ലഖ്‌നൗ: കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശിലെ പുതിയ എക്സ്പ്രസ് വേയുടെ ഭാഗങ്ങള്‍ തകര്‍ന്നു.
15,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച എക്സ്പ്രസ് വേ ഉത്ഘാടനം ചെയ്തു അഞ്ച് ദിവസത്തിനുള്ളിലാണ് തകർന്നത്.
296 കിലോമീറ്റര്‍ നീളമുള്ള ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയുടെ ജലൗണ്‍ ജില്ലയ്ക്ക് സമീപമുള്ള ചിരിയ സലേംപൂരില്‍ ആണ് തകര്‍ന്നത്. വ്യാഴാഴ്ച കനത്ത മഴയെത്തുടര്‍ന്ന് ആഴത്തിലുള്ള കുഴികള്‍ ഇവിടെ രൂപപ്പെടുകയായിരുന്നു.
ഈ മാസം 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. ചിത്രകൂടിലെ ഭാരത്കൂപിനെയും ഇറ്റാവയിലെ കിഡ്രേലിനെയും ബന്ധിപ്പിക്കുന്ന 296 കിലോമീറ്ററുള്ള നാലു വരിപ്പാത ഏഴു ജില്ലകളിൽകൂടിയാണ് കടന്നുപോകുന്നത്.