LIFEMovie

ദേശീയ അവാർഡ് വിജയം ” ഇനി ഉത്തരം” സെറ്റിൽ

സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്നപൊള്ളാച്ചിയിൽ ചിത്രീകരിക്കുന്ന”ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ ലോക്കേഷനിലാണ് ദേശീയ അവാർഡ് നേടിയ അപർണ്ണ ബാലമുരളിയെ അനുമോദിച്ച് വിജയം ആഘോഷിച്ചത്.സംവിധായകന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്കു വെച്ച് അണിയറ പ്രവർത്തകരെല്ലാം വിജയയാഘോഷത്തിൽ പങ്കെടുത്തു.

അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

Back to top button
error: