NEWS

എത്ര പഴകിയ മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില മതി

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാ പൊടിക്കൈകൾ

പൊൻമുടിയുടെ താഴ്‌വാരത്താണ് നാട്ടുകാരുടെ മരുന്നമ്മ എന്ന  ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്.പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും കടന്നാൽ ആദ്യത്തെ ചെക്ക്പോസ്റ്റ്.അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്.അങ്ങനെ പോകുമ്പോൾ ചെറിയൊരു ബോർഡ്, ശിവജ്യോതി ചികിത്സാലയം.അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടിൽ.അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും ചികിത്സാലയവും എല്ലാം.രാജ്യം പത്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ചില ചികിത്സാ പൊടിക്കൈകൾ നോക്കാം

കുഴിനഖം

വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും.

Signature-ad

ചിലന്തിവിഷത്തിന്

ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും.

വയറുകടി/വയറ് എരിച്ചിൽ

ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്.

ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ

കിരിയാത്ത് എന്ന ചെടിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. (30 മുതൽ 40 ദിവസം വരെ). കാട്ടിൽ സുലഭമാ യി കിട്ടുന്ന ഒരു ചെടിയാണ് കിരിയാത്ത്. നാട്ടിൽ ചിലയിടങ്ങളിൽ ഉണ്ടാകും. കിരിയാത്ത് കിട്ടാൻ പ്രയാസമുണ്ടെങ്കിൽ തുമ്പയിലയും ഉപ്പും കൂട്ടി അരച്ചു തൊലിപ്പുറത്ത് പുരട്ടുന്നതു നല്ലതാണ്. പത്തു പതിനഞ്ചു ദിവസം ഇതു തുടരണം.

മൂലക്കുരു, മലബന്ധം

രണ്ടു പിടി വാളൻപുളിയില, രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ് അളവിൽ വറ്റിച്ച് അരിച്ചെടുത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
ആര്യവേപ്പില, മഞ്ഞൾ, കുറച്ച് ഉപ്പ് ഇവയിട്ടു തിളപ്പിച്ച വെള്ളത്തിൽ ചൂടാറുമ്പോൾ 30 മിനിറ്റ് മുങ്ങിയിരിക്കുന്നത് മൂലക്കുരു ശമനത്തിന് ഉത്തമമാണ്. അരക്കുളി എന്നാണ് ആദിവാസി െെവദ്യത്തിൽ ഇതിനെ പറയുന്നത്.
രണ്ട് അല്ലി വാളൻപുളി ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധത്തിന് വളരെ ഉത്തമം.

ശരീരം തണുക്കാൻ


അത്തിവേരിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വേനൽക്കാലത്തു ശരിക്കും തണുക്കും.

അത്യാർത്തവം

ആർത്തവം ക്രമത്തിൽ അധികമായാൽ ആടലോടകത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരും (15 ഗ്രാം) 15 ഗ്രാം ശർക്കര യും ചേർത്തു ദിവസം രണ്ടു നേരം വീതം കഴിക്കുക.

 

 

മൂന്നു പതിറ്റാണ്ടോളം കാടിനുള്ളിൽ നിശ്ശബ്ദമായ ചി കിത്സ നടത്തിയിരുന്ന ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ചു ലോകം അറിഞ്ഞതു സംസ്ഥാന സർക്കാരിന്റെ നാട്ടുെെവദ്യരത്നപുരസ്കാരം ലഭിച്ചതോടെയാണ്.അതിനുശേഷം കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ എട്ടാം ക്ലാസ് തോറ്റ ലക്ഷ്മിക്കുട്ടിയമ്മ വിസിറ്റിങ് പ്രഫസറായി.ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള ഗവേഷകർക്കു കാട്ടുചെടികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഔഷധഗുണങ്ങൾ വെളിപ്പെടുത്തി. ഇങ്ങനെയൊക്കെയാണ് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതികളിലൊന്നിലേക്കു ലക്ഷ്മിക്കുട്ടിയമ്മ കയറിപ്പോയത്.

Back to top button
error: