റെയിൽവെയുടെ പുതിയ നിയമം നിലവില്‍ വന്നതോടെ ഇനിമുതൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ഒരു ചാർജും നൽകേണ്ടി വരില്ല.മുഴുവൻ തുകയും റയിൽവെ മടക്കിനൽകും.
റെയിൽവേ ആപ്പ് അല്ലെങ്കിൽ റെയിൽവേ വെബ്സൈറ്റ് സന്ദർശിച്ചാണ് ഇത് സാധിക്കുന്നത്.അതുകൂടാതെ, ഇ-മെയിൽ വഴിയും ട്രെയിൻ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാനുള്ള സൗകര്യമുണ്ട്. റെയിൽവേ ആപ്പ് അല്ലെങ്കിൽ റെയിൽവേ വെബ്സൈറ്റിലൂടെ ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍ ടിക്കറ്റ് രജിസ്റ്റര്‍ ചെയ്ത ഇ-മെയിൽ ഐഡിയിൽ നിന്ന് റെയിൽവേയ്ക്ക് ഇ-മെയിൽ ചെയ്യാവുന്നതാണ്. ഇതിന്‍റെ സ്ഥിരീകരണവും ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് ലഭിക്കും.
നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് യാത്രികൻ സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കിയാൽ: എസി ഫസ്റ്റ് ക്ലാസ് ആണെങ്കിൽ 240 രൂപയും, എസി സെക്കന്റ് ക്ലാസ് ആണെങ്കിൽ 200 രൂപയും, എസി തേർഡ് ക്ലാസ് ആണെങ്കിൽ 180 രൂപയും, സ്ലീപ്പർ ക്ലാസ് ആണെങ്കിൽ 120 രൂപയും, സെക്കന്റ് സിറ്റിങ് ആണെങ്കിൽ 60 രൂപയും റദ്ദാക്കൽ നിരക്കായി ഈടാക്കിയതിന് ശേഷമുള്ള തുകയായിരിക്കും ഉപഭോക്താവിന് തിരികെ ലഭിക്കുക.