NEWS

ഓട്ടത്തിനിടയിൽ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം :നിലമേലിൽ ഓട്ടോ ഡ്രൈവര്‍ യാത്രയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. നിലമേല്‍ കൈതോട് പുളിക്കോട് പുത്തന്‍വീട്ടില്‍ നിസ്സാം (34) ആണ് മരിച്ചത്.
കണ്ണന്‍കോടിന് സമീപം വച്ച്‌ രാത്രി 7 മണിയോടെയാണ് സംഭവം. യാത്രക്കാരുമായി പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോ സൈഡിലേക്ക് നിറുത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഓട്ടോയിൽ ഉള്ളവർ.ഉടന്‍തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: