അമിതാഭ് ബച്ചൻ പറഞ്ഞ ഒരു സംഭവകഥയുണ്ട് …
എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉയർച്ചയുടെ സമയത്ത് ഞാൻ ഒരിക്കൽ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു.
എന്റെ അടുത്തുള്ള യാത്രക്കാരൻ
കണ്ടാൽ നല്ല വിദ്യാഭ്യാസവുമുള്ള, ഒരു മിഡിൽ ക്ലാസ്സ്‌കാരനാണെന്ന് തോന്നിക്കുന്ന തരത്തിൽ ലളിതമായ ഡ്രസ്സ് ധരിച്ച പ്രായമായ ഒരു മാന്യൻ ആയിരുന്നു.
മറ്റ് യാത്രക്കാരെല്ലാം എന്നെ തീർച്ചയായും തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
പലരും എന്നെ ശ്രദ്ധിക്കുന്നുണ്ട്..
പക്ഷേ ഈ മാന്യൻ എന്റെ സാന്നിധ്യത്തെക്കുറിച്ച് അറിയുന്ന മട്ടേ കാണിക്കുന്നില്ല. … അയാൾ പേപ്പർ വായിക്കയും ഇടക്ക് കുറച്ചു നേരം പുറത്തേക്ക് നോക്കി ഇരിക്കയും ഒക്കെ ചെയ്യുകയാണ്. .അതിനു ശേഷം ചായ വന്നപ്പോൾ നിശബ്ദമായി ചായ ആസ്വദിച്ച് കുടിക്കയും ചെയ്യുന്നു.
അയാളുമായി സംസാരിക്കാൻ ഞാൻ തീരുമാനിച്ചു..
ഞാൻ പുഞ്ചിരിച്ചു. ആ മനുഷ്യൻ ആദരവോടെ പുഞ്ചിരിച്ചുകൊണ്ട് ‘ഹലോ’ പറഞ്ഞു. ഞങ്ങൾ സംസാരം തുടങ്ങി. ഇടക്ക് ഞാൻ സിനിമയുടെ വിഷയം എടുത്തിട്ടു.
നിങ്ങൾ സിനിമ കാണാറുണ്ടോ ? ഞാൻ ആകാംഷയോടെ ആരാഞ്ഞു.
“ഓ, വളരെ കുറച്ച്,…വർഷങ്ങൾക്കുമുമ്പ് ഞാൻ ഒരെണ്ണം കണ്ടതാണ്”
ആ മനുഷ്യൻ മറുപടി പറഞ്ഞു, ‘
“സിനിമാ മേഖലയിലാണ് എനിക്ക് ജോലി’ ഞാൻ അയാളോട് പറഞ്ഞു..
“ഓ, അത് കൊള്ളാം. ആ മനുഷ്യൻ പറഞ്ഞു ” അവിടെ എന്തുചെയ്യുന്നു?
“ഞാൻ ഒരു നടനാണ്.” ഞാൻ മറുപടി പറഞ്ഞു,
ആ മനുഷ്യൻ തലയാട്ടി, ഓ, അത് നന്നായി എന്ന് മാത്രം പറഞ്ഞു
വിമാനത്തിൽ നിന്നിറങ്ങിയപ്പോൾ ഞാൻ ഷേക്ക് ഹാൻഡ് ചെയ്തു പറഞ്ഞു..
” നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട് . ക്ഷമിക്കണം… ഞാൻ എന്റെ പേരു പറയാൻ മറന്നു “ഞാൻ അമിതാഭ് ബച്ചൻ”
ആ മനുഷ്യൻ എന്റെ കൈ കുലുക്കി പുഞ്ചിരിച്ചു പറഞ്ഞു , “നന്ദി … നിങ്ങളെ കണ്ടതിൽ സന്തോഷം..ഞാൻ J.R.D TATA..
ആ നിമിഷം ഞാൻ ഒരു കാര്യം പഠിച്ചു..
“നീ എത്ര വലിയവനാണെന്ന് നീ വിചാരിച്ചാലും
നിന്നെക്കാളും വലിയ ആരെങ്കിലും എവിടെയെങ്കിലും ഉണ്ടാകും”
*വിനയശീലരായി ജീവിക്കുക* ..
*നമുക്കതിനൊരു ചിലവും ഇല്ലല്ലോ *
ഈ സംഭവകഥ ദിലീപ് കുമാറുമായി ബന്ധപ്പെടുത്തിയും പറയുന്നുണ്ട്. കഥാപാത്രങ്ങൾ ആരായാലും കഥ നൽകുന്ന സന്ദേശം ആണല്ലോ മുഖ്യം.