ നാം സ്വകാര്യതാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പം പണമിടപാടുകള്‍ നടത്താന്‍ കഴിയും. ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നവര്‍ ഉടൻതന്നെ മറ്റൊരു ഫോണില്‍ നിന്നും 18004190157 എന്ന നമ്ബരിലേക്ക് വിളിക്കുക.നിങ്ങളുടെ യു പി ഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി കമ്ബനിയുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.പിന്നീട് ഫോൺ തിരിച്ചു കിട്ടിയാലോ, പുതിയ ഫോണിലോ ഇവ വീണ്ടും തുറക്കാവുന്നതേയുള്ളൂ.
Read More » -
Kerala
കെടി ജലീൽ പ്രോട്ടോകോൾ ലംഘിച്ചു: എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ ഒരു കത്തെഴുതാൻ അവകാശമില്ല. വിദേശ കോൺസുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണ് കെടി ജലീൽ ലംഘിച്ചിരിക്കുന്നത്. രാജിവെച്ചില്ലെങ്കിൽ നിയമസഭാഗംത്വം റദ്ദാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി ജലീൽ ബന്ധം പുലർത്തിയിരുന്നുവെന്ന് തെളിഞ്ഞതാണ്. ഈന്തപ്പഴത്തിന്റെ മറവിൽ അദ്ദേഹം സ്വർണ്ണം കടത്തിയെന്ന കേസ് നിലവിലുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത് പതിവാക്കിയ വ്യക്തിയാണ് ജലീൽ. സ്വപ്ന സുരേഷിന്റെ മൊഴിൽ പറഞ്ഞ ഒരു കാര്യം അദ്ദേഹം സമ്മതിച്ചു കഴിഞ്ഞു. മറ്റ് കാര്യങ്ങൾ കൂടി അന്വേഷിച്ച് സത്യം തെളിയണം. ജലീലിന്റെ മതേതരത്വം…
Read More » -
NEWS
എത്ര പഴകിയ മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില മതി
പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാ പൊടിക്കൈകൾ പൊൻമുടിയുടെ താഴ്‌വാരത്താണ് നാട്ടുകാരുടെ മരുന്നമ്മ എന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്.പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും കടന്നാൽ ആദ്യത്തെ ചെക്ക്പോസ്റ്റ്.അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്.അങ്ങനെ പോകുമ്പോൾ ചെറിയൊരു ബോർഡ്, ശിവജ്യോതി ചികിത്സാലയം.അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടിൽ.അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും ചികിത്സാലയവും എല്ലാം.രാജ്യം പത്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ചില ചികിത്സാ പൊടിക്കൈകൾ നോക്കാം കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും. വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്. ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കിരിയാത്ത്…
Read More » -
LIFE
ദേശീയ അവാർഡ് വിജയം ” ഇനി ഉത്തരം” സെറ്റിൽ
സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്നപൊള്ളാച്ചിയിൽ ചിത്രീകരിക്കുന്ന”ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ ലോക്കേഷനിലാണ് ദേശീയ അവാർഡ് നേടിയ അപർണ്ണ ബാലമുരളിയെ അനുമോദിച്ച് വിജയം ആഘോഷിച്ചത്.സംവിധായകന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്കു വെച്ച് അണിയറ പ്രവർത്തകരെല്ലാം വിജയയാഘോഷത്തിൽ പങ്കെടുത്തു. അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
Read More » -
NEWS
പാലക്കാട് നിന്നും ബംഗളൂരുവിലേക്ക് ഒരു എളുപ്പവഴി
യുവാക്കളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരും കര്‍ണ്ണാടകയിലെ ബെംഗളുരും. ട്രിപ്പിന്റെ ഭാഗമായും കൂട്ടുകാരോടൊത്ത് അടിച്ചുപൊളിക്കാനുമായി അങ്ങോട്ടേക്കും ഇങ്ങോട്ടേയ്ക്കും യാത്ര ചെയ്യുന്നവര്‍ ഏറെയുണ്ട്.സാധാരണഗതിയില്‍ കോയമ്പത്തൂരില്‍ നിന്നും 364 കിലോമീറ്ററാണ് ബെംഗളുരുവിലെത്താന്‍ സഞ്ചരിക്കേണ്ടത്. തിരുപ്പൂര്‍-ഈറോഡ്-സേലം-ധര്‍മ്മപുരി-ഹൊസൂര്‍ വഴി ബെംഗളുരുവിലെത്തുന്ന ഈ യാത്ര ഇത്തിരി മുഷിപ്പുണ്ടാക്കുന്നതാണ്. കഠിനമായ വെയിലും നഗരത്തിലെ ബ്ലോക്കിലൂടെയും പൊടിയിലൂടെയും ഉള്ള യാത്ര പെട്ടന്നുതന്നെ മടുക്കുന്ന ഒന്നാണ്.എന്നാല്‍ കോയമ്പത്തൂരില്‍ നിന്നും ബെംഗളുരുവിലേക്ക് ഒരു എളുപ്പവഴി ഉള്ള കാര്യം അറിയുമോ… നഗരത്തിന്റെ ബഹളങ്ങള്‍ ഇല്ലാതെ, ഗ്രാമങ്ങളെയും നാട്ടുജീവിതങ്ങളെയും കണ്ടറിഞ്ഞുള്ള ഒരു യാത്ര. ബൈക്ക് റൈഡേഴ്‌സിന് പരീക്ഷിക്കാന്‍ പറ്റിയ മികച്ച റൂട്ടായ ഇതിനെ പരിചയപ്പെടാം… പാലക്കാടു നിന്നും വരുന്നവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന ഒരു വഴിയാണിത്. പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് വെറും 53 കിലോമീറ്റർ ദൂരം മാത്രമേയുള്ളു. കോയമ്പത്തൂരില്‍ നിന്നും ബെംഗളുരുവിലേക്കുള്ള യാത്രയുടെ ആദ്യ സ്ഥാനം എന്നു പറയുന്നത് സത്യമംഗലം ആണ്. ഏകദേശം 68 കിലോമീറ്ററാണ് കോയമ്പത്തൂരില്‍ നിന്നും അന്നൂര്‍-പുളിയമ്പെട്ടി വഴി സത്യമംഗലത്തെത്താന്‍ സഞ്ചരിക്കേണ്ടത്. മറ്റു റോഡുകളില്‍ നിന്നും…
Read More » -
Business
ഇന്ധന ടാങ്കര്‍ ലോറികളുടെ വാടക നിശ്ചയിക്കാൻ കമ്മിറ്റി
തിരുവനന്തപുരം: ഇന്ധന ടാങ്കര്‍ ലോറികളുടെ വാടക നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ടാങ്കർ ലോറികളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ധനം എത്തിക്കുന്നതിനത്തിനുള്ള വാടക ഏകീകരിക്കുന്നത് കമ്മിറ്റി നിശ്ചയിക്കും. ഇന്ധന കമ്പനികളിൽ നിന്ന് പെട്രോൾ പമ്പുകളിൽ ഇന്ധനം എത്തിക്കുന്നതിന് നിലവിൽ വിവിധ കമ്പനികൾ പല രീതിയിലാണ് വാടക നിശ്ചയിക്കുന്നതെന്ന പരാതികള്‍ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇന്ധന കമ്പനികൾ, ടാങ്കർ ലോറി ഉടമകളുടെ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാവും. ടാങ്കര്‍ ലോറികളിൽ ഡ്രൈവറെ കൂടാതെ ഒരു സഹായി വേണമെന്ന കേരള മോട്ടോർ വാഹന നിയമത്തിലെ ചട്ടം, 2019-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ഇന്ധന കമ്പനികളിലെ…
Read More »