ദില്ലി: രാഷ്ട്രപതി സ്ഥാനം രാജ്യത്തെ സേവിക്കാനുള്ള അവസരമായാണ് കണ്ടതെന്നും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് എല്ലാവരോടും നന്ദി പറയുന്നതായും സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പാര്‍ലമെന്റ് അംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികള്‍ നീതി പൂര്‍വം പ്രവര്‍ത്തിക്കണം. രാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും നന്ദി പറയുന്നു. കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് എല്ലാവര്‍ക്കും നന്ദി. രാഷ്ട്രപതി സ്ഥാനം രാജ്യത്തെ സേവിക്കാനുള്ള അവസരമായാണ് കണ്ടത്. നിങ്ങള്‍ ഓരോരുത്തര്‍ക്കും തന്റെ ഹൃദയത്തില്‍ പ്രത്യേക ഇടമുണ്ട്. ദ്രൗപദി മുര്‍മ്മുവിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലായിരുന്നു ചടങ്ങ്. പാര്‍ലമെന്റിനെ പ്രതിനിധികരിച്ച് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, രാം നാഥ് കോവിന്ദിന് പ്രശസ്തി പത്രം സമര്‍പ്പിച്ചു.