Month: July 2022

  • NEWS

    ദൂധ് സാഗർ വെള്ളച്ചാട്ടം

    കര്‍ണടക – ഗോവ അതിര്‍ത്തിയിലായി പനാജിയില്‍ നിന്ന് ഏകദേശം 60  കിലോമീറ്റര്‍ ദൂരത്തായി സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ദൂധ് സാഗർ വെള്ളച്ചാട്ടം. ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയിലൂടെ പാല്‍നുരപോലെ നിലം പതിക്കുന്നതിനാലാണ് ഇതിന് ദൂധ് സാഗർ എന്ന പേര് വന്നത്.ദൂധ് എന്നാൽ പാലും സാഗരം എന്നാൽ കടൽ എന്നുമാണ്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അത് മഴക്കാലത്ത് പാൽക്കടലാവുന്ന ദൂധ്‌സാഗർ ആണെന്നു തന്നെ പറയാം.ഒരു തവണയെങ്കിലും ഇവിടെ നേരിട്ട് സന്ദർശിച്ചിട്ടുള്ളവർ അങ്ങനെയേ പറയൂ. തെക്കൻ ഗോവയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് ഭഗവൻമഹാവീർ വന്യജീവി സങ്കേതത്തിലാണ് 1017 അടി ഉയരമുള്ള ഈ പാലൊഴുക്കുന്ന വെള്ളച്ചാട്ടം. കൊങ്കണിന്റെ അത്ഭുതം എന്നും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ അഞ്ച് വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇത്.നാലുതട്ടായി വീഴുന്ന വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ ഭംഗി പ്രാപിക്കുക മഴക്കാലത്താണ്.ബാംഗ്ലൂർ-ഗോവ വഴിയുളള തീവണ്ടിയാത്രയിൽ ദൂധ്സാഗർ വെള്ളച്ചാട്ടം കാണാം.മഴക്കാലമാണെങ്കിൽ  മലമുകളിൽ നിന്നും പാലുപോലെ വെള്ളം ഇരമ്പി വീണൊഴുകുന്ന കാഴ്ച്ച തീവണ്ടിയിൽ നിന്നുതന്നെ കാണാം. ഇന്ന്…

    Read More »
  • Crime

    ജനസേവാ കേന്ദ്രത്തില്‍ യുവതി തൂങ്ങി മരിച്ചു

    ആലപ്പുഴ: പഞ്ചായത്ത് ജനസേവാ കേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തില്‍ ഷിബുവിന്റെ ഭാര്യ രമ്യ( 30 ) ആണ് മരിച്ചത്. കുടുംബ വഴക്കാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു. ഭരണിക്കാവ് പഞ്ചായത്ത് ജനസേവാ കേന്ദ്രത്തിലെ ഫാനില്‍ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. രമ്യ രാത്രി വൈകിയും ജോലി കഴിഞ്ഞ് വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്  

    Read More »
  • NEWS

    പശു ഇന്നത്തെ ഇന്ത്യയിലെ അധികാരത്തിന്റെ ചിഹ്നമാകുമ്പോൾ

    പോത്ത് കാലന്റെ വാഹനമാണെന്നാണ് പറച്ചിൽ.ഗോവധ നിരോധനത്തിന്റെ പേരിൽ പോത്തിന്റെ പുറത്തേറി കാലൻ ഇന്ത്യയിൽ ആകമാനം  കറങ്ങാൻ തുടങ്ങിയിട്ടും കാലം കുറച്ചായി.കൃത്യമായി പറഞ്ഞാൽ 2014 മേയ് 20-മുതൽ.       കന്നുകാലികളുടെ വിൽപ്പനയും കശാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ നിയമങ്ങൾ രൂപീകരിക്കുന്നതിനെ കുറിച്ച് കാലാകാലങ്ങളായി ചർച്ചകൾ നടത്തുന്നതിനിടയിലാണ് 2005 ഒക്ടോബർ 26 ന് സുപ്രീംകോടതി ഇതിന്മേൽ വിധി പ്രസ്താവിക്കുന്നത്.ഈ വിധിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുണ്ട്.എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കിയിട്ടുമില്ല.അതായത് രാജ്യമൊട്ടാകെ ബീഫിന് നിരോധനമില്ലെന്ന് അർത്ഥം. കര്‍ണ്ണാടക , മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്‌, രാജസ്ഥാാാാൻ, ജാര്‍ഘണ്ട് , ഉത്തര്‍പ്രദേശ് , ഹരിയാാന, പഞ്ചാബ്‌, ഉത്തരാഘണ്ട്ഹ,ഹിമാചല്‍പ്രദേേേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ‍ പൂര്‍ണ്ണമായും,ബീഹാര്‍ , ഒറീസ , തെലുങ്കാന, ആന്ധ്ര പ്രദേശ്‌ , ഗോവ  ആസാം  എന്നിടങ്ങളില്‍ ഭാഗികമായും നിയമം മൂലം ഗോവധ നിരോധനം ഇന്ന്  നിലവിലുണ്ട്.എന്നാൽ ഇത് പശുവിനെ കൊല്ലുന്നതിന് മാത്രമാണെന്നതും പോത്തിറച്ചിക്കാണ് ബീഫ് എന്നുപറയുന്നതെന്നും…

    Read More »
  • NEWS

    ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ചു;മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടർക്ക് സസ്പെൻഷൻ 

    കൊല്ലം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന്റെ ഭാഗമായി വാഹമോടിക്കുന്നതിനിടെ പെണ്‍കുട്ടിയെ കയറിപിടിച്ചെന്ന പരാതിയില്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. പത്തനാപുരം എംവിഐ എഎസ് വിനോദിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍‌ഡ് ചെയ്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈമാസം 19നാണ് സംഭവം. വാഹനം ഓടിച്ചു കാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തില്‍ പോകുകയും പത്തനാപുരം- ഏനാത്ത് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ അതിക്രമം കാട്ടിയെന്നുമാണ് പരാതി.

    Read More »
  • NEWS

    സന്തോഷിന്റെ സന്തോഷം ഇതൊക്കെയാണ്

    ആറന്മുള: ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ വിവാഹ മോതിരം ഒരാഴ്ചയ്ക്ക് ശേഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചെന്നൈ സ്വദേശി നാഗരാജ്.അതിന് കാരണക്കാരൻ ആറൻമുള സ്വദേശി സന്തോഷും.സന്തോഷിന്റെ പത്തരമാറ്റുള്ള മനസ്സാണ് നാഗരാജിന് ഇപ്പോൾ  സന്തോഷം നൽകിയിരിക്കുന്നത്.   കഴിഞ്ഞ 17നാണ് സംഭവം.ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് നാഗരാജിന്റെ വജ്രമോതിരം നഷ്ടമായത്. നാഗരാജും മകനും പമ്ബാനദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ നാഗരാജിന്റെ കയ്യില്‍ നിന്നും വജ്ര മോതിരം നദയില്‍ വീണു പോകുക ആയിരുന്നു.   അന്നു പമ്ബയില്‍ വെള്ളക്കൂടുതലായിരുന്നതിനാല്‍ മോതിരം കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് നാഗരാജ് നാട്ടിലേക്ക് മടങ്ങിയിരുന്നു. സത്രക്കടവിലെ ഫുള്‍ ടൈം ഫെറിമാന്‍ സന്തോഷ്‌കുമാര്‍ അവരുടെ ഫോണ്‍ നമ്ബര്‍ വാങ്ങിവച്ചിരുന്നു. പിന്നീട് വെള്ളം കുറഞ്ഞതോടെ നദിയില്‍ നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച മോതിരം ലഭിക്കുന്നത്.     വജ്രം പതിച്ചതും 2 പവനിലധികം തൂക്കം വരുന്നതുമായ മോതിരം ഒരു മണിക്കൂറോളം നദിയില്‍ മുങ്ങി നടത്തിയ തിരച്ചിലിലാണ് കിട്ടിയത്. നാഗരാജ് ഇന്നലെയെത്തി മോതിരം ഏറ്റുവാങ്ങി. നാഗരാജനെ കോഴഞ്ചേരിയിലെത്തിച്ചു ബസ് കയറ്റിവിട്ട ശേഷമാണ്…

    Read More »
  • NEWS

    സൗദി അറേബ്യയിൽ അല്‍ ഖര്‍ജിൽ വാഹനാപകടം, പുതുപ്പാടി സ്വദേശി മരിച്ചു

    താമരശ്ശേരി: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ പുതുപ്പാടി സ്വദേശി മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ അബ്ദുല്‍ റഷീദ്(39) ആണ് മരിച്ചത്. സൗദിയിലെ അല്‍ ഖര്‍ജിലുണ്ടായ വാഹനാപകടത്തില്‍ അബ്ദുല്‍ റഷീദ് മരണപ്പെട്ടു എന്നാണ് തിങ്കളാഴ്ച അര്‍ധ രാത്രി ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം. എങ്ങനെയാണ് അപകടം സംഭവിച്ചത്, മയ്യത്ത് എപ്പോഴാണ് നാട്ടിലെത്തിക്കുക തുടങ്ങിയ വിവരങ്ങൾ ഇനി അറിയാനിരിക്കുന്നതേയുള്ള. പരേതനായ ബിച്ചോയിയുടെ മകനാണ്. മാതാവ്: പാത്തുമ്മ. ഭാര്യ: ജംഷീന. രണ്ട് കുട്ടികളുണ്ട്.

    Read More »
  • NEWS

    മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡിപ്പിച്ച സംഭവം; കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ അറസ്റ്റിൽ

    കോട്ടയം :വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡിപ്പിച്ച സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ.  തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച്‌ പ​ണം ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര നി​ല​മേ​ല്‍ സ്വ​ദേ​ശി​യാ​യ ല​ത്തീ​ഫ് മു​ര്‍​ഷി​ദിനെ പോലീസ് അ​റ​സ്റ്റ് ചെയ്തത്.  മാ​ര്‍​ച്ച്‌ മൂ​ന്നി​നായിരുന്നു സംഭവം. അന്ന് ഇയാൾ അറസ്റ്റിലായെങ്കിലും പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും ജ്യാ​മം ല​ഭി​ച്ചു. തു​ട​ര്‍​ന്ന് കേ​സി​ല്‍ നി​ന്ന് പി​ന്മാ​റാ​ന്‍ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യോ​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പ​രാ​തി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

    Read More »
  • NEWS

    കാർഗിൽ വിജയ ദിവസ്

    കാർഗിൽ യുദ്ധത്തിൽ രാജ്യം ഐതിഹാസിക വിജയം നേടിയിട്ട് 23 വർഷം പൂർത്തിയാകുന്നു. ഇന്ത്യയിലേക്ക്  പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.1999 മെയ് എട്ടിന് ആരംഭിച്ച യുദ്ധം ജൂലൈ 26നാണ് അവസാനിക്കുന്നത്.മൂന്ന് മാസത്തെ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സേന പാക് സൈന്യത്തെ തറപറ്റിച്ചു. 527 ഇന്ത്യൻ സൈനികർ രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ചു.പോരാട്ടത്തിൽ വിജയിച്ചതിന്റെ ഓർമ്മയ്ക്ക് എല്ലാ വർഷവും ജൂലൈ 26നാണ് രാജ്യം കാർഗിൽ വിജയ് ദിവസായി ആചരിക്കുന്നത്.ഇന്ത്യൻ സൈന്യത്തിന്റെ കണക്കനുസരിച്ച് 1200 പാക് സൈനികരെങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

    Read More »
  • NEWS

    അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത്; ഏഴ് ജില്ലകളില്‍ നിന്നുള്ളവർക്ക് അവസരം

    തിരുവനന്തപുരം: ഹ്രസ്വകാല സൈനിക സേവനത്തിന് താല്‍പര്യമുള്ളവര്‍ക്കായി നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കേരളത്തിലും.കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെയാകും റിക്രൂട്ട്മെന്റ് റാലി നടക്കുക. ഇതിനായുള്ള ഓണ്‍ലെെന്‍ രജിസ്ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. ഓഗസ്റ്റ് 30 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്കാണ് അവസരം.     www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പത്താംക്ലാസ് പാസ്സായിരിക്കണം.

    Read More »
  • NEWS

    മദ്യത്തിന് പകരം കഞ്ചാവ് ഉപയോഗിക്കൂ: ബിജെപി നേതാവ്

    റായ്പുര്‍: സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പുതിയ നിര്‍ദേശവുമായി ചത്തീസ്ഗഡിലെ ബി.ജെ.പി എം.എല്‍.എ ഡോ.കൃഷ്ണമൂര്‍ത്തി. മദ്യപാനം നിര്‍ത്തി കഞ്ചാവ്, ഭാംഗ് പോലുള്ള ലഹരിയിലേക്ക് തിരിയണമെന്നാണ് എം.എല്‍.എ പറയുന്നത്. ചത്തീസ്ഗഡിലെ ഗൗരേല-പേന്ദ്ര-മര്‍വാഹി ജില്ലയില്‍ ഒരു പരിപാടിക്കിടെയാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. മസ്തൂരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ് ബന്ദി. കഞ്ചാവിന്റെ നിരവധി ഗുണങ്ങളും എം.എല്‍.എ വെളിപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചാല്‍ മദ്യപാനാസക്തി കുറയുമെന്നാണ് എം.എല്‍.എ പറയുന്നത്. മദ്യപാനാസക്തി കുറക്കാന്‍ യുവാക്കള്‍ കഞ്ചാവും ഭാംഗും ഉപയോഗിക്കണം. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ മദ്യം ഉപയോഗിക്കുന്നവരേപ്പോലെ ബലാത്സംഗം, കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നില്ലെന്നും എം.എല്‍.എ വ്യക്തമാക്കി. ഇത്തരമൊരു കാര്യം താന്‍ നേരത്തേ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും എം.എല്‍.എ വെളിപ്പെടുത്തി.

    Read More »
Back to top button
error: