KeralaNEWS

താമരശേരി ചുരത്തില്‍ ഓടുന്ന വാഹനത്തില്‍ അഭ്യാസ പ്രകടനം, യുവാക്കള്‍ക്കെതിരെ കേസ്

താമരശേരി ചുരത്തില്‍ ഓടുന്ന വാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഓടുന്ന കാറില്‍ തുറന്ന വിന്‍ഡോയ്ക്ക് പുറത്തേക്ക് എഴുന്നേറ്റു നിന്നായിരുന്നു അഭ്യാസ പ്രകടനം. അഭ്യാസ പ്രകടനം ക്യാമറയില്‍ പതിഞ്ഞതോടെയാണ് യുവാക്കള്‍ കുടുങ്ങിയത്.

 

വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. മലപ്പുറം രജിസ്ട്രേഷനുള്ള കാറില്‍ വയനാട്ടിലേക്ക് വിനോദയാത്ര പോയ അരീക്കോട് സ്വദേശികളായ നാല് കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് വിദ്യാര്‍ഥികളാണ് ഗ്ലാസ് താഴ്ത്തി അപകടകരമായ വിധത്തില്‍ യാത്ര നടത്തിയത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: