Month: July 2022

  • Crime

    കണ്ണൂരിലെ സ്കൂളിൽ മുഖംമൂടി ആക്രമണം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികൾ പരിക്കേറ്റ് ആശുപത്രിയിൽ

    കണ്ണൂര്‍: കണ്ണൂരിൽ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിൻ്റെ മര്‍ദ്ദനത്തിൽ വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. കണ്ണൂർ കണ്ണവം യു.പി.സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ കുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ, പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 8.30 ഓടെ സ്കൂളിൽ എത്തിയപ്പോഴാണ് സംഭവം. മതിൽ ചാടിക്കടന്ന് വന്ന മുഖം മൂടിയിട്ട നാലംഗ സംഘം സൂര്യകൃഷ്ണയെ വിദ്യാർത്ഥികളില്ലാത്ത ക്ലാസ് റൂമിൽ എത്തിച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇത് കണ്ട് സ്ഥലത്തെത്തിയ റിജിലിനെയും സംഘം കൈയ്യേറ്റം ചെയ്തു. അക്രമിസംഘം രാവിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിട്ടും സ്കൂൾ അധികൃതര്‍ സംഭവം കുട്ടികളുടെ വീട്ടിൽ അറിയിച്ചതും അവരെ ആശുപത്രിയിൽ കൊണ്ടു പോയതും ഉച്ചയോടെയാണ് എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാൽ രക്ഷിതാക്കളെ വിളിച്ചിരുന്നെന്നും വലിയ പരിക്ക് കാണാത്തത് കൊണ്ട് രാവിലെ ആശുപത്രിയിൽ…

    Read More »
  • Kerala

    വിചാരണയ്ക്കിടെ തൊണ്ടി രേഖയിലെ ഫോട്ടോ കാണാതായി;45 മിനുട്ട് ആരെയും പുറത്ത് വിട്ടില്ല, കോടതിയില്‍ നാടകീയ രംഗങ്ങള്‍

    തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്റെ വിസ്താരം നടക്കുന്നതിനിടെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. തൊണ്ടി രേഖകളിൽ ഒന്നായ ഫോട്ടോ കാണാതായതോടെ കോടതി വിചാരണ നിർത്തി വച്ചു. തൊണ്ടി മുതൽ അന്വേഷിച്ച് കണ്ടെത്തുന്നതുവരെ കോടതിയിൽ നിന്നും ആരെയും പുറത്തേക്കും വിട്ടില്ല. കോവളത്ത് എത്തിയ വിദേശ വനിതയെ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ച് രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് പൊലീസിന്‍റെ കേസ്. മൃതദേഹം കോവലത്തിനടത്തുള്ള പൊന്തക്കാട്ടില്‍ നിന്ന് കണ്ടെത്തി ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ പൊലീസ് ഫോട്ടോഗ്രാഫര്‍ 21 ചിത്രങ്ങളാണ് പകര്‍ത്തിയത്. കുറ്റപത്രത്തിനൊപ്പം പകര്‍ത്തിയ ഈ രേഖകള്‍ ഇന്നലെ പൊലീസ് ഫോട്ടോഗ്രാഫറുടെ വിചാരണ സമയത് കോടതി ഓരോന്നും രേഖകളായി അടയാളപ്പെടുത്തി ഫയലിലേക്ക് മാറ്റിയിരുന്നു. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ശിവകുമാറിന്‍റെ വിസ്താരം ആയിരുന്നു. പ്രതിഭാഗത്തിന്‍റെ വിസ്താരത്തിനിടെ ഫോട്ടോകള്‍ പുറത്തെടുത്തപ്പോള്‍ ഒരു ഫോട്ടോ കുറവാണെന്ന് കണ്ടെത്തി. വിചാരണ നിര്‍ത്തി വെച്ച…

    Read More »
  • Tech

    ഫേസ്ബുക്കിനോട് ഇന്ത്യന്‍ സ്ത്രീകള്‍ വിടപറയുന്നു, എന്തുകൊണ്ട് ?

    ദില്ലി: മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ ഫേസ്‌ബുക്കിന്‍റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ലെ ആദ്യ പാദത്തില്‍ ഇടിവ് റിപ്പോർട്ട് ചെയ്‌തു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ വളർച്ച മന്ദ​ഗതിയിലാണ് എന്നാണ് എന്നും മെറ്റയുടെ തന്നെ റിപ്പോര്‍ട്ട് പറയുന്നത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊബൈൽ ഡാറ്റ ചിലവിലുണ്ടായ വർധനവാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ മെറ്റ ഇന്ത്യയിലെ ഫേസ്ബുക്കിന്‍റെ ബിസിനസിനെക്കുറിച്ചുള്ള തന്റെ  കണ്ടെത്തലുകൾ ഈ ആഭ്യന്തര റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്.2021 അവസാനം വരെ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയ  നിരവധി പ്രശ്നങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റ ഇതുവരെ സൂചിപ്പിക്കാത്ത ചില കാര്യങ്ങല്‍ ഇതിൽ ചൂണ്ടിക്കാണിക്കുന്നുവെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്. ഫേസ്ബുക്ക് ഉപയോക്താക്കളില്‍ തങ്ങളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്ക വര്‍ദ്ധിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. “ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും അനാവശ്യമായ ചിലരുടെ ശല്യപ്പെടുത്തലുകളും ഫേസ്ബുക്ക് ഉപയോഗത്തില്‍ നിന്നും…

    Read More »
  • Pravasi

    വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

    റിയാദ്: വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയായ പോരേടം വേട്ടാഞ്ചിറ മംഗലത്ത് പുത്തന്‍വീട്ടില്‍ ശിഹാബുദ്ദീന്റെ (58) മൃതദേഹമാണ് റിയാദില്‍ നിന്ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. 22 വര്‍ഷമായി റിയാദില്‍ അമ്മാരിയായിലെ ഫാം ഹൗസില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. മൃതശരീരം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നല്കി. ഭാര്യ സഹോദരനും ജീവകാരുണ്യ കമ്മറ്റി അംഗവുമായ നിസാറുദ്ധീന്‍ മൃതദേഹത്തോടൊപ്പം നാട്ടില്‍ പോയി.

    Read More »
  • Crime

    പത്ത് ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

    എറണാകുളം: മട്ടാഞ്ചേരിയിൽ 10 ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഷമീറാണ് എക്സൈസിന്‍റെ പിടിയിലായത്. പ്രതിയിൽ നിന്ന് 300 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. മട്ടാഞ്ചേരിയിൽ മൂക്കിപ്പൊടി, മിത്ത് എന്നീ പേരുകളിൽ അറിയപ്പെടുന്ന അതിതീവ്ര ലഹരിമരുന്നായ എംഡിഎംഎയുടെ വിൽപ്പന വ്യാപകമാണ്. ഇതിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് മട്ടാഞ്ചേരി സ്വദേശി ഷമീർ എക്സൈസിന്‍റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നിരുന്നത്. ഒരു ഗ്രാമിന് 3,000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4,000 മുതൽ 6,000 രൂപ എന്ന നിരക്കിലായിരുന്നു കൊച്ചിയിൽ വിൽപ്പന. എംഡിഎംഎ ഉപയോഗിച്ചാൽ 8 മുതൽ 12 മണിക്കൂർ വരെ പ്രതിഫലനമുണ്ടാകും. സിന്തറ്റിക്ക് ഡ്രഗ് ഇനത്തിൽപ്പെട്ട എംഡിഎംഎ ഒരു ഗ്രാം പോലും കൈവശം വയ്ക്കുന്നത് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടുന്ന കുറ്റമാണ്. ദിവസങ്ങളോളം നടത്തിയ പരീക്ഷണത്തിനൊടുവിലാണ് പ്രതി എക്സൈസിന്‍റെ പിടിയിലായത്. ഇതിന്‍റെ പുറകിലുള്ള ശൃംഖലയെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് എക്സൈസ്…

    Read More »
  • Crime

    സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

    കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തടിക്കാട് സ്വദേശി ശബരിയാണ് പൊലീസിന്‍റെ പിടിയിലായത്. ആറ് വർഷം മുമ്പാണ് പ്രതി സമൂഹ മാധ്യമത്തിലൂടെ യുവതിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ യുവതിയിൽ നിന്ന് പ്രതി രണ്ട് ലക്ഷം രൂപ വാങ്ങിയെടുത്തു. പണം തിരിച്ച് നൽകാതെ മുങ്ങിയതോടെയാണ് യുവതി പ്രതിയ്‍ക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

    Read More »
  • India

    ബിജെപി മുൻ എംഎൽഎയുടെ ഭാര്യ കോൺ​ഗ്രസിൽ

    ദില്ലി: ഹിമാചൽ പ്രദേശ് അന്തരിച്ച ബിജെപി മുൻ  എംഎൽഎ രാകേഷ് വെർമയുടെ ഭാര്യയുമായ ഇന്ദു വെർമ  കോൺഗ്രസിൽ ചേർന്നു. വർമ്മയുടെ പരേതനായ ഭർത്താവ് രാകേഷ് വെർമ മൂന്ന് തവണ എംഎൽഎ ആയിരുന്നു. അവരുടെ കുടുംബത്തിന് ഷിംലയിലുടനീളം സ്വാധീനമുണ്ട്. നേരത്തെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ഖിമി റാം ശർമ കോൺഗ്രസിൽ ചേർന്നിരുന്നു. വെർമയെ പാർട്ടിയിലേക്ക് രാജീവ് ശുക്ല സ്വാഗതം ചെയ്തു. പൊതുസമൂഹം കോൺഗ്രസിന് അനുകൂലമാണെന്നും 2022-ൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിലേക്ക് നാല് ശതമാനം പട്ടാളക്കാരെ സംഭാവന ചെയ്യുന്ന സംസ്ഥാനം അസംതൃപ്തിയിലാണെന്നും രാജീവ് ശുക്ല പറഞ്ഞു. കോൺഗ്രസ് ജൂലൈ 27 ന് ധർമ്മശാലയിൽ നിന്ന് സംസ്ഥാനവ്യാപകമായി “യുവ റോസ്ഗർ യാത്ര” ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • NEWS

    ബോര്‍ഡിംഗ് പാസ് നല്‍കുമ്ബോള്‍ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കരുത്

    വിമാന യാത്രകള്‍ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വ്യോമയാന മന്ത്രാലയം. ബോര്‍ഡിംഗ് പാസുകള്‍ നല്‍കുമ്ബോള്‍ ചെക്ക്- ഇന്‍ കൗണ്ടറുകളില്‍ നിന്ന് അധിക തുക ഈടാക്കരുതെന്നാണ് എയര്‍ലൈനുകള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എയര്‍ ക്രാഫ്റ്റ് റൂള്‍സിലെ റൂള്‍ 135 പ്രകാരം, ചെക്ക്- ഇന്‍ കൗണ്ടറുകളില്‍ നിന്ന് ബോര്‍ഡിംഗ് പാസ് നല്‍കുമ്ബോള്‍ അധിക തുക യാത്രക്കാരില്‍ നിന്ന് ഈടാക്കരുതെന്നുളള വ്യവസ്ഥയുണ്ട്. എന്നാല്‍, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ ചെക്ക്- ഇന്‍ കൗണ്ടറുകളില്‍ നിന്ന് ബോര്‍ഡിംഗ് പാസ് നല്‍കുമ്ബോള്‍ 200 രൂപ ഫീസ് ഈടാക്കുന്നുണ്ട്. അതിനാല്‍, എയര്‍ ക്രാഫ്റ്റ് റൂള്‍സിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നാണ് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

    Read More »
  • NEWS

    ഇഷ യോഗ കേന്ദ്രത്തില്‍ യുവാവിനെ മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തി

    കോയമ്പത്തൂർ:ഇഷ യോഗ കേന്ദ്രത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വിശാഖപട്ടണം സ്വദേശി ഗുല്ലു രമണയെന്ന 32കാരനാണ് മരിച്ചത്. മാനസിക സമ്മര്‍ദം കുറക്കുകയെന്ന ലക്ഷ്യത്തോടെ ആറുമാസത്തെ യോഗ പരിപാടിയില്‍ പങ്കെടുക്കാന്‍ ജൂലൈ 15 മുതല്‍ ഇഷ കേന്ദ്രത്തില്‍ താമസിച്ചുവരുകയായിരുന്നു.       വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് അദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലാന്തുറ പൊലീസ് കേസെടുത്തു.

    Read More »
  • NEWS

    പഞ്ചാബിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി

    ചണ്ഡീഗഡ്: പഞ്ചാബില്‍ കാണാതായ ഒരു കുടുംബത്തിലെ നാലുപേരെ ഫരീദ്കോട്ടിലെ സിര്‍ഹിന്ദ് ഫീദര്‍ കനാലില്‍ മരിച്ച നില‍യില്‍ കണ്ടെത്തി. ഭരംജിത് സിംഗ്, ഭാര്യ രൂപീന്ദര്‍ കൗര്‍, അവരുടെ 13 ഉം 11 ഉം വയസ്സുള്ള മക്കള്‍ എന്നിവരെയാണ് കനാലില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണിലാണ് ഭരംജിത്ത് സിംഗിനെയും കുടുംബത്തെയും കാണാതാവുന്നത്.

    Read More »
Back to top button
error: